വിപണിയിൽ നിന്നുള്ള കടം 10,000 കോടി രൂപ കുറച്ച് സര്‍ക്കാര്‍

ഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വിപണി കടമെടുപ്പ് ലക്ഷ്യം 10,000 കോടി രൂപ കുറച്ച് സര്‍ക്കാര്‍. സൗജന്യ റേഷന്‍ വിതരണത്തിന് 44,762 കോടി രൂപയുടെ അധിക ചെലവ് വഹിക്കാന്‍ തക്കവണ്ണം നികുതി പിരിവു വർധിച്ചതാണ് കാരണം. പ്രത്യക്ഷവും പരോക്ഷവുമായ നികുതികളില്‍ നിന്നുള്ള ശേഖരണത്തിന് പുറമേ, ജൂലൈ ഒന്നു മുതല്‍ ചുമത്തിയ എണ്ണയുടെ വിന്‍ഡ്ഫാള്‍ ലാഭ നികുതിയില്‍ നിന്നുള്ള നേട്ടവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 16,000 കോടി രൂപയുടെ ആദ്യ സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്തതുള്‍പ്പെടെ നടപ്പ് സാമ്പത്തിക […]

Update: 2022-09-30 20:30 GMT

ഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വിപണി കടമെടുപ്പ് ലക്ഷ്യം 10,000 കോടി രൂപ കുറച്ച് സര്‍ക്കാര്‍. സൗജന്യ റേഷന്‍ വിതരണത്തിന് 44,762 കോടി രൂപയുടെ അധിക ചെലവ് വഹിക്കാന്‍ തക്കവണ്ണം നികുതി പിരിവു വർധിച്ചതാണ് കാരണം.

പ്രത്യക്ഷവും പരോക്ഷവുമായ നികുതികളില്‍ നിന്നുള്ള ശേഖരണത്തിന് പുറമേ, ജൂലൈ ഒന്നു മുതല്‍ ചുമത്തിയ എണ്ണയുടെ വിന്‍ഡ്ഫാള്‍ ലാഭ നികുതിയില്‍ നിന്നുള്ള നേട്ടവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

16,000 കോടി രൂപയുടെ ആദ്യ സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്തതുള്‍പ്പെടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒക്ടോബര്‍-മാര്‍ച്ച് കാലയളവില്‍ സര്‍ക്കാര്‍ മൊത്തം 5.92 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

2022-23 ലെ ബജറ്റില്‍ 14.31 ലക്ഷം കോടി രൂപ മൊത്ത വിപണി കടമെടുക്കുമെന്ന് സര്‍ക്കാര്‍ പ്രവചിച്ചിരുന്നു. ഇതില്‍ 14.21 ലക്ഷം കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

അതനുസരിച്ച്, ബാക്കി തുകയായ 5.92 ലക്ഷം കോടി രൂപ (14.21 ലക്ഷം കോടിയുടെ 41.7 ശതമാനം) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ തിയതി രേഖപ്പെടുത്തിയ സെക്യൂരിറ്റികള്‍ വഴി വായ്പയെടുക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ലേല വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഓരോ സെക്യൂരിറ്റികള്‍ക്കുമെതിരെ 2,000 കോടി രൂപ വരെ അധിക സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഗ്രീന്‍ഷൂ ഓപ്ഷന്‍ പ്രയോഗിക്കുന്നത് തുടരും.

ഈ ഓപ്ഷനിലൂടെ നേടുന്ന തുക രണ്ടാം പകുതിയിലെ മൊത്ത ഇഷ്യുവിന്റെ മൂന്നു മുതല്‍ അഞ്ച് ശതമാനം വരെയും 2022-23 ലെ മൊത്ത വായ്പാ പരിധിക്കുള്ളിലും പരിമിതപ്പെടുത്തും.

സെപ്റ്റംബര്‍ 17 വരെയുള്ള മൊത്ത പ്രത്യക്ഷ നികുതി പിരിവ് 30 ശതമാനം വര്‍ധിച്ച് 8.36 ലക്ഷം കോടി രൂപയായി. 5.76 ലക്ഷം കോടി രൂപയുടെ (40.5 ശതമാനം) മൊത്ത വിപണി കടമെടുപ്പ് 20 പ്രതിവാര ലേലങ്ങളിലൂടെ പൂര്‍ത്തിയാകും.

Similar News