ഭക്ഷ്യ വസ്തുക്കളുടെ വിലക്കുറവിൽ റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 6.16 ശതമാനമായി
ഡെല്‍ഹി: വ്യാവസായിക തൊഴിലാളികള്‍ക്കിടയിലെ റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ കുറവ്. മേയ് മാസത്തില്‍ 6.97 ശതമാനമായിരുന്നതാണ് ജൂണില്‍ 6.16 ശതമാനമായി താഴ്ന്നത്. ചില ഭക്ഷ്യ വസ്തുക്കളുടെയും, പെട്രോളിന്റെയും വിലയിലുണ്ടായ കുറവാണ് ഇതിനുകാരണം. വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ 2021 ജൂണില്‍ 5.57 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഭക്ഷ്യ പണപ്പെരുപ്പം മെയ് മാസത്തിലെ 7.92 ശതമാനത്തില്‍ നിന്നും 6.73 ശതമാനമായും കുറഞ്ഞിട്ടുണ്ട്. എന്നാൽ, 2021 ജൂണില്‍ ഭക്ഷ്യ പണപ്പെരുപ്പം 5.61 ശതമാനം മാത്രമായിരുന്നു. രാജ്യത്ത് മുഴുവനായുള്ള വ്യവസായിക തൊഴിലാളികള്‍ക്കിടയിലെ […]
ഡെല്‍ഹി: വ്യാവസായിക തൊഴിലാളികള്‍ക്കിടയിലെ റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ കുറവ്. മേയ് മാസത്തില്‍ 6.97 ശതമാനമായിരുന്നതാണ് ജൂണില്‍ 6.16 ശതമാനമായി താഴ്ന്നത്. ചില ഭക്ഷ്യ വസ്തുക്കളുടെയും, പെട്രോളിന്റെയും വിലയിലുണ്ടായ കുറവാണ് ഇതിനുകാരണം.
വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ 2021 ജൂണില്‍ 5.57 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു.
ഭക്ഷ്യ പണപ്പെരുപ്പം മെയ് മാസത്തിലെ 7.92 ശതമാനത്തില്‍ നിന്നും 6.73 ശതമാനമായും കുറഞ്ഞിട്ടുണ്ട്. എന്നാൽ, 2021 ജൂണില്‍ ഭക്ഷ്യ പണപ്പെരുപ്പം 5.61 ശതമാനം മാത്രമായിരുന്നു.
രാജ്യത്ത് മുഴുവനായുള്ള വ്യവസായിക തൊഴിലാളികള്‍ക്കിടയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയ് മാസത്തിലെ 129 പോയിന്റില്‍ നിന്നും 0.2 പോയിന്റ് ഉയര്‍ന്ന് 129.2 പോയിന്റായി.
ഭക്ഷ്യ-പാനീയ ഉത്പന്നങ്ങളാണ് മൊത്തത്തിലുള്ള ഈ മാറ്റത്തിന്റെ 0.20 ശതമാനം സംഭാവന ചെയ്തിരിക്കുന്നത്.
ഉരുളക്കിഴങ്ങ്, സവാള, തക്കാളി, കാബേജ്, ആപ്പിള്‍, പഴം, മല്ലി, ഉണക്ക മുളക്, മത്സ്യം, ചിക്കന്‍, വട, ഇഡ്‌ലി, ദോശ, പാകം ചെയ്ത ഭക്ഷണം പാചക വാതകം, മണ്ണെണ്ണ, ഗാര്‍ഹിക ഉപഭോഗത്തിനുള്ള വൈദ്യുതി എന്നിവയാണ് വില സൂചിക ഉയരാനുള്ള കാരണം.
എന്നിരുന്നാലും, പെട്രോള്‍, അരി, മാങ്ങ, പച്ച മുളക്, നാരങ്ങ, വെണ്ടയ്ക്ക, കോവയ്ക്ക, പൈനാപ്പിള്‍, സോയബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ വില കുറഞ്ഞത് സൂചിക ഉയരുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയെന്നും മന്ത്രാലയം പറഞ്ഞു.
രാജ്യത്തെ 88 കേന്ദ്രങ്ങളിലും, അഖിലേന്ത്യ തലത്തിലും വിവരങ്ങള്‍ ശേഖരിച്ചാണ് കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
പുതുച്ചേരിയാണ് 2.6 പോയിന്റിന്റെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്നില്‍ 2.2 പോയിന്റുമായി അമൃത്‌സറും രണ്ട് പോയിന്റുമായി ത്രിപുരയുമാണുള്ളത്.
മൊത്തം പതിനഞ്ച് കേന്ദ്രങ്ങള്‍ ഒന്നു മുതല്‍ 1.9 പോയിന്റ് വര്‍ധനവും, 33 കേന്ദ്രങ്ങള്‍ 0.1 മുതല്‍ 0.9 പോയിന്റ് വര്‍ധനവും രേഖപ്പെടുത്തി.
മറുവശത്ത്, സംഗരുര്‍ പരമാവധി 2.4 പോയിന്റിന്റെ കുറവ് രേഖപ്പെടുത്തി.
അഞ്ച് കേന്ദ്രങ്ങള്‍ ഒന്നുമുതല്‍ 1.9 പോയിന്റെ കുറവും, 25 കേന്ദ്രങ്ങള്‍ 0.1 മുതല്‍ 0.9 പോയിന്റിന്റെയും കുറവ് കാണിച്ചു. ബാക്കിയുള്ള ആറ് കേന്ദ്രങ്ങളിലെ ഉപഭോക്തൃ വില സൂചിക മാറ്റമില്ലാതെ തുടരുകയാണ്.
