വിപണി കരടികളുടെ പിടിയിലേക്ക്
ആശാവഹമല്ലാത്ത ആഗോള സൂചനകള്‍ ഇന്ത്യന്‍ വിപണിയേയും ഇന്ന് മന്ദഗതിയാലാക്കിയേക്കും. കൂടാതെ, ആഭ്യന്തര സമ്പദ് ഘടനയില്‍ ഉത്തേജനം നല്‍കുന്ന വാര്‍ത്തകള്‍ ഒന്നും തന്നെയില്ല. വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ ഓഹരി വില്‍പ്പന തുടരുന്നതും, ആഗോള അനിശ്ചിതാവസ്ഥകളും വിപണിയെ കരടികളുടെ പിടിയിലേക്ക് ഹ്രസ്വകാലത്തേക്ക് തള്ളിവിട്ടേക്കാം. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ ശ്രദ്ധാപൂര്‍വ്വമായ ഇടപാടുകള്‍ക്ക് മാത്രമേ ശ്രമിക്കാവു. ഉയര്‍ന്ന ലിവറേജുള്ള ഇടപാടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വാള്‍സ്ട്രീറ്റില്‍ ഇന്നലെ നല്ല ദിവസമായിരുന്നു. ട്വിറ്റര്‍ വാങ്ങാനുള്ള ഇലോണ്‍ മസ്‌കിന്റെ നീക്കം ഫലം കണ്ടതിന്റെ സന്തോഷം വിപണിയിലേക്കും പടര്‍ന്നു. […]
ആശാവഹമല്ലാത്ത ആഗോള സൂചനകള്‍ ഇന്ത്യന്‍ വിപണിയേയും ഇന്ന് മന്ദഗതിയാലാക്കിയേക്കും. കൂടാതെ, ആഭ്യന്തര സമ്പദ് ഘടനയില്‍ ഉത്തേജനം നല്‍കുന്ന വാര്‍ത്തകള്‍ ഒന്നും തന്നെയില്ല.
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ ഓഹരി വില്‍പ്പന തുടരുന്നതും, ആഗോള അനിശ്ചിതാവസ്ഥകളും വിപണിയെ കരടികളുടെ പിടിയിലേക്ക് ഹ്രസ്വകാലത്തേക്ക് തള്ളിവിട്ടേക്കാം. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ ശ്രദ്ധാപൂര്‍വ്വമായ ഇടപാടുകള്‍ക്ക് മാത്രമേ ശ്രമിക്കാവു. ഉയര്‍ന്ന ലിവറേജുള്ള ഇടപാടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
വാള്‍സ്ട്രീറ്റില്‍ ഇന്നലെ നല്ല ദിവസമായിരുന്നു. ട്വിറ്റര്‍ വാങ്ങാനുള്ള ഇലോണ്‍ മസ്‌കിന്റെ നീക്കം ഫലം കണ്ടതിന്റെ സന്തോഷം വിപണിയിലേക്കും പടര്‍ന്നു. നാസ്ഡാക് 1.29 ശതമാനം, ഡൗ ജോണ്‍സ് 0.71 ശതമാനം, എസ് ആന്‍ഡ് പി 500 0.57 ശതമാനം വീതം ഉയര്‍ന്നു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 7.37 ന് രണ്ട് പോയിന്റ് ഉയര്‍ന്ന് വ്യാപാരം നടക്കുന്നു. വ്യാപാരത്തുടക്കത്തില്‍ സൂചിക നഷ്ടത്തിലായിരുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,302.85 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,870.45 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
സാങ്കേതിക വിശകലനം
ഷേര്‍ഖാന്‍-ബിഎന്‍പി പാരിബയുടെ ടെക്‌നിക്കല്‍ റിസേര്‍ച്ച് ഹെഡ് ഗൗരവ് രത്‌നപാര്‍ഖി പറയുന്നു: "ഡെയിലി ചാര്‍ട്ടിലെ ഗ്യാപ് നികത്തുന്നതിന് നിഫ്റ്റി കഴിഞ്ഞയാഴ്ച്ച ഒരു കുതിപ്പിന് ശ്രമിച്ചിരുന്നു. എന്നാല്‍, ഗ്യാപ് ഏരിയയുടെ ഉയര്‍ന്ന തലത്തില്‍വെച്ച് വില്‍പ്പനയുടെ കുത്തൊഴുക്കിനെ നേരിടേണ്ടി വന്നു. ഇതേത്തുടര്‍ന്ന് സൂചിക വീണ്ടും താഴേക്ക് വീണു."
"ഇന്നലെയും നിഫ്റ്റിയിലെ വീഴ്ച്ച തുടര്‍ന്നു. ഇത് ഡെയിലി ചാര്‍ട്ടില്‍ 17,054-17,149 നോടടുപ്പിച്ച് മറ്റൊരു ഗ്യാപ് ഏരിയ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് തൊട്ടടുത്ത പ്രതിരോധമേഖലയായി പ്രവര്‍ത്തിച്ചേക്കാം. ഇത് നികത്താനുള്ള ഏത് ശ്രമവും ഒരു പുതിയ വില്‍പ്പന സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കാം."
"ഹ്രസ്വകാലത്തേക്ക്, സൂചികയുടെ പൊതുവായ സ്വഭാവം കാണിക്കുന്നത് ഒരു വീഴ്ച്ചയുടെ സാധ്യതകളാണ്. ഇത് 16,824-16,600 നിലകള്‍ വരെ എത്തിച്ചേരാം," രത്‌നപാര്‍ഖി കൂട്ടിച്ചേർത്തു.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- ബാങ്ക് നിഫ്റ്റി, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എസ്‌കോര്‍ട്‌സ്, അംബുജ സിമന്റ്‌സ്, ഇന്റലക്റ്റ് ഡിസൈന്‍ അരേന
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- ജെകെ സിമന്റ്, നിപ്പണ്‍ ലൈഫ് ഇന്ത്യ എഎംസി, യൂണൈറ്റഡ് ബ്രൂവെറീസ്, കുമിന്‍സ് ഇന്ത്യ
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,900 രൂപ (ഏപ്രില്‍ 25)
ഒരു ഡോളറിന് 76.34 രൂപ (ഏപ്രില്‍ 25)
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 102.87 ഡോളര്‍ (7.26 am)
ഒരു ബിറ്റ് കോയിന്റെ വില 32, 20,489 രൂപ (7.26 am, വസിർഎക്സ്)
