പണപ്പെരുപ്പം, ദേശീയ ശരാശരി 7.79 ശതമാനം, കേരളത്തില്‍ 5.08 മാത്രം
രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സകല നിയന്ത്രണങ്ങളും ഭേദിച്ച് മുന്നേറുമ്പോള്‍ സംസ്ഥാനം തിരിച്ചുള്ള കണക്കില്‍ കേരളത്തില്‍ ആഘാതം കുറവ്. കേരളത്തില്‍ ഏപ്രില്‍ മാസത്തെ പണപ്പെരുപ്പ നിരക്ക് 5.08 ശതമാനമാണ്. രാജ്യത്തെ ശരാശരി നിരക്ക് 7.79 ശതമാനമായി ഉയര്‍ന്നപ്പോഴാണ് ഇത്. ഈ കണക്കില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് പശ്ചിമബംഗാളാണ്. നിരക്ക് 9.12 ശതമാനമാണ്. കേരളത്തിന് തൊട്ട് മുന്നിലാണ് തമിഴ്‌നാടിന്റെ സ്ഥാനമെങ്കിലും ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ്. തമിഴ്‌നാട്ടില്‍ ഏപ്രിലിലെ നിരക്ക് 5.37 ശതമാനമാണ്. ഏപ്രില്‍ […]
രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സകല നിയന്ത്രണങ്ങളും ഭേദിച്ച് മുന്നേറുമ്പോള്‍ സംസ്ഥാനം തിരിച്ചുള്ള കണക്കില്‍ കേരളത്തില്‍ ആഘാതം കുറവ്. കേരളത്തില്‍ ഏപ്രില്‍ മാസത്തെ പണപ്പെരുപ്പ നിരക്ക് 5.08 ശതമാനമാണ്. രാജ്യത്തെ ശരാശരി നിരക്ക് 7.79 ശതമാനമായി ഉയര്‍ന്നപ്പോഴാണ് ഇത്.
ഈ കണക്കില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് പശ്ചിമബംഗാളാണ്. നിരക്ക് 9.12 ശതമാനമാണ്. കേരളത്തിന് തൊട്ട് മുന്നിലാണ് തമിഴ്‌നാടിന്റെ സ്ഥാനമെങ്കിലും ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ്. തമിഴ്‌നാട്ടില്‍ ഏപ്രിലിലെ നിരക്ക് 5.37 ശതമാനമാണ്. ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 7.79 ശതമാനമാണ്. ഇത് എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ഭക്ഷ്യ എണ്ണയുടേയും ഇന്ധനത്തിന്റെയും വില വര്‍ധനയാണ് രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയര്‍ന്നതിന് പ്രധാന കാരണം. തുടര്‍ച്ചയായ നാലാം മാസമാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹിഷ്ണുതാ പരിധിയായ 6 ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്. മാര്‍ച്ചില്‍ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനത്തിലേക്ക് എത്തിയിരുന്നു. മൊത്തവില സൂചികയാകട്ടെ ഒമ്പത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 15.1 ശതമാനമാണ്.
ഭക്ഷ്യോത്പന്നങ്ങളുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 7.68 ശതമാനമായിരുന്നത് ഏപ്രില്‍ മാസം 8.38 ശതമാനമായി ഉയര്‍ന്നു. പച്ചക്കറി വില വര്‍ധനയും പണപ്പെരുപ്പത്തിന് കാരണമായെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തില്‍ കുറവ്
2020 വരെ കേരളത്തിലെ ഉപഭോക്തൃ വില സൂചിക ദേശീയ ശരാശരിയേക്കാള്‍ അല്‍പം കൂടുതലായിരുന്നു. ഏറ്റവും രൂക്ഷമായി കോവിഡ് ബാധിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇക്കാലയളവില്‍ പൊതു വിതരണ സമ്പ്രദായം വഴി നടത്തിയ സൗജന്യ ഭക്ഷ്യ ഉത്പന്ന വിതരണം വില ഉയരുന്നതില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കി. കോവിഡിനെ തുടര്‍ന്ന് 2021 ഒക്ടോബര്‍ വരെ തുടര്‍ച്ചയായി സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.
ആഗോള തലത്തിലും പണപ്പെരുപ്പനിരക്ക് ഉയരുകയാണ്. യുഎസിലെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഏപ്രിലില്‍ പണപ്പെരുപ്പം 8.3 ശതമാനമായാണ് ഉയര്‍ന്നത്. ബ്രിട്ടണില്‍ 40 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയ നിരക്ക് ഇപ്പോള്‍ 9 ശതമാനമാണ്.
