അംബുജയുടെയും എസിസിയുടെയും ഓഹരികൾ ഡോയ്ഷെ ബാങ്കിന് പണയം വെച്ച് അദാനി ഗ്രൂപ്പ്

ഡെല്‍ഹി: അംബുജ സിമന്റ്സിലെയും എസിസിയിലെയും 13 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികൾ അദാനി ഗ്രൂപ്പ് പണയം വെക്കുന്നു. 6.5 ബില്യണ്‍ ഡോളറിന് രണ്ട് കമ്പനികളും ഏറ്റെടുത്തു ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. ഇന്നലെ പുറപ്പെടുവിച്ച റെഗുലേറ്ററി റിപ്പോർട്ട് പ്രകാരം ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനിഗ്രൂപ്പ് അംബുജ സിമന്റ്സിലെ 63.15 ശതമാനം ഓഹരികളും എസിസിയിലെ 56.7 ശതമാനം ഓഹരികളും (ഇതില്‍ 50 ശതമാനവും അംബുജയുടെ ഉടമസ്ഥതയിലുള്ളതാണ്) ഡോയ്ഷെ ബാങ്കിന്റെ (Deutsche Bank) ഹോങ്കോംഗ് ശാഖക്കാണ് പണയം വെച്ചത്. […]

Update: 2022-09-21 02:07 GMT

ഡെല്‍ഹി: അംബുജ സിമന്റ്സിലെയും എസിസിയിലെയും 13 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികൾ അദാനി ഗ്രൂപ്പ് പണയം വെക്കുന്നു. 6.5 ബില്യണ്‍ ഡോളറിന് രണ്ട് കമ്പനികളും ഏറ്റെടുത്തു ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം.

ഇന്നലെ പുറപ്പെടുവിച്ച റെഗുലേറ്ററി റിപ്പോർട്ട് പ്രകാരം ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനിഗ്രൂപ്പ് അംബുജ സിമന്റ്സിലെ 63.15 ശതമാനം ഓഹരികളും എസിസിയിലെ 56.7 ശതമാനം ഓഹരികളും (ഇതില്‍ 50 ശതമാനവും അംബുജയുടെ ഉടമസ്ഥതയിലുള്ളതാണ്) ഡോയ്ഷെ ബാങ്കിന്റെ (Deutsche Bank) ഹോങ്കോംഗ് ശാഖക്കാണ് പണയം വെച്ചത്.

ഇത് ചില വായ്പ ദാതാക്കളുടെയും സാമ്പത്തിക കൂട്ടാളികളുടെയും
മെച്ചത്തിന് വേണ്ടിയാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

ഏറ്റെടുപ്പിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിമന്റ് നിര്‍മ്മാണ ശേഷി ഇരട്ടിയാക്കി 140 മില്യണ്‍ ടണ്ണായി ഉയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതായി അദാനി ഗ്രൂപ്പ് നേരത്തെ പറഞ്ഞിരുന്നു.

എക്സെന്റ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ (എക്‌സ്‌ ടി എം എല്‍; XTIL) ഉടമസ്ഥതയിലുള്ള മൗറീഷ്യസ് ആസ്ഥാനമായുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയ എന്‍ഡവര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് (ഇടിഐഎല്‍; ETIL) വഴിയാണ് അദാനി രണ്ട് സിമന്റ് സ്ഥാപനങ്ങളും സ്വന്തമാക്കിയത്.

എക്‌സ്‌ ടി എം എല്‍-ഉം ഇടിഐഎല്‍-ഉം ഡോയ്ഷെ ബാങ്കിൽ നിന്നും 2024-ൽ അവസാനിക്കുന്ന 12.0739 ശതമാനത്തിന്റെ $535,000,000 ന്റെ സീനിയർ നോട്സ് എടുത്തിട്ടുണ്ട്.

Tags:    

Similar News