ഇളവ്-രഹിത നികുതി വ്യവസ്ഥ അവലോകനം ചെയ്യാൻ ധനമന്ത്രാലയം

ഡൽഹി: നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കുക എന്ന ലക്ഷ്യത്തോടെ ഇളവുകളില്ലാത്ത പുതിയ വ്യവസ്ഥയെ പറ്റി അവലോകനം നടത്താൻ ധനമന്ത്രാലയം ആലോചിക്കുന്നു. ഇത് വ്യക്തിഗത ആദായനികുതിദായകർക്ക് കൂടുതൽ ആകർഷകമാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സങ്കീർണ്ണമായ പഴയ നികുതി വ്യവസ്ഥ പരിഷ്ക്കരിച്ച് ഇളവുകളില്ലാത്ത ഒരു സംവിധാനം സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. 2020-21 ലെ കേന്ദ്ര ബജറ്റ് ഒരു പുതിയ നികുതി വ്യവസ്ഥ അവതരിപ്പിചിരുന്നു. അതനുസരിച്ച് നികുതിദായകർക്ക് പലതരം കിഴിവുകളും ഇളവുകളും ഉള്ള പഴയ രീതിയോ, കിഴിവുകളും ഇളവുകളും […]

Update: 2022-08-15 08:04 GMT

ഡൽഹി: നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കുക എന്ന ലക്ഷ്യത്തോടെ ഇളവുകളില്ലാത്ത പുതിയ വ്യവസ്ഥയെ പറ്റി അവലോകനം നടത്താൻ ധനമന്ത്രാലയം ആലോചിക്കുന്നു.

ഇത് വ്യക്തിഗത ആദായനികുതിദായകർക്ക് കൂടുതൽ ആകർഷകമാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

സങ്കീർണ്ണമായ പഴയ നികുതി വ്യവസ്ഥ പരിഷ്ക്കരിച്ച് ഇളവുകളില്ലാത്ത ഒരു സംവിധാനം സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

2020-21 ലെ കേന്ദ്ര ബജറ്റ് ഒരു പുതിയ നികുതി വ്യവസ്ഥ അവതരിപ്പിചിരുന്നു. അതനുസരിച്ച് നികുതിദായകർക്ക് പലതരം കിഴിവുകളും ഇളവുകളും ഉള്ള പഴയ രീതിയോ, കിഴിവുകളും ഇളവുകളും ഇല്ലാത്ത കുറഞ്ഞ നികുതി നിരക്കിലുള്ള പുതിയ രീതിയോ തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയിരുന്നു. നികുതിദായകർക്ക് കാര്യമായ ആശ്വാസം നൽകാനും ചിട്ടവട്ടങ്ങൾ ലഘൂകരിക്കാനുമായിരുന്നു ഇതുകൊണ്ട് ലക്ഷ്യമിട്ടത്.

എന്നാൽ നികുതി വീണ്ടും കുറയ്ക്കുന്നത് ജനങ്ങളെ പുതിയ സംവിധാനത്തോടെ കൂടുതൽ അടുപ്പിക്കുമെന്നു അടുത്ത വൃത്തങ്ങൾ പറയുന്നു. പുതിയ നികുതി വ്യവസ്ഥ കൂടുതൽ ആകർഷകമായിരിക്കും.

2020 ഫെബ്രുവരി 1-ന് 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ആളുകൾക്ക് നികുതി നൽകേണ്ടതില്ല എന്ന തീരുമാനമുണ്ടായി.

2.5 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള വരുമാനത്തിന് 5 ശതമാനമാണ് നികുതി.

കൂടാതെ, 5 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക്
നികുതി നിരക്ക് 10 ശതമാനം, 7.5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ 15 ശതമാനം; 10 ലക്ഷത്തിനും 12.5 ലക്ഷത്തിനും ഇടയിൽ 20 ശതമാനം, 12.5 -15 ലക്ഷം വരെ 25 ശതമാനം; 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം എന്നിങ്ങനെയാണ് നിലവിലെ നികുതി നിരക്കുകൾ.

Tags:    

Similar News