ഏഷ്യന്‍ പെയിന്റ്സിന് മികച്ച നേട്ടം, ലാഭം 80.4% ഉയര്‍ന്ന് 1,036 കോടിയിലെത്തി

 ഒന്നാം പാദത്തില്‍ ഏഷ്യന്‍ പെയിന്റ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 80.39 ശതമാനം വര്‍ധിച്ച് 1,036.03 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 574.30 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 55 ശതമാനം വര്‍ധിച്ച് 8,578.88 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,534.87 കോടി രൂപയായിരുന്നു. ഏഷ്യന്‍ പെയിന്റ്സിന്റെ മൊത്തം ചെലവ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 48.91 ശതമാനം ഉയര്‍ന്ന് 7,287.84 കോടി രൂപയായി. ആഭ്യന്തര […]

Update: 2022-07-26 05:41 GMT
ഒന്നാം പാദത്തില്‍ ഏഷ്യന്‍ പെയിന്റ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 80.39 ശതമാനം വര്‍ധിച്ച് 1,036.03 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 574.30 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 55 ശതമാനം വര്‍ധിച്ച് 8,578.88 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,534.87 കോടി രൂപയായിരുന്നു. ഏഷ്യന്‍ പെയിന്റ്സിന്റെ മൊത്തം ചെലവ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 48.91 ശതമാനം ഉയര്‍ന്ന് 7,287.84 കോടി രൂപയായി.
ആഭ്യന്തര ബിസിനസ്സിന് മികച്ച ഉപഭോക്തൃ ഡിമാന്‍ഡ് ഉണ്ടായിരുന്നതായും ഈ പാദത്തില്‍ മികച്ച വരുമാന വളര്‍ച്ച രേഖപ്പെടുത്തിയതായും ഏഷ്യന്‍ പെയിന്റ്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിത് സിന്‍ഗിള്‍ പറഞ്ഞു. ഇത് കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ പെയിന്റ്സിന്റെ അന്താരാഷ്ട്ര ബിസിനസും ഈ പാദത്തില്‍ മികച്ച വരുമാന വളര്‍ച്ച കൈവരിച്ചു. പണപ്പെരുപ്പ അന്തരീക്ഷം മൊത്ത മാര്‍ജിനുകളില്‍ സ്വാധീനം ചെലുത്തുന്നത് തുടരുമ്പോഴും പ്രീമിയം ആന്‍ഡ് ലക്ഷ്വറി ഓഫറുകളില്‍ ശക്തമായ മുന്നേറ്റം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

Similar News