രാജ്യത്ത് നെല്‍കൃഷി വിസ്തൃതി 17 ശതമാനം കുറഞ്ഞു, ധാന്യങ്ങളുടേത് കൂടി
ഡെല്‍ഹി: ഖാരിഫ് സീസണില്‍ നെല്‍കൃഷിയുടെ വിസ്തൃതി 17.4 ശതമാനം കുറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പയര്‍വര്‍ഗ്ഗങ്ങളുടേയും, നാടന്‍ ധാന്യങ്ങളുടെയും, എണ്ണക്കുരുക്കളുടേയും കൃഷിയിടങ്ങളുടെ വിസ്തൃതി 7-9 ശതമാനം ഉയര്‍ന്നു. ജൂലൈ 15 വരെയുള്ള കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഈ ഖാരിഫ് സീസണില്‍ ഇതുവരെ 128.50 ലക്ഷം ഹെക്ടറില്‍ (എല്‍എച്ച്) നെല്‍വിത്ത് വിതച്ചിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 155.53 ലക്ഷം ഹെക്ടറായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നെല്‍ക്കൃഷി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഏക്കര്‍ കണക്കിന് നെല്‍കൃഷിയുടെ ഇടിവ് നികത്താന്‍ […]
ഡെല്‍ഹി: ഖാരിഫ് സീസണില്‍ നെല്‍കൃഷിയുടെ വിസ്തൃതി 17.4 ശതമാനം കുറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പയര്‍വര്‍ഗ്ഗങ്ങളുടേയും, നാടന്‍ ധാന്യങ്ങളുടെയും, എണ്ണക്കുരുക്കളുടേയും കൃഷിയിടങ്ങളുടെ വിസ്തൃതി 7-9 ശതമാനം ഉയര്‍ന്നു. ജൂലൈ 15 വരെയുള്ള കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഈ ഖാരിഫ് സീസണില്‍ ഇതുവരെ 128.50 ലക്ഷം ഹെക്ടറില്‍ (എല്‍എച്ച്) നെല്‍വിത്ത് വിതച്ചിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 155.53 ലക്ഷം ഹെക്ടറായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നെല്‍ക്കൃഷി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഏക്കര്‍ കണക്കിന് നെല്‍കൃഷിയുടെ ഇടിവ് നികത്താന്‍ ഈ മാസത്തെ മഴ നിര്‍ണായകമാകും.
അതേസമയം അവലോകന കാലയളവില്‍ പയറുവര്‍ഗ്ഗങ്ങളുടെ കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണം 9 ശതമാനം വര്‍ധിച്ച് 66.69 ലക്ഷം ഹെക്ടറില്‍ നിന്ന് 72.66 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. നാടന്‍ ധാന്യങ്ങളുടെ കൃഷിയിടത്തിന്റെ വിസ്തൃതി 87.06 ലക്ഷം ഹെക്ടറില്‍ നിന്ന് 8 ശതമാനം ഉയര്‍ന്ന് 93.91 ലക്ഷം ഹെക്ടറായി. ഭക്ഷ്യധാന്യങ്ങളല്ലാത്ത വിഭാഗത്തില്‍, എണ്ണക്കുരുക്കളുടെ കൃഷിയിടത്തിന്റെ വിസ്തൃതി 7.38 ശതമാനം വര്‍ധിച്ച് 124.83 ലക്ഷം ഹെക്ടറില്‍ നിന്ന് 134.04 ലക്ഷം ഹെക്ടറായി. എണ്ണക്കുരുക്കള്‍ക്ക് കീഴില്‍, സോയാബീന്‍ കൃഷിയിടത്തിന്റെ വിസ്തൃതി 90.32 ലക്ഷം ഹെക്ടറില്‍ നിന്ന് 10 ശതമാനം ഉയര്‍ന്ന് 99.35 ലക്ഷം ഹെക്ടറായി.
പരുത്തി കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണം ഇതുവരെ 6.44 ശതമാനം ഉയര്‍ന്ന് 96.58 ലക്ഷം ഹെക്ടറില്‍ നിന്ന് 102.8 ലക്ഷം ഹെക്ടറായി. കരിമ്പ് കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണം 53.70 ലക്ഷം ഹെക്ടറില്‍ നിന്ന് 53.31 ലക്ഷം ഹെക്ടറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ചണത്തിന്റെയും മെസ്റ്റയുടെയും കൃഷിയിടത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം യഥാക്രമം 6.92 ലക്ഷം ഹെക്ടറും, 6.89 ലക്ഷം ഹെക്ടററുമായിരുന്നു. അതേസമയം അവലോകന കാലയളവില്‍ അല്‍പ്പം കുറവ് വന്നിട്ടുണ്ട്.
