'കൈക്കാശില്ല', വായ്പ ആവശ്യം കുതിച്ചുയരുന്നു, പണം കണ്ടെത്താന്‍ ബാങ്കുകള്‍
വായ്പാ വിതരണവും ആവശ്യകതയും ഉയരുകയും നിക്ഷേപം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തെ ബാങ്കുകള്‍ കൂടുതല്‍ ധനസമാഹരണത്തിന് ഒരുങ്ങുന്നു. വായ്പാ ആവശ്യകതയിലെയും വിതരണത്തിലെയും കുതിച്ച് ചാട്ടമാണ് ഇതിന് കാരണം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ വായ്പാ വിതരണത്തിന്റെ അളവ് ഉയര്‍ന്നിട്ടുണ്ട്. 2020-21 കാലയളവില്‍ 5.6 ശതമാനമായിരുന്ന വായ്പാ വളര്‍ച്ച ഈ വര്‍ഷം ജൂലൈ ഒന്നായപ്പോഴേയ്ക്കും 14.4 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയര്‍ന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ മൂലം ഇനിയും ധനദൗര്‍ലഭ്യം കൂടുകയും ഇത് കൂടുതല്‍ […]
വായ്പാ വിതരണവും ആവശ്യകതയും ഉയരുകയും നിക്ഷേപം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തെ ബാങ്കുകള്‍ കൂടുതല്‍ ധനസമാഹരണത്തിന് ഒരുങ്ങുന്നു. വായ്പാ ആവശ്യകതയിലെയും വിതരണത്തിലെയും കുതിച്ച് ചാട്ടമാണ് ഇതിന് കാരണം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ വായ്പാ വിതരണത്തിന്റെ അളവ് ഉയര്‍ന്നിട്ടുണ്ട്. 2020-21 കാലയളവില്‍ 5.6 ശതമാനമായിരുന്ന വായ്പാ വളര്‍ച്ച ഈ വര്‍ഷം ജൂലൈ ഒന്നായപ്പോഴേയ്ക്കും 14.4 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉയര്‍ന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ മൂലം ഇനിയും ധനദൗര്‍ലഭ്യം കൂടുകയും ഇത് കൂടുതല്‍ വായ്പാ ആവശ്യകതയിലേക്ക് സമ്പദ് വ്യവസ്ഥയെയും വ്യക്തികളെയും നയിക്കുമെന്നുമാണ് കണക്ക് കൂട്ടല്‍. സമ്പാദ്യം കുറയുന്നതും കുറഞ്ഞ സ്ഥിര നിക്ഷേപപലിശയും നിക്ഷേപകരെ ബാങ്കില്‍ നിന്ന് അകറ്റുന്നുണ്ട്. നിലവിലുള്ള പണപ്പെരുപ്പത്തിന്റെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത് പലപ്പോഴും നെഗറ്റീവ് റിട്ടേണ്‍ ആണ്.
എന്‍ആര്‍ഇ നിക്ഷേപകരെ മാടി വിളിക്കാന്‍ ഇന്ത്യന്‍ ബാങ്കുകള്‍, കൂടുതല്‍ പലിശ വാഗ്ദാനം
മാത്രമല്ല വരുമാനം കുറഞ്ഞതോടെ ആളുകള്‍ പേഴ്സണല്‍ ലോണ്‍ ഉള്‍പ്പടെയുള്ള വായ്പകളെ ധാരാളമായി ആശ്രയിക്കുന്നുണ്ട്. ഇതിന് പുറമേയാണ് രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പടെയുള്ള ബിസിനസ് സമൂഹവും ബാങ്ക് വായ്പയെ കൂടുതലായി ആശ്രയിക്കുന്നത്.
സ്ഥിര നിക്ഷേപത്തിന് പ്രിയം കുറഞ്ഞു
ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും കാര്യമായ ലാഭം വരാതായതോടെ ഓഹരികളിലേക്കും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്കുമാണ് മിക്കവരും പണമിറക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ റിട്ടേണ്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. എന്നാല്‍ ആഗോള സമ്പദ് വ്യവസ്ഥയിലുള്ള ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും സാരമായി പ്രതിഫലിക്കുന്നതിനാല്‍ ഇത്തരം നിക്ഷേപങ്ങളിലേക്ക് വരും ദിനങ്ങളില്‍ പണമൊഴുകാനുള്ള സാധ്യത കുറവാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലാണ് ബാങ്കുകളിലേക്ക് പണമെത്തിക്കാന്‍ ഹ്രസ്വകാല നിക്ഷേപ പദ്ധതികള്‍ക്ക് പല ബാങ്കുകളും രൂപം നല്‍കുന്നത്. പക്ഷേ ഇവയ്ക്കൊന്നും പ്രതീക്ഷിച്ച പ്രതികരണം ലഭിക്കുന്നില്ല എന്ന ദോഷവുമുണ്ട്. ഇത്തരം പദ്ധതികളിലേക്ക് നിക്ഷേപം എത്തിക്കാന്‍ ബാങ്കുകള്‍ എടുക്കുന്ന ചുവടുവെപ്പുകള്‍ ഫലം കാണണമെങ്കില്‍ പലിശ നിരക്കും അതിനൊത്ത് വര്‍ധിപ്പിക്കണമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ അടുത്തിടെ പുറത്ത് വിട്ട കുറിപ്പിലുണ്ട്.
