ആഗോള സൂചനകള്‍ ആശാവഹമല്ല; വിപണി ദുര്‍ബ്ബലമായേക്കാം
വിപണി ഇന്ന് ഏകീകരണ (consolidation) സ്വഭാവം പ്രകടിപ്പിച്ചേക്കാം. ആഗോള സൂചനകള്‍ അത്ര ആശാവഹമല്ലാത്തതിനാല്‍ പൊതുവേ നെഗറ്റീവ് മൂഡാണ് നിലനില്‍ക്കുന്നത്. അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് കലാശിച്ചത്. ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി 500, നാസ്ഡാക്ക് എന്നിവ 1.5 ശതമാനം താഴ്ചയിലാണ് ക്ലോസ് ചെയ്തത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ (7.28 am) 43 പോയിന്റ് ഉയര്‍ച്ചയിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണിയില്‍ ഇന്ന് ദുര്‍ബലമായ ചലനങ്ങളേ […]
വിപണി ഇന്ന് ഏകീകരണ (consolidation) സ്വഭാവം പ്രകടിപ്പിച്ചേക്കാം. ആഗോള സൂചനകള്‍ അത്ര ആശാവഹമല്ലാത്തതിനാല്‍ പൊതുവേ നെഗറ്റീവ് മൂഡാണ്...
വിപണി ഇന്ന് ഏകീകരണ (consolidation) സ്വഭാവം പ്രകടിപ്പിച്ചേക്കാം. ആഗോള സൂചനകള്‍ അത്ര ആശാവഹമല്ലാത്തതിനാല്‍ പൊതുവേ നെഗറ്റീവ് മൂഡാണ് നിലനില്‍ക്കുന്നത്. അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് കലാശിച്ചത്. ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി 500, നാസ്ഡാക്ക് എന്നിവ 1.5 ശതമാനം താഴ്ചയിലാണ് ക്ലോസ് ചെയ്തത്.
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ (7.28 am) 43 പോയിന്റ് ഉയര്‍ച്ചയിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണിയില്‍ ഇന്ന് ദുര്‍ബലമായ ചലനങ്ങളേ ഉണ്ടാകാന്‍ സാധ്യതയുള്ളു. നിഫ്റ്റിയില്‍ 17400 ന് മുകളിലേക്ക് ഉയരാനുള്ള ശ്രമങ്ങള്‍ നടന്നേക്കാം. ഞങ്ങളുടെ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്, 17400 ന് മുകളില്‍ ഉയര്‍ന്നെങ്കില്‍ മാത്രമേ വിപണിക്ക് ഹ്രസ്വകാലത്തേക്കെങ്കിലും പോസിറ്റീവായി തുടരാന്‍ സാധിക്കൂ. ഈ പോയിന്റിന് മുകളില്‍ എത്തിയാല്‍ 17600 വരെ വിപണി പോസിറ്റീവായി തുടര്‍ന്നേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 3,088.73 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 1,145.28 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
സാങ്കേതിക വിശകലനം
കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "ഇന്നലെ ഇന്ത്യന്‍ വിപണി ആഗോള ട്രെന്‍ഡിന് അനുസരിച്ച് നീങ്ങുകയായിരുന്നു. വിദേശ വിപണികളെല്ലാം അവസാന ഘട്ടം വരെ ദുര്‍ബലമായ നിലയിലായിരുന്നു. ക്രൂഡ് വിലയിലുണ്ടായ നേരിയ കുറവും, യുക്രെയന്‍ യുദ്ധത്തിന് ഒരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും ആഗോള വിപണികളെ വ്യാപാരാന്ത്യത്തില്‍ നേരിയ മുന്നേറ്റത്തിലേക്ക് നയിച്ചു. ആഭ്യന്തര വിപണിയില്‍, ഒരാഴ്ച നീണ്ടുനിന്ന ശക്തമായ ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍, നിക്ഷേപകര്‍ മുന്‍കരുതലോടു കൂടിയാണ് വ്യാപാരത്തിലേര്‍പ്പെട്ടത്. സാങ്കേതികമായി, ശക്തമായ തുടക്കത്തിന് ശേഷം നിഫ്റ്റിയില്‍ ഇപ്പോള്‍ ചുരുങ്ങിയ റേഞ്ചിലാണ് വ്യാപാരം നടക്കുന്നത്. നിര്‍ണ്ണായക പ്രതിരോധ നിലയ്ക്കടുത്തായി ഒരു ചെറിയ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, വിപണിയുടെ ഹ്രസ്വകാല സ്വഭാവം ഇപ്പോഴും പോസിറ്റീവാണ്. ദീര്‍ഘകാല വ്യാപാരികളെ (positional traders) സംബന്ധിച്ചിടത്തോളം 17400 നും 17350 നും ഇടയ്ക്കായി നിര്‍ണ്ണായക പിന്തുണ ലഭിച്ചേക്കാം. ഇതിന് മുകളില്‍, സൂചിക 17600-17675 വരെ ചെന്നെത്തിയേക്കാം. താഴേയ്ക്ക് പോയാല്‍, 17350 ന് ശേഷം, തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്."
ഉയര്‍ന്ന റോള്‍ഓവര്‍ കാണിക്കുന്ന ഓഹരികള്‍ - നിഫ്റ്റി ഫിനാന്‍ഷ്യല്‍, എംആര്‍എഫ്, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, സിമെന്‍സ്, അലെംബിക് ഫാര്‍മ, വേള്‍പൂള്‍.
ഷോര്‍ട്ട് ബില്‍ഡപ്പ് കാണിക്കുന്ന ഓഹരികള്‍ - ഡോ ലാല്‍ പാത്‌ലാബ്‌സ്, ആര്‍ഇസി, അരബിന്ദോ ഫാര്‍മ, ഇന്‍ഫോ എഡ്ജ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,765 രൂപ (മാര്‍ച്ച് 31)
ഒരു ഡോളറിന് 75.67 രൂപ (മാര്‍ച്ച് 31)
ബ്രെന്റ് ക്രൂഡ് ബാരലിന് 104.69 ഡോളര്‍ (ഏപ്രില്‍ 1, 8.02 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 34,48,420 രൂപ (ഏപ്രില്‍ 1, 8.03 am, വസീര്‍എക്‌സ്)