സെന്‍സെക്‌സ് 600 പോയിന്റിലേറെ ഉയര്‍ന്നു, നിഫ്റ്റി 16,000 നു മുകളിൽ

മുംബൈ: വിപണി ഇന്നും നേട്ടത്തോടെ തുടങ്ങി. രാവിലെ 10.35 ന് സെന്‍സെക്‌സ് 600 പോയിന്റിലേറെ ഉയര്‍ന്ന് 53,653 ലെത്തി. നിഫ്റ്റി 208 പോയി​ന്റ് നേട്ടത്തിൽ 16,000 മറികടന്നു. ഏഷ്യന്‍ വിപണികളിലെ നേട്ടത്തിന്റെയും, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ വാങ്ങലിന്റെയും പിന്‍ബലത്തില്‍ സെന്‍സെക്‌സ് ആദ്യഘട്ട വ്യാപാരത്തില്‍ 362.9 പോയിന്റ് ഉയര്‍ന്ന് 53,336.74 ല്‍ എത്തി. നിഫ്റ്റി 122.25 പോയിന്റ് ഉയര്‍ന്ന് 15,964.55 ലേക്കും ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, […]

Update: 2022-05-16 23:49 GMT

മുംബൈ: വിപണി ഇന്നും നേട്ടത്തോടെ തുടങ്ങി. രാവിലെ 10.35 ന് സെന്‍സെക്‌സ് 600 പോയിന്റിലേറെ ഉയര്‍ന്ന് 53,653 ലെത്തി. നിഫ്റ്റി 208 പോയി​ന്റ് നേട്ടത്തിൽ 16,000 മറികടന്നു.

ഏഷ്യന്‍ വിപണികളിലെ നേട്ടത്തിന്റെയും, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ വാങ്ങലിന്റെയും പിന്‍ബലത്തില്‍ സെന്‍സെക്‌സ് ആദ്യഘട്ട വ്യാപാരത്തില്‍ 362.9 പോയിന്റ് ഉയര്‍ന്ന് 53,336.74 ല്‍ എത്തി. നിഫ്റ്റി 122.25 പോയിന്റ് ഉയര്‍ന്ന് 15,964.55 ലേക്കും ഉയര്‍ന്നു.

ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, മാരുതി എന്നീ കമ്പനികളുടെ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. മറുവശത്ത്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, എന്‍ടിപിസി, ഇന്‍ഫോസിസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഇന്നലെ, അമേരിക്കന്‍ വിപണി സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ സെന്‍സെക്‌സ് 180.22 പോയിന്റ് ഉയര്‍ന്ന് 52,973.84 ലും, നിഫ്റ്റി 60.15 പോയിന്റ് ഉയര്‍ന്ന് 15,842.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ടര് വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.29 ശതമാനം താഴ്ന്ന് ബാരലിന് 113 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,788.93 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു. "എല്‍ഐസിയുടെ വിപണി പ്രവേശനം ഇന്നാണ്. അത് വിപണിയുടെ മുന്നോട്ടുള്ള ദിശയെ സ്വാധീനിക്കും. കൂടാതെ, നിക്ഷേപകര്‍ ഇന്ന് പുറത്തുവരുന്ന മൊത്ത വില സൂചികയിലേക്കും കണ്ണു നട്ടിരിക്കുകയാണ്," പിഎംഎസ് സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.

Tags:    

Similar News