ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ കുറയുമ്പോൾ നഗരങ്ങളിൽ കൂടുന്നു: സിഎംഐഇ
മുംബൈ: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കുകള്‍ കുറയുന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ). ജൂണില്‍ 7.80 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 6.80 ശതമാനമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഗ്രാമീണ തൊഴിലില്ലായ്മ ജൂണിലെ 8.03 ദശതമാനത്തില്‍ നിന്ന് ജൂലൈയിലെ 6.14 ശതമാനമായി കുറഞ്ഞു. മറുവശത്ത്, നഗരങ്ങളിലെ തൊഴിലില്ലായ്മ ജൂണിലെ 7.80 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 8.21 ശതമാനമായി ഉയര്‍ന്നു. വ്യവസായത്തിലും സേവനത്തിലും തൊഴിലവസരങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഇതിനു കാരണം. സിഎംഐഇയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ നഗരങ്ങളിലെ തൊഴിലവസരങ്ങള്‍ […]
മുംബൈ: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കുകള്‍ കുറയുന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ). ജൂണില്‍ 7.80 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 6.80 ശതമാനമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഗ്രാമീണ തൊഴിലില്ലായ്മ ജൂണിലെ 8.03 ദശതമാനത്തില്‍ നിന്ന് ജൂലൈയിലെ 6.14 ശതമാനമായി കുറഞ്ഞു. മറുവശത്ത്, നഗരങ്ങളിലെ തൊഴിലില്ലായ്മ ജൂണിലെ 7.80 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 8.21 ശതമാനമായി ഉയര്‍ന്നു. വ്യവസായത്തിലും സേവനത്തിലും തൊഴിലവസരങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഇതിനു കാരണം.
സിഎംഐഇയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ നഗരങ്ങളിലെ തൊഴിലവസരങ്ങള്‍ 0.6 ദശലക്ഷം കുറഞ്ഞ് 125.7 ദശലക്ഷത്തില്‍ നിന്ന് 125.1 ദശലക്ഷമായി.
അതേസമയം കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ മികച്ചു നില്‍ക്കുന്നുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പുരോഗമിക്കുകയും ഖാരിഫ് കാലത്തെ വിതയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തതോടെയാണ് മുന്നേറ്റമുണ്ടായത്.
ജൂലൈയിലെ 6.3 ദശലക്ഷം തൊഴിലവസരങ്ങളുടെ വളര്‍ച്ചയെ അപേക്ഷിച്ച് ജൂണിലെ ഇടിവ് 13 ദശലക്ഷമായതിനാല്‍ മാസാമാസം തൊഴില്‍ വീണ്ടെടുക്കല്‍ ഭാഗികമാണെന്ന് സിഎംഐഇ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേഷ് വ്യാസ് പറഞ്ഞു. വ്യാവസായിക, സേവന മേഖലകളില്‍ രണ്ട് മാസമായി തൊഴില്‍ നഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമീണ മേഖലയിലെ കാര്‍ഷിക മേഖല ജൂലൈയില്‍ 9.4 ദശലക്ഷം തൊഴിലാളികളെ അധികമായി എടുത്തു. ജൂണില്‍ ഇത് എട്ട് ദശലക്ഷമായിരുന്നു.
ഈ വര്‍ഷം ഉത്തര്‍പ്രദേശിലും ബീഹാറിലും മഴ വളരെ കുറവായിരുന്നു. ജൂലൈ അവസാനം വരെ ലഭ്യമായ കണക്കുകള്‍ കാണിക്കുന്നത്
ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നെല്‍കൃഷി 13 ശതമാനം കുറഞ്ഞുവെന്നാണ്. അതിനാല്‍ കാര്‍ഷിക മേഖല പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്.
