യുഎസ് ഫെഡ് നിരക്ക്, മാക്രോ ഡാറ്റ എന്നിവ ഈയാഴ്ച വിപണിയെ നിർണയിക്കും

ഡെല്‍ഹി: യുഎസ് ഫെഡറല്‍ പലിശ നിരക്ക് തീരുമാനം, ആഭ്യന്തര മാക്രോ ഇക്കണോമിക് ഡാറ്റ പ്രഖ്യാപനങ്ങൾഎന്നിവ ഓഹരി വിപണിയെ ഈ ആഴ്ച നയിക്കുന്ന ചില പ്രധാന ഘടകങ്ങളാണെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. കൂടാതെ, പ്രതിമാസ വാഹന വില്‍പ്പനയുടെ എണ്ണവും എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പന എന്നിവയും വിപണിയെ സ്വാധീനിക്കാനിടയുണ്ട്. ഈദ്-ഉല്‍-ഫിത്തര്‍ പ്രമാണിച്ച് (റംസാന്‍) ഓഹരി വിപണികള്‍ക്ക് നാളെ (ചൊവ്വാഴ്ച) അവധിയായിരിക്കും. യുഎസ് വിപണിയിലെ വലിയ ഇടിവിനെ തുടര്‍ന്ന്  ഇന്ത്യന്‍ വിപണി ഈയാഴ്ച മോശമായി ആരംഭിക്കുമെങ്കിലും പിന്നീട് മുന്നേറും. മാത്രമല്ല […]

Update: 2022-05-01 20:00 GMT

ഡെല്‍ഹി: യുഎസ് ഫെഡറല്‍ പലിശ നിരക്ക് തീരുമാനം, ആഭ്യന്തര മാക്രോ ഇക്കണോമിക് ഡാറ്റ പ്രഖ്യാപനങ്ങൾഎന്നിവ ഓഹരി വിപണിയെ ഈ ആഴ്ച നയിക്കുന്ന ചില പ്രധാന ഘടകങ്ങളാണെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

കൂടാതെ, പ്രതിമാസ വാഹന വില്‍പ്പനയുടെ എണ്ണവും എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പന എന്നിവയും വിപണിയെ സ്വാധീനിക്കാനിടയുണ്ട്.

ഈദ്-ഉല്‍-ഫിത്തര്‍ പ്രമാണിച്ച് (റംസാന്‍) ഓഹരി വിപണികള്‍ക്ക് നാളെ (ചൊവ്വാഴ്ച) അവധിയായിരിക്കും.

യുഎസ് വിപണിയിലെ വലിയ ഇടിവിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണി ഈയാഴ്ച മോശമായി ആരംഭിക്കുമെങ്കിലും പിന്നീട് മുന്നേറും. മാത്രമല്ല റെക്കോര്‍ഡ് പണപ്പെരുപ്പവും വളര്‍ച്ചാ ആശങ്കകളും കണക്കിലെടുത്തുള്ള നിര്‍ണായകമായ യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഓഎംസി) യോഗത്തിലേക്ക് ആഗോളവിപണി ശ്രദ്ധ ചെലുത്തും. ബുധനാഴ്ചയാണ് എഫ്ഓഎംസി യോഗം.

ആഭ്യന്തര വിപണിയില്‍ പ്രതിമാസ വാഹന വില്‍പ്പനയുടെ കണക്കുകൾ വരാനിരിക്കുന്നു. കൂടാതെ റിലയന്‍സ്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, ബ്രിട്ടാനിയ, അദാനി എന്റര്‍പ്രൈസസ്, ഹീറോമോട്ടോ കോര്‍പ്, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടേതുള്‍പ്പെടെ ധാരാളം കമ്പനികളുടെ നാലാം പാദ ഫലങ്ങൾ വരാനിരിക്കുന്നു. ഇതെല്ലം മാർകെറ്റിൽ പ്രതിഫലിക്കുമെന്നു സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡ് ഗവേഷണ വിഭാഗം മേധാവി സന്തോഷ് മീണ പറഞ്ഞു.

മാക്രോ തലത്തിൽ, വിപണികള്‍ മെയ് 2 ലെ പിഎംഐ കണക്കുകളിലും മെയ് 5 ലെ സേവനങ്ങളുടെ ഡാറ്റയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റെലിഗെയര്‍ ബ്രോക്കിംഗ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. മെയ് 4 ന് എല്‍ഐസി ഐപിഓ ആരംഭിക്കുകയാണെന്നും ആഗോളതലത്തില്‍, യുഎസ് ഫെഡ് യോഗത്തിന്റെ ഫലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആദ്ദേഹം ഓർമിപ്പിച്ചു.

കഴിഞ്ഞയാഴ്ച സെന്‍സെക്സ് 136.28 പോയിന്റ് അഥവാ 0.23 ശതമാനം ഇടിഞ്ഞു. വരുന്ന എഫ്ഓഎംസി യോഗം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കും. ഫെഡറേഷന്റെ നയ നടപടികളിലെ ഏതെങ്കിലും ആഘാതങ്ങള്‍ ആഗോള വിപണികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചേക്കാമെന്ന് സാംകോ സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി യെഷാ ഷാ പറഞ്ഞു.

കൂടാതെ ഈയാഴ്ച വിപണികള്‍ ബ്രെന്റ് ക്രൂഡിന്റെയും രൂപയുടെയും ചലനവും, വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപകരുടെ നിക്ഷേപരീതിയും വിശദമായിത്തന്നെ പരിശോധനക്കിടയാക്കും.

Tags:    

Similar News