ബാങ്ക് നിക്ഷേപം ലാഭകരമാകുന്നു; നിരക്കുകള്‍ ഇനിയും ഉയരാൻ സാധ്യത

മുംബൈ: നിക്ഷേപ വളര്‍ച്ചയെക്കാള്‍ വായ്പാ വളര്‍ച്ച വന്‍തോതില്‍ വര്‍ധിക്കുന്നതിനാല്‍ ബാങ്കുകൾ നിക്ഷേപ നിരക്കുകള്‍ ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് അറിയിച്ചു. ഓഗസ്റ്റ് 26 വരെ നിക്ഷേപത്തിന്റെ വളര്‍ച്ച 9.5 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ സിസ്റ്റം-ലെവല്‍ വായ്പാ വളര്‍ച്ച 15.5 ശതമാനമായി ഉയര്‍ന്നു. വായ്പാ വളര്‍ച്ച എസ്റ്റിമേറ്റ് 10 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി ഏജന്‍സി ഉയര്‍ത്തി. നിക്ഷേപങ്ങള്‍ക്കായുള്ള മത്സരം ശക്തമാകുമ്പോള്‍ മെച്ചപ്പെട്ട ആദായം വാഗ്ദാനം ചെയ്യുന്നതിനാല്‍ സ്വകാര്യമേഖലാ ബാങ്കുകള്‍ നിക്ഷേപത്തിന്റെ […]

Update: 2022-09-20 01:26 GMT

മുംബൈ: നിക്ഷേപ വളര്‍ച്ചയെക്കാള്‍ വായ്പാ വളര്‍ച്ച വന്‍തോതില്‍ വര്‍ധിക്കുന്നതിനാല്‍ ബാങ്കുകൾ നിക്ഷേപ നിരക്കുകള്‍ ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് അറിയിച്ചു.

ഓഗസ്റ്റ് 26 വരെ നിക്ഷേപത്തിന്റെ വളര്‍ച്ച 9.5 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ സിസ്റ്റം-ലെവല്‍ വായ്പാ വളര്‍ച്ച 15.5 ശതമാനമായി ഉയര്‍ന്നു. വായ്പാ വളര്‍ച്ച എസ്റ്റിമേറ്റ് 10 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി ഏജന്‍സി ഉയര്‍ത്തി.

നിക്ഷേപങ്ങള്‍ക്കായുള്ള മത്സരം ശക്തമാകുമ്പോള്‍ മെച്ചപ്പെട്ട ആദായം വാഗ്ദാനം ചെയ്യുന്നതിനാല്‍ സ്വകാര്യമേഖലാ ബാങ്കുകള്‍ നിക്ഷേപത്തിന്റെ നിരക്കുകൾ കൂട്ടാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സി പറഞ്ഞു. ഉയർന്ന ക്യാഷ് ഹോള്‍ഡിംഗും ബാങ്കുകൾക്കിടയിലെ ശക്തമായ പരസ്പര മത്സരവും അപകടസാധ്യത വര്‍ധിക്കുന്നതിനാൽ നിക്ഷേപ നിരക്കുകള്‍ ഉയരും.

ബാങ്കിംഗ് സംവിധാനത്തിന് ആസ്തി ഗുണനിലവാര മെട്രിക്സ് മെച്ചപ്പെടുന്നത് തുടരുകയാണ്. ബാങ്കിംഗ് സംവിധാനത്തിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം 2018 സാമ്പത്തിക വര്‍ഷത്തിലെ 11.8 ശതമാനത്തില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും ഏജന്‍സി പറഞ്ഞു.

എന്നാൽ, ചെറുകിട ബിസിനസ്സ് വായ്പയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം 2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഎന്‍പിഎ 6.8 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ട്. 1.5 ശതമാനത്തിന്റെ എഴുതിത്തള്ളല്‍ ഉണ്ടായാല്‍ ഇത് 5.3 ശതമാനമാകാമെന്ന് ഏജന്‍സി പറഞ്ഞു.

2022 സാമ്പത്തിക വര്‍ഷത്തിലെ 1.4 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തെ പ്രൊവിഷനിംഗ് ചെലവ് ഏകദേശം 1 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഏജന്‍സി അറിയിച്ചു.

Tags:    

Similar News