താരതമ്യത്തില്‍ രൂപ മികച്ചത് തന്നെ: ആര്‍ബിഐ ഗവര്‍ണര്‍ ​

മുംബൈ: വളര്‍ന്നു വരുന്നതും വികസിതവുമായ സമ്പദ് വ്യവസ്ഥകളുടെ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ മികച്ച നിലയിലാണുള്ളതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 80ല്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രസ്താവന. രൂപയുടെ ചാഞ്ചാട്ടം പരിമിതപ്പെടുത്തുന്നതിനായി ആര്‍ബിഐ എടുത്ത ചുവടുവെപ്പുകള്‍ ഫലം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപണിയില്‍ ആവശ്യമായ ഡോളര്‍ എത്തിക്കാനാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ വായ്പകളുമായുള്ള വെളിപ്പെടുത്തലുകളില്‍  പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ 14ന് […]

Update: 2022-07-22 02:20 GMT
മുംബൈ: വളര്‍ന്നു വരുന്നതും വികസിതവുമായ സമ്പദ് വ്യവസ്ഥകളുടെ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ മികച്ച നിലയിലാണുള്ളതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 80ല്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രസ്താവന. രൂപയുടെ ചാഞ്ചാട്ടം പരിമിതപ്പെടുത്തുന്നതിനായി ആര്‍ബിഐ എടുത്ത ചുവടുവെപ്പുകള്‍ ഫലം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിപണിയില്‍ ആവശ്യമായ ഡോളര്‍ എത്തിക്കാനാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ വായ്പകളുമായുള്ള വെളിപ്പെടുത്തലുകളില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ 14ന് ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 80ലേക്ക് കൂപ്പുകുത്തിയിരുന്നു. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. സമ്പദ് വ്യവസ്ഥയ്ക്ക് മൂല്യമിടിവ് തിരിച്ചടിയാകുന്നുണ്ടെങ്കിലും ഈ അവസരത്തില്‍ പ്രവാസികള്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ്.
മാത്രമല്ല ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് (എഫ്‌സിഎന്‍ആര്‍) നിക്ഷേപങ്ങള്‍ക്ക് മേലുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള ബാങ്കുകളുടെ തീരുമാനവും പ്രവാസികള്‍ക്ക് അനുകൂലമാണ്. എസ്ബിഐ, ഐസിഐസിഐ, ഐഡിഎഫ്‌സി ഫസ്റ്റ് എന്നീ ബാങ്കുകള്‍ എഫ്‌സിഎന്‍ആര്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. വിദേശത്ത് നിന്നുള്ള വ്യക്തിഗതവും അല്ലാത്തതുമായ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉദാരവത്ക്കരിക്കാന്‍ ആര്‍ബിഐ കഴിഞ്ഞയാഴ്ച്ച തീരുമാനിച്ചിരുന്നു.
Tags: