നിങ്ങളുടെ കാര്‍ അധിക സമയവും വിശ്രമത്തിലാണോ? പ്രീമിയം കുറച്ച് മതി

കാര്‍ വാങ്ങി പോര്‍ച്ചിലിട്ട് ബസിന് യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍? അഥവാ വാഹനത്തിന് വേണ്ടത്ര ഓട്ടമില്ലാതെ  വിശ്രമിക്കുകയാണോ?  അങ്ങനെയാണെങ്കിൽ ഇനി മുതല്‍ പൂര്‍ണ തോതില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കേണ്ടതില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വെറുതെ കിടക്കുന്ന വാഹനമാണെങ്കില്‍ നിരന്തരം ഒട്ടമുള്ളവയെ പോലെ ഉയര്‍ന്ന ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കേണ്ടതില്ല. എന്നു മാത്രമല്ല മികച്ച ഡ്രൈവറാണെങ്കിലും അതിനനുസരിച്ച് പ്രീമിയം കുറയുകയും ചെയ്യും. ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി ഐആര്‍ഡിഎഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 'പേ അസ് യു ഡ്രൈവ്' പോളിസികള്‍ തുടങ്ങാന്‍ അനുമതി […]

Update: 2022-07-07 01:58 GMT

കാര്‍ വാങ്ങി പോര്‍ച്ചിലിട്ട് ബസിന് യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍? അഥവാ വാഹനത്തിന് വേണ്ടത്ര ഓട്ടമില്ലാതെ വിശ്രമിക്കുകയാണോ? അങ്ങനെയാണെങ്കിൽ ഇനി മുതല്‍ പൂര്‍ണ തോതില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കേണ്ടതില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വെറുതെ കിടക്കുന്ന വാഹനമാണെങ്കില്‍ നിരന്തരം ഒട്ടമുള്ളവയെ പോലെ ഉയര്‍ന്ന ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കേണ്ടതില്ല. എന്നു മാത്രമല്ല മികച്ച ഡ്രൈവറാണെങ്കിലും അതിനനുസരിച്ച് പ്രീമിയം കുറയുകയും ചെയ്യും. ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി ഐആര്‍ഡിഎഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 'പേ അസ് യു ഡ്രൈവ്' പോളിസികള്‍ തുടങ്ങാന്‍
അനുമതി നല്‍കിയതോടെയാണ് വാഹന ഉടമകള്‍ക്ക് ആദായകരമായേക്കാവുന്ന നടപടികള്‍ക്ക് തുടക്കമാകുന്നത്. 2019 ല്‍ തന്നെ ഇത്തരം ഒരു നിര്‍ദേശം വന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് തീരുമാനം.

ആസ്തിയ്ക്ക് പകരം ഡ്രൈവിംഗ്

ഇപ്പോള്‍ വാഹനം ആസ്തി എന്ന പരിഗണനയിലാണ് പോളിസികള്‍ നല്‍കുന്നതും പ്രീമിയം നിര്‍ണയിക്കപ്പെടുന്നതും. ഇവിടെ വാഹനത്തിന്റെ പഴക്കം. തേയ്മാനം എന്നിവയാണ് മൂല്യ നിര്‍ണയത്തിന്റെ പ്രധാന മാനദണ്ഡമായിരുന്നത്.
പുതിയ ചട്ടം പ്രാബല്യത്തിലായതോടെ ഡ്രൈവര്‍ അധിഷ്ഠിതമാകും പ്രീമിയം. ആതായത് കൂടുതല്‍ ഓടാത്ത വാഹനങ്ങള്‍ക്ക് അപകട സാധ്യത കുറയും എന്ന അനുമാനത്തിലാകും ഇവിടെ പോളിസികള്‍ പ്രവര്‍ത്തിക്കുക.

നല്ല ഡ്രൈവർക്ക് പണം ലാഭം

അതുപോലെ ഡ്രൈവിംഗ് ഹാബിറ്റും പ്രീമിയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. അപകടകരമായ രീതിയിലാണ് വാഹനം കൈകാര്യം ചെയ്യുന്നതെങ്കില്‍ റിസ്‌ക് കൂടുകയും പ്രീമിയം ഉയരുകയും ചെയ്യും. ഒന്നു കൂടി വ്യക്തമാക്കിയാല്‍ മികച്ച ഡ്രൈവറാണെങ്കില്‍ പണം ലാഭിക്കാം.

അപകടം കുറയും

ഇപ്പോള്‍ ഡ്രൈവിംഗ് മികവിന് പ്രത്യേക പരിഗണന പ്രീമിയത്തിന്റെ കാര്യത്തില്‍ ലഭിക്കാറില്ല. ഇതു വഴി റോഡ് മാന്യമായ ഡ്രൈവിംഗ് ഇടമാക്കി മാറ്റാമെന്ന് മാത്രമല്ല അപകടങ്ങളും ഗണ്യമായി കുറയ്ക്കാനാകും എന്ന് വിലയിരുത്തപ്പെടുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചാവും ഇവിടെ ഡ്രൈവിംഗ് സ്വഭാവം വിലയിരുത്തപ്പെടുക.

 

 

Tags:    

Similar News