പേയ്‌മെന്റ് ആപ്പുകള്‍ നിങ്ങളുടെ ചാരനോ ?

പെട്ടിക്കടകളില്‍ മുതല്‍ മാളില്‍ വരെ ക്യു ആര്‍ കോഡ് വെച്ച് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുമ്പോള്‍ സാധാരണക്കാരായ നമ്മള്‍ മനസിലാക്കേണ്ട ഒന്നുകൂടിയുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ കൈമാറുന്ന വിലയേറിയ സമ്പത്തിക വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് പങ്കു വയ്ക്കപ്പെട്ടേക്കാം. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആപ്പുകളില്‍ നല്ലൊരു നല്ലൊരു ശതമാനവും വ്യാജന്‍മാരാണെന്ന് അറിയുക. ഇവ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം വിറ്റ് കാശാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ അടക്കമുള്ള പേയ്‌മെന്റ് ആപ്പുകളുടെ ബിസിനസ് മോഡല്‍ വിശദാംശങ്ങള്‍ തിരയുകയാണ് കേന്ദ്ര […]

Update: 2022-03-25 06:00 GMT
story

പെട്ടിക്കടകളില്‍ മുതല്‍ മാളില്‍ വരെ ക്യു ആര്‍ കോഡ് വെച്ച് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുമ്പോള്‍ സാധാരണക്കാരായ നമ്മള്‍...

പെട്ടിക്കടകളില്‍ മുതല്‍ മാളില്‍ വരെ ക്യു ആര്‍ കോഡ് വെച്ച് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുമ്പോള്‍ സാധാരണക്കാരായ നമ്മള്‍ മനസിലാക്കേണ്ട ഒന്നുകൂടിയുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ കൈമാറുന്ന വിലയേറിയ സമ്പത്തിക വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് പങ്കു വയ്ക്കപ്പെട്ടേക്കാം. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആപ്പുകളില്‍ നല്ലൊരു നല്ലൊരു ശതമാനവും വ്യാജന്‍മാരാണെന്ന് അറിയുക. ഇവ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം വിറ്റ് കാശാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ അടക്കമുള്ള പേയ്‌മെന്റ് ആപ്പുകളുടെ ബിസിനസ് മോഡല്‍ വിശദാംശങ്ങള്‍ തിരയുകയാണ് കേന്ദ്ര ബാങ്കായ ആര്‍ബിഐ.

പേയ്‌മെന്റ് ആപ്പുകള്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ബാധകമായിരുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈയിടെ ആര്‍ബിഐ പിന്‍വലിച്ചിരുന്നു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്‌മെന്റുകള്‍ക്ക് മേലുള്ള എംഡിആര്‍ നീക്കം ചെയ്തതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിച്ചിരുന്ന വരുമാനത്തില്‍ ഇടിവ് വന്നിരുന്നു. ഇത്തരം പല കമ്പനികളും ഇത് തരണം ചെയ്യാന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനായി ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഇത്തരം കമ്പനികള്‍ക്ക് നിലവില്‍ എവിടെ നിന്നാണ് വരുമാനം ലഭിക്കുന്നത് എന്നത് മുതല്‍ വരവിന്റെ രീതിയും ഇവയുടെ കണക്കുകളും അറിയാനുള്ള ശ്രമത്തിലാണ് കേന്ദ്ര ബാങ്ക്. നീക്കത്തിന്റെ ഭാഗമായി പേയ്മെന്റ് പ്ലാറ്റ്ഫോമുകളുടെ 'ബിസിനസ് മോഡല്‍' എങ്ങനെയാണെന്ന് ആഴത്തില്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. മാത്രമല്ല എങ്ങനെയാണ് ആപ്പ് പ്രവര്‍ത്തനം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടോ എന്നീ കാര്യങ്ങളെ പറ്റി വിശദീകരണം നല്‍കണമെന്ന് ഇത്തരം കമ്പനികളോട് ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുമുണ്ട്.

