ഡിമാന്റും തൊഴിലും കൂടി,ആഗസ്റ്റില്‍ സേവന മേഖലയില്‍ വളര്‍ച്ച
ഡെല്‍ഹി: പുതിയ ബിസിനസ്സിലെ ശക്തമായ നേട്ടങ്ങള്‍, ആവശ്യകതിയിലെ പുരോഗതി, തൊഴിലവസരങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റില്‍ ഇന്ത്യയുടെ സേവന മേഖലയുടെ പ്രവര്‍ത്തനം കുത്തനെ ഉയര്‍ന്നു. എസ് ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക അനുസരിച്ച് ജൂലൈയിലെ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 55.5 ല്‍ നിന്ന് ഓഗസ്റ്റില്‍ 57.2 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ പതിമൂന്നാം മാസവും സേവന മേഖല ഉത്പാദനത്തില്‍ വര്‍ധന രേഖപ്പെടുത്തി. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ), 50 ന് […]
ഡെല്‍ഹി: പുതിയ ബിസിനസ്സിലെ ശക്തമായ നേട്ടങ്ങള്‍, ആവശ്യകതിയിലെ പുരോഗതി, തൊഴിലവസരങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റില്‍ ഇന്ത്യയുടെ സേവന മേഖലയുടെ പ്രവര്‍ത്തനം കുത്തനെ ഉയര്‍ന്നു. എസ് ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക അനുസരിച്ച് ജൂലൈയിലെ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 55.5 ല്‍ നിന്ന് ഓഗസ്റ്റില്‍ 57.2 ആയി ഉയര്‍ന്നു.
തുടര്‍ച്ചയായ പതിമൂന്നാം മാസവും സേവന മേഖല ഉത്പാദനത്തില്‍ വര്‍ധന രേഖപ്പെടുത്തി. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ), 50 ന് മുകളിലാണെങ്കില്‍ അത് ഉയര്‍ച്ചയേയും അതേസമയം 50 ല്‍ താഴെയാണെങ്കില്‍ സങ്കോചത്തെ സൂചിപ്പിക്കുന്നു.
'സര്‍വീസസ് കമ്പനികള്‍ വരുന്ന 12 മാസങ്ങളില്‍ ഉത്പാദന വളര്‍ച്ച പ്രതീക്ഷിക്കുന്നു.ഡിമാന്‍ഡിലും ആസൂത്രിതമായ വിപണനത്തിലും നടന്നുകൊണ്ടിരിക്കുന്ന പുരോഗതിയെക്കുറിച്ചുള്ള പ്രവചനങ്ങളിലാണ് ശുഭാപ്തിവിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത്,' സര്‍വേ പറയുന്നു. തൊഴില്‍ സൃഷ്ടിക്കല്‍ നിരക്ക് 14 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായി നിലയില്‍ ഉയര്‍ന്നു. മറ്റ് നാല് ഉപമേഖലകളിലും തൊഴില്‍ പ്രവണതകള്‍ മെച്ചപ്പെട്ടതായി സര്‍വേ പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും, വിപണന ശ്രമങ്ങളും കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നത് തുടരുന്നതിനാല്‍ പുതിയ ബിസിനസ് നേട്ടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് വിലയുരത്തല്‍.
