ലങ്കയ്ക്ക് പിന്നാലെ ഭൂട്ടാനും പ്രതിസന്ധിയിലേക്ക്, ഇറക്കുമതിക്ക് വിലക്ക്
ശ്രീലങ്കയ്ക്കും പാകിസ്താനും പിന്നാലെ മറ്റൊരു അയല്‍ രാജ്യമായ ഭൂട്ടാനും കൂടി സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വിദേശ നാണ്യ ശേഖരം അപകടകരമായ നിലയിലേക്ക് കൂപ്പു കുത്തിയതോടെ ഭൂട്ടാന്‍ അത്യാവശ്യ വാഹനങ്ങള്‍ അല്ലാത്തവയുടെ ഇറക്കുമതി പാടെ നിരോധിച്ചു. ഭൂട്ടാനിലെ റോയല്‍ മോണിറ്ററി അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് വിദേശ നാണ്യ ശേഖരം കഴിഞ്ഞ ഡിസംബറില്‍ 970 ദശലക്ഷം ഡോളറിലേക്ക് താണു. 2021 ഏപ്രില്‍ മാസത്തില്‍ ഇത് 1.46 ബില്യണ്‍ ഡോളറായിരുന്നു. അയല്‍ രാജ്യമായ ശ്രീലങ്കയും പാകിസ്താനും പ്രതിസന്ധി തുടങ്ങിയത് […]
ശ്രീലങ്കയ്ക്കും പാകിസ്താനും പിന്നാലെ മറ്റൊരു അയല്‍ രാജ്യമായ ഭൂട്ടാനും കൂടി സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വിദേശ നാണ്യ ശേഖരം അപകടകരമായ നിലയിലേക്ക് കൂപ്പു കുത്തിയതോടെ ഭൂട്ടാന്‍ അത്യാവശ്യ വാഹനങ്ങള്‍ അല്ലാത്തവയുടെ ഇറക്കുമതി പാടെ നിരോധിച്ചു. ഭൂട്ടാനിലെ റോയല്‍ മോണിറ്ററി അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് വിദേശ നാണ്യ ശേഖരം കഴിഞ്ഞ ഡിസംബറില്‍ 970 ദശലക്ഷം ഡോളറിലേക്ക് താണു. 2021 ഏപ്രില്‍ മാസത്തില്‍ ഇത് 1.46 ബില്യണ്‍ ഡോളറായിരുന്നു.
അയല്‍ രാജ്യമായ ശ്രീലങ്കയും പാകിസ്താനും പ്രതിസന്ധി തുടങ്ങിയത് ഏതാണ്ട് ഇതേ വിധമായിരുന്നു. നിയന്ത്രണങ്ങള്‍ കടുപ്പിക്കാത്തതാണ് പെട്ടെന്ന് പ്രതിസന്ധിയിലേക്ക് ഇവയെ തള്ളിവിട്ടത്. അതേസമയം അത്യാവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് ആവശ്യമായ അത്ര കരുതല്‍ ധനം നീക്കിയിരിപ്പുണ്ടെന്നാണ് വിലയിരുത്തല്‍. 12 മാസത്തേക്കുള്ള ഇറക്കുമതിക്ക് ആവശ്യമായ വിദേശ കറന്‍സി കരുതലായുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോവിഡ് കാലത്തു ഭൂട്ടാന്‍ പ്രധാന വരുമാന മാര്‍ഗമായ വിനോദ സഞ്ചാരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വിദേശ സഞ്ചാരികളുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ഈ സീറോ കോവിഡ് പോളിസി വലിയൊരു തിരിച്ചടിയായി. ഭൂട്ടാനിലിലേക്കുള്ള പ്രവാസി പണമൊഴുക്കിനും കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 2.5 ശതമാനമാണ് ഇതില്‍ കുറവ് വന്നിട്ടുള്ളത്. അയല്‍ രാജ്യങ്ങളെ പോലെ കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുകയാണ് ആ ഹിമാലയന്‍ രാജ്യം.