വരുമാനം നല്‍കിയിരുന്ന എംഡിആര്‍

ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ തുടങ്ങിയവ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട ഫീസാണിത്. കൃത്യമായി പറഞ്ഞാല്‍ ഇവയുപയോഗിച്ച് ഒരു കച്ചവട സ്ഥാപനത്തില്‍ ഇടപാട് നടത്തുമ്പോള്‍ കച്ചവട സ്ഥാപനം അതാത് ബാങ്കിന് നല്‍കേണ്ടി വരുന്ന ഫീസാണ് എംഡിആര്‍ അഥവാ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്നത്. യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ഇത്തരത്തില്‍ ഈടാക്കുന്ന ഫീസില്‍ നിന്നും ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള പേയ്മെന്റ് ആപ്പുകള്‍ക്ക് വരുമാനം ലഭിച്ചിരുന്നു.

അവരുടെ വരുമാന ശ്രോതസിന്റെ വലിയൊരു പങ്കും ഈ രീതിയിലായിരുന്നു എന്ന് തന്നെ പറയാം. എന്നാല്‍ യുപിഐ, റുപ്പേ കാര്‍ഡ് എന്നിവ വെച്ചുള്ള ഇടപാടുകളില്‍ നിന്നും എംഡിആര്‍ നീക്കം ചെയ്തതോടെ ഇത്തരം കമ്പനികള്‍ക്ക് തിരിച്ചടിയായി. ഇന്ത്യയില്‍ നടക്കുന്ന യുപിഐ ഇടപാടിലെ 80 ശതമാനവും ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ കമ്പനികള്‍ വഴിയാണ്.

നഷ്ടം പരിഹരിക്കുന്നത് 'വിവരം ചോര്‍ത്തിയോ' ?

പേയ്മെന്റ് കമ്പനികളുടെ വരുമാനത്തില്‍ വലിയ ഇടിവ് വന്നിട്ടും അവരുടെ പ്രവര്‍ത്തന രീതിയിലോ മറ്റോ ഇത് പ്രതിഫലിച്ചിട്ടില്ല. തുടര്‍ച്ചയായി ഉയര്‍ന്ന വരുമാനം കമ്പനികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും സൂചനകളുണ്ട്. ഈ അവസരത്തിലാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്‍പ്പടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ വലിയ തുകയ്ക്ക് പേയ്മെന്റ് കമ്പനികള്‍ കൈമാറുന്നുണ്ടെന്ന ആരോപണം ഉയരുന്നത്. അങ്ങനെയെങ്കില്‍ വ്യക്തിഗത വിവരങ്ങളടക്കം ഇത്തരത്തില്‍ ചോരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

രാജ്യത്തെ സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വിവര ചോര്‍ച്ച നടത്തിയത് സംബന്ധിച്ച വിഷയങ്ങള്‍ വാര്‍ത്തകളിലും നിറഞ്ഞിരുന്നു. പേടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ ഡാറ്റ കൈകാര്യം ചെയ്തതില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയത് ഇതിനുദാഹരണമാണ്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന ആപ്പുകളും (ലെന്‍ഡിംഗ് ആപ്പ്) ഇത്തരത്തില്‍ സംശയനിഴലിലാണ്.

നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 1100 ലെന്‍ഡിംഗ് ആപ്പുകളില്‍ 600 എണ്ണവും നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ബിഐയുടെ വര്‍ക്കിംഗ് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്നും സ്വകാര്യ പണമിടപാട് ഉള്‍പ്പടെയുള്ളവയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വലിയ തുക ഓഫര്‍ ചെയ്ത് നില്‍ക്കുന്ന വിദേശ കമ്പനികളുമുണ്ട്. സ്വകാര്യത ഉറപ്പാക്കേണ്ട വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് ഓരോ പൗരന്റെയും അവകാശങ്ങള്‍ മുതല്‍ രാഷ്ട്ര സുരക്ഷയെ വരെ ഗുരുതരമായി ബാധിക്കുന്ന ഒന്നായി മാറും.

Tags:    

Similar News