2022-23-ൽ ഇന്ത്യൻ ജിഡിപി 7.5 ശതമാനം വളർച്ച നേടുമെന്ന് എസ്ബിഐ
ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2022 -23 സാമ്പത്തിക വർഷത്തിൽ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്നു എസ്‌ബിഐ റിസേർച്. എസ്‌ബിഐയുടെ മുൻപുണ്ടായിരുന്ന കണക്കു കൂട്ടലിൽ നിന്നും 20 ബേസിസ് പോയിന്റ് വര്ധനവാണിത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്ഥ 8.7 ശതമാനം ഉയർന്നു മൊത്തത്തിൽ 11.8 ലക്ഷം കോടി രൂപ കൂട്ടി 147 ലക്ഷം കോടിയായി. എങ്കിലും ഇത് പകർച്ചവ്യാധിക്ക് മുൻപുണ്ടായിരുന്ന വർഷത്തേക്കാൾ 1.5 ശതമാനം മാത്രം വർധനവാണ്. "ഉയർന്ന പണപ്പെരുപ്പവും, വരാനിരിക്കുന്ന നിരക്ക് […]
ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2022 -23 സാമ്പത്തിക വർഷത്തിൽ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്നു എസ്‌ബിഐ റിസേർച്. എസ്‌ബിഐയുടെ മുൻപുണ്ടായിരുന്ന കണക്കു കൂട്ടലിൽ നിന്നും 20 ബേസിസ് പോയിന്റ് വര്ധനവാണിത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്ഥ 8.7 ശതമാനം ഉയർന്നു മൊത്തത്തിൽ 11.8 ലക്ഷം കോടി രൂപ കൂട്ടി 147 ലക്ഷം കോടിയായി. എങ്കിലും ഇത് പകർച്ചവ്യാധിക്ക് മുൻപുണ്ടായിരുന്ന വർഷത്തേക്കാൾ 1.5 ശതമാനം മാത്രം വർധനവാണ്.
"ഉയർന്ന പണപ്പെരുപ്പവും, വരാനിരിക്കുന്ന നിരക്ക് വർധനവും മൂലം യഥാർത്ഥ ജിഡിപി 2023 സാമ്പത്തിക വർഷത്തിൽ 11.1 ലക്ഷം കോടി രൂപ ഉയരും," എസ് ബി ഐ സാമ്പത്തിക വിദഗ്ധ സൗമ്യകാന്തി ഘോഷ് അറിയിച്ചു.
നോമിനൽ ജി ഡി പി 38 .6 ലക്ഷം കോടി രൂപ ഉയർന്നു 237 ലക്ഷം കോടി രൂപയായി. ഇത് വാർഷികാടിസ്ഥാനത്തിൽ 19.5 ശതമാനമാണ്. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലും പണപ്പെരുപ്പം ഉയർന്നു തന്നെ നില്കും എന്നതിനാൽ ജി ഡി പി 16.1 ശതമാനം ഉയർന്നു 275 ലക്ഷം കോടിയാവും.
റിപ്പോർട്ട് പ്രധാനമായും, വർദ്ധിച്ചുവരുന്ന കോർപ്പറേറ്റ് വരുമാനത്തെയും, ലാഭത്തെയും, ബാങ്ക് വായ്പയെയും, സിസ്റ്റത്തിലുള്ള മതിയായ പണലഭ്യതയെയും അടിസ്ഥാനമാക്കിയുള്ളതാണ്.
2022 സാമ്പത്തിക വർഷത്തിൽ 2000 ത്തോളം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികൾ 29 ശതമാനം ടോപ് ലൈൻ വളർച്ചയും, അറ്റാദായത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു 52 ശതമാനം വർധനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിർമാണം, സിമന്റ്, സ്റ്റീൽ എന്നിവയുൾപ്പെടെ എല്ലാ മേഖലകളും വരുമാനത്തിലും അറ്റാദായത്തിലും മികച്ച വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. അറ്റാദായത്തിൽ 45 ശതമാനവും വരുമാനത്തിൽ 53 ശതമാനവും വർധനവാണ് മൊത്തത്തിൽ കൈവരിച്ചത്.
ഓർഡർ ബുക്ക് പൊസിഷനും ശക്തമായി തന്നെയാണ് നിലനിന്നത്. നിർമാണ മേഖലയിലെ ഭീമനായ എൽ &ടി യുടെ മാർച്ച് വരെ ഓർഡർ ബുക്ക് 9 ശതമാനം വളർച്ച രേഖപ്പെടുത്തി 3.6 ലക്ഷം കോടി രൂപയിലെത്തി.
സെക്ടർ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഏപ്രിൽ മാസത്തിൽ മൊത്തം വായ്പകളിൽ 90 ശതമാനവുമായ് വ്യക്തിഗത വായ്പകൾ മുന്നിട്ടു നിൽക്കുന്നു. ഏപ്രിലിൽ മാത്രം 14.7 ശതമാനം വർധനവാണ് വ്യക്തിഗത വായ്പയിൽ റിപ്പോർട്ട് ചെയ്തത്. ഭവനം, വാഹനം, എന്നിങ്ങനെ യുള്ള മേഖലകളാണ് ഇതിൽ ഏറെയും.
പണലഭ്യതയുടെ കാര്യത്തിൽ റിസർവ് ബാങ്ക് ജൂൺ-ഓഗസ്റ്റ് മാസങ്ങളിലായി റീപോ നിരക്ക് 50 ബേസിസ് പോയിന്റും സിആർആർ 25 ബേസിസ് പോയിന്റും ഉയർത്താൻ സാധ്യതയുണ്ട്.
ക്രൂഡ് ഓയിലിന്റെ കുതിപ്പിൽ പണപ്പെരുപ്പം 6.5-6.7 ശതമാനത്തിൽ എത്തും എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
