അദാനി മറ്റൊരു ഏറ്റെടുക്കലിന്, 400 കോടിയ്ക്ക് എയര്‍ വര്‍ക്ക്സ് സ്വന്തമാക്കും
മുംബൈ: പ്രധാന പ്രതിരോധ, എയ്‌റോസ്‌പേസ് പ്ലാറ്റ്‌ഫോമുകള്‍ക്കായി രാജ്യത്ത്് വിപുലമായ പ്രവര്‍ത്തന ശേഷി വികസിപ്പിച്ച മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍ (എംആര്‍ഒ) ഓപ്പറേറ്റര്‍ എയര്‍ വര്‍ക്ക്സിനെ 400 കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യത്തിന് ഏറ്റെടുക്കുമെന്ന് അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്നോളജീസ് (എഡിഎസ്ടിഎല്‍). ആറ് മെയിന്റനന്‍സ് ബേ കളോടെ 27 നഗരങ്ങളില്‍ എയര്‍ വര്‍ക്കിന് സാന്നിധ്യമുണ്ട്. എയര്‍ വര്‍ക്ക്‌സും ബോയിംഗും നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് എയര്‍ക്രാഫ്റ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ എയര്‍ലൈന്‍, എയര്‍പോര്‍ട്ട് മേഖലകള്‍ […]
മുംബൈ: പ്രധാന പ്രതിരോധ, എയ്‌റോസ്‌പേസ് പ്ലാറ്റ്‌ഫോമുകള്‍ക്കായി രാജ്യത്ത്് വിപുലമായ പ്രവര്‍ത്തന ശേഷി വികസിപ്പിച്ച മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍ (എംആര്‍ഒ) ഓപ്പറേറ്റര്‍ എയര്‍ വര്‍ക്ക്സിനെ 400 കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യത്തിന് ഏറ്റെടുക്കുമെന്ന് അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്നോളജീസ് (എഡിഎസ്ടിഎല്‍). ആറ് മെയിന്റനന്‍സ് ബേ കളോടെ 27 നഗരങ്ങളില്‍ എയര്‍ വര്‍ക്കിന് സാന്നിധ്യമുണ്ട്. എയര്‍ വര്‍ക്ക്‌സും ബോയിംഗും നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് എയര്‍ക്രാഫ്റ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്.
വരും വര്‍ഷങ്ങളില്‍ രാജ്യത്തെ എയര്‍ലൈന്‍, എയര്‍പോര്‍ട്ട് മേഖലകള്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ പ്രതിരോധ, സിവിലിയന്‍ എയ്‌റോസ്‌പേസ് മേഖലകളില്‍ മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍ മേഖലയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് സിഇഒ ആശിഷ് രാജ്വന്‍ഷി പറഞ്ഞു. ഇന്ത്യന്‍ എംആര്‍ഒ വിപണി 2030-ഓടെ 1.7 ബില്യണ്‍ ഡോളറില്‍ നിന്ന് മൂന്ന് മടങ്ങ് ഉയര്‍ന്ന് 5 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാവസായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എംആര്‍ഒ സേവനങ്ങള്‍ക്കായി പുതിയ നയം പ്രഖ്യാപിച്ചിരുന്നു. അതില്‍ ഓപ്പണ്‍ ടെന്‍ഡറുകളിലൂടെ ഭൂമി പാട്ടത്തിനെടുക്കുന്നതും ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യയെ അത്തരം സേവനങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുമുള്ള ശ്രമത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഈടാക്കുന്ന റോയല്‍റ്റി നിര്‍ത്തലാക്കുന്നതുമെല്ലാം ഉള്‍പ്പെടുന്നു.
കൂടാതെ, എംആര്‍ഒ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഭൂമി നല്‍കുന്നത് നിലവിലുള്ള 3 മുതല്‍ 5 വര്‍ഷം വരെയുള്ള ഹ്രസ്വകാല കാലയളവിനുപകരം 30 വര്‍ഷത്തേക്ക് മാറ്റും. പ്രതിരോധ, സിവില്‍ എയര്‍ക്രാഫ്റ്റുകളില്‍ ഈ മേഖലയുടെ എംആര്‍ഒ ഹബ്ബായി മാറാന്‍ ഇന്ത്യയ്ക്ക് കഴിവുണ്ട്. സിവില്‍, ഡിഫന്‍സ് എംആര്‍ഒയുടെ സംയോജനം പോലെയുള്ള സര്‍ക്കാരിന്റെ നയ നടപടികള്‍ വലിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് എയര്‍ വര്‍ക്ക് ഗ്രൂപ്പ് എംഡിയും സിഇഒയുമായ ഡി ആനന്ദ് ഭാസ്‌കര്‍ പറഞ്ഞു.
