മാനസിക രോഗം ഒക്ട.31 ന് മുമ്പ് പോളിസി പരിധിയിൽ വരണം, ഐആര്‍ഡിഎഐ

  മാനസിക രോഗ പരിരക്ഷക്കുള്ള നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്ന കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31-ന് മുമ്പ് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഇത് ഉറപ്പാക്കിയിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2018 മെയ് 5 മുതലാണ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് പ്രാബല്യത്തില്‍ വന്നത്. ഈ നിയമം അനുസരിച്ച് മറ്റ് ശാരീരിക രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ അതേ നിലയില്‍ തന്നെയായിരിക്കണം മാനസിക രോഗങ്ങളെയും […]

Update: 2022-10-20 02:20 GMT

insurance for mental health only

 

മാനസിക രോഗ പരിരക്ഷക്കുള്ള നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്ന കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31-ന് മുമ്പ് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഇത് ഉറപ്പാക്കിയിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2018 മെയ് 5 മുതലാണ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് പ്രാബല്യത്തില്‍ വന്നത്. ഈ നിയമം അനുസരിച്ച് മറ്റ് ശാരീരിക രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ അതേ നിലയില്‍ തന്നെയായിരിക്കണം മാനസിക രോഗങ്ങളെയും കവറേജില്‍ ഉള്‍പ്പെടുത്താനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത്.

മാനസികാരോഗ്യ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളോടും ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ 2018 ഓഗസ്റ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ ഇത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാനാണ് ഇന്‍ഷുറര്‍മാരോട് ഐആര്‍ഡിഎഐ ആവശ്യപ്പെട്ടിരിക്കുന്നത്.

നവജാത ശിശുക്കള്‍ക്കും വേണം പരിരക്ഷ

ജനന വൈകല്യമുള്ള് നവജാത ശിശുക്കള്‍ക്ക് പരിരക്ഷ ഉറപ്പാക്കാത്ത ചില ആരോഗ്യ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും മാര്‍ക്കറ്റിലെത്തിക്കുന്നുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ചുണ്ടിക്കാട്ടുന്നു. ഇത്തരം ജനിതക രോഗങ്ങളോ വൈകല്യങ്ങളോ പോളിസികളുടെ എസ്‌ക്ലൂഷന്‍ പട്ടികയില്‍ ഉള്‍പ്പെടത്താനാവില്ലെന്ന് നേരത്തെ ഐആര്‍ഡിഎ ഐ വ്യക്തമാക്കിയിരുന്നു.
നവജാതശിശുക്കള്‍ക്ക് ആദ്യ ദിവസം മുതല്‍ തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ബന്ധമുണ്ട്. നവജാതശിശുക്കള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും പരിരക്ഷ നല്‍കുന്നതിന് യാതൊരു വിധത്തിലുള്ള തടസമോ വെയിറ്റിംഗ് പീരിയഡ് പോലുള്ള നിബന്ധനകളോ പാടില്ലെന്നും ഐആര്‍ഡിഎഐ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News