ജെറോം പവൽ 'ഇഫക്ട്': തിങ്കളാഴ്ച്ച വിപണികള്‍ അസ്ഥിരമായേക്കും

ഡെല്‍ഹി: ആഗോള പ്രവണതകള്‍, മാക്രോ ഇക്കണോമിക് ഡാറ്റ, വിദേശ ഫണ്ട് നീക്കങ്ങള്‍ എന്നിവ ആഭ്യന്തര ഓഹരി വിപണിയിലെ  വ്യാപാരത്തെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍. വെള്ളിയാഴ്ച ജാക്സണ്‍ ഹോളില്‍ നടന്ന ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ഫെഡിന്റെ വാര്‍ഷിക സാമ്പത്തിക സിമ്പോസിയത്തില്‍ നടത്തിയ പ്രസംഗത്തിന് ശേഷം തിങ്കളാഴ്ച്ച വിപണികള്‍ അസ്ഥിരമായേക്കും. വരും മാസങ്ങളില്‍ ഫെഡറല്‍  പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ ദൃഢമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം […]

Update: 2022-08-28 06:08 GMT
ഡെല്‍ഹി: ആഗോള പ്രവണതകള്‍, മാക്രോ ഇക്കണോമിക് ഡാറ്റ, വിദേശ ഫണ്ട് നീക്കങ്ങള്‍ എന്നിവ ആഭ്യന്തര ഓഹരി വിപണിയിലെ വ്യാപാരത്തെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍. വെള്ളിയാഴ്ച ജാക്സണ്‍ ഹോളില്‍ നടന്ന ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ഫെഡിന്റെ വാര്‍ഷിക സാമ്പത്തിക സിമ്പോസിയത്തില്‍ നടത്തിയ പ്രസംഗത്തിന് ശേഷം തിങ്കളാഴ്ച്ച വിപണികള്‍ അസ്ഥിരമായേക്കും. വരും മാസങ്ങളില്‍ ഫെഡറല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ ദൃഢമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
പവലിന്റെ വാക്കുകളിങ്ങനെ : "വില സ്ഥിരത പുനഃസ്ഥാപിക്കുന്നതിന് കുറച്ച് സമയമെടുക്കും. ഡിമാന്‍ഡും വിതരണവും മികച്ച സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരാന്‍ സാമ്പത്തിക ഉപകരണങ്ങള്‍ ശക്തമായി ഉപയോഗിക്കേണ്ടതുണ്ട്. തൊഴില്‍ വിപണിയിലെ സ്ഥിതിഗതികള്‍ കുറച്ചുകൂടി മയപ്പെടുത്താന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന പലിശനിരക്കും, മന്ദഗതിയിലുള്ള വളര്‍ച്ചയും, തൊഴില്‍ വിപണി സാഹചര്യങ്ങളും പണപ്പെരുപ്പം കുറയ്ക്കുമെങ്കിലും, അത് വീടുകളിലും, ബിസിനസുകളിലും, ചില പ്രതിസന്ധികള്‍ സൃഷ്ടിക്കും. പണപ്പെരുപ്പം കുറയ്ക്കുന്നതിനു ഇത്തരം കടുത്ത ചില വിട്ടുവീഴ്ചകള്‍ വേണം".
പണപ്പെരുപ്പം 2 ശതമാനത്തിന് മുകളിലാണ്. അത് വ്യാപിക്കുന്നത് തുടരുന്നു. ജൂലൈയില്‍ നിരക്കുകളില്‍ കുറവുണ്ടായത് സ്വാഗതാര്‍ഹമാണെങ്കിലും, അത് പ്രതീക്ഷിച്ച നിലവാരത്തില്‍ എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മതിയായ നിയന്ത്രണമുള്ള ഒരു തലത്തിലേക്ക് ഫെഡ് നീങ്ങുമെന്നും, ജൂലൈയിലെ യോഗത്തില്‍ എഫ്ഒഎംസി ഫെഡറല്‍ ഫണ്ട് നിരക്കിന്റെ ടാര്‍ഗെറ്റ് ശ്രേണി 2.25 മുതല്‍ 2.5 ശതമാനം വരെ ഉയര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

Similar News