ഐപിഒ മേഖല ശക്തം, എന്നാൽ നടപ്പ് സാമ്പത്തിക വർഷം നിക്ഷേപത്തിൽ ഇടിവ് 32%

മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രാരംഭ ഓഹരി വില്‍പനയിലൂടെ (ഐപിഒ) 14 കമ്പനികള്‍ സമാഹരിച്ചത് 35,456 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ സമയം 25 കമ്പനികള്‍ 51,979 കോടി രൂപ നേടിയതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 32 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ 1,05,000 കോടി രൂപയുടെ 71 ഇഷ്യൂകള്‍ സെബിയുടെ അംഗീകാരമുള്ളതും 70,000 കോടി രൂപയുടെ മറ്റൊരു 43 എണ്ണം അംഗീകാരത്തിനായി കാത്തിരിക്കുന്നതും ഐപിഒ ശക്തമാണെന്ന് കാണിക്കുന്നു. ഈ 114 ഇഷ്യൂകളില്‍ 10 […]

Update: 2022-09-29 06:03 GMT

മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രാരംഭ ഓഹരി വില്‍പനയിലൂടെ (ഐപിഒ) 14 കമ്പനികള്‍ സമാഹരിച്ചത് 35,456 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ സമയം 25 കമ്പനികള്‍ 51,979 കോടി രൂപ നേടിയതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 32 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ 1,05,000 കോടി രൂപയുടെ 71 ഇഷ്യൂകള്‍ സെബിയുടെ അംഗീകാരമുള്ളതും 70,000 കോടി രൂപയുടെ മറ്റൊരു 43 എണ്ണം അംഗീകാരത്തിനായി കാത്തിരിക്കുന്നതും ഐപിഒ ശക്തമാണെന്ന് കാണിക്കുന്നു. ഈ 114 ഇഷ്യൂകളില്‍ 10 എണ്ണം നവയുഗ ടെക് കമ്പനികളാണ്. അവ ഏകദേശം 35,000 കോടി രൂപ സമാഹരിക്കാനാണ് ശ്രമിക്കുന്നത്.

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സമാഹരിച്ച മൊത്തം തുകയുടെ 58 ശതമാനം വരുന്നത് എല്‍ഐസി ഐപിഒയില്‍ നിന്നാണ്. 20,557 കോടി രൂപയുടെ എല്‍ഐസി ഇഷ്യൂ ഇല്ലായിരുന്നുവെങ്കില്‍ മൊത്തത്തിലുള്ള പ്രാരംഭ ഓഹരി വില്‍പന കളക്ഷന്‍ വളരെ കുറയുമായിരുന്നു.

മൊത്തത്തിലുള്ള പബ്ലിക് ഇക്വിറ്റി ഫണ്ട് ശേഖരണവും ഈ കാലയളവില്‍ 92,191 കോടി രൂപയില്‍ നിന്ന് 55 ശതമാനം കുറഞ്ഞ് 41,919 കോടി രൂപയായതായി പ്രൈം ഡാറ്റാബേസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രണവ് ഹല്‍ദിയ പറഞ്ഞു. 20,557 കോടി രൂപയേടെ എല്‍ഐസി ഐപിഓയ്ക്ക് തൊട്ടുപിന്നില്‍ 5,235 കോടി രൂപയുമായി ഡല്‍ഹിവേരി, 1,581 കോടി രൂപയുമായി റെയിന്‍ബോ ചില്‍ഡ്രന്‍സ് എന്നീ കമ്പനികളുമുണ്ടായിരുന്നു.

Tags: