കെട്ടിട നിർമ്മാണമേഖലയിൽ അനശ്ചിതത്വം, കുതിച്ചുച്ചുയര്‍ന്ന് സിമന്റ് വില

സിമന്റ് വില അനിയന്ത്രിതമായി ഉയരുന്നത് നിർമ്മാണ മേഖലയിൽ ആശങ്ക പടർത്തുന്നു. നവംബറില്‍ 30 മുതല്‍ 60 രൂപവരെയാണ് ഒരു ചാക്ക് സിമെന്റിന്റെ വില ഉയര്‍ന്നിരിക്കുന്നത്.  വീടു വയ്ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഇതൊരു വന്‍ ബാധ്യതയാണ്. 'കഴിഞ്ഞ മാസം 390 രൂപയാണ് എസിസി അള്‍ട്രാടെക്കിന്റെ വിലയുണ്ടായിരുന്നത്. ഈ മാസം 450 രൂപയിലേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ്. അതേസമയം മീഡിയം വിഭാഗത്തിലുള്ള സുഫാരി പോലുള്ള ബ്രാന്‍ഡുകളുടെ വില ചാക്കിന് 400 രൂപയിലേയ്ക്ക് എത്തിയിട്ടുണ്ട്,' കോഴിക്കോട് എരഞ്ഞിപ്പലത്തെ സിമന്റ് വ്യാപാരിയായ ഷിബിന്‍ മേടയില്‍ പറയുന്നു. 50 […]

Update: 2022-11-11 04:02 GMT
സിമന്റ് വില അനിയന്ത്രിതമായി ഉയരുന്നത് നിർമ്മാണ മേഖലയിൽ ആശങ്ക പടർത്തുന്നു. നവംബറില്‍ 30 മുതല്‍ 60 രൂപവരെയാണ് ഒരു ചാക്ക് സിമെന്റിന്റെ വില ഉയര്‍ന്നിരിക്കുന്നത്. വീടു വയ്ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഇതൊരു വന്‍ ബാധ്യതയാണ്.
'കഴിഞ്ഞ മാസം 390 രൂപയാണ് എസിസി അള്‍ട്രാടെക്കിന്റെ വിലയുണ്ടായിരുന്നത്. ഈ മാസം 450 രൂപയിലേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ്. അതേസമയം മീഡിയം വിഭാഗത്തിലുള്ള സുഫാരി പോലുള്ള ബ്രാന്‍ഡുകളുടെ വില ചാക്കിന് 400 രൂപയിലേയ്ക്ക് എത്തിയിട്ടുണ്ട്,' കോഴിക്കോട് എരഞ്ഞിപ്പലത്തെ സിമന്റ് വ്യാപാരിയായ ഷിബിന്‍ മേടയില്‍ പറയുന്നു. 50 കിലോഗ്രാമാണ് ഒരു ചാക്കിന്റെ തൂക്കം. ഏറ്റവും വില കൂടുതലുള്ളത് വില്‍പ്പനയില്‍ മുന്നിലുള്ള എസിസി സിമന്റിനാണ്.
കടയില്‍ നിന്ന് സിമന്റെ് എടുക്കുമ്പോള്‍ ജിഎസ്ടിയ്‌ക്കൊപ്പം കയറ്റിറക്കു കൂലി കൂടി ഉപഭോക്താക്കള്‍ വഹിക്കേണ്ടി വരും. കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പാണ് രാജ്യത്തെ സിമന്റ് ഉത്പാദകരില്‍ മുന്നിട്ട് നില്‍ക്കുന്നത്. എസിസി സിമന്റിനൊപ്പം അംബുജ സിമന്റ്‌സിന്റെ ഓഹരികള്‍ കൂടി അദാനി ഏറ്റെടുത്തതോടെ വിപണി ഏതാണ്ട് കയ്യടിക്കി കഴിഞ്ഞു. വില്‍പ്പനയിലും വിലയിലും മുന്നില്‍ നില്‍ക്കുന്നതിനാല്‍ എസിസി സിമന്റിസിന്റെ വില വര്‍ധിച്ചാല്‍ മറ്റ് ബ്രാന്‍ഡുകള്‍ പിടിച്ച് നില്‍ക്കല്‍ ഭീഷണി അഭിമുഖീകരിക്കേണ്ടവരുന്ന സാഹചര്യമാണ് മൊത്തത്തിലുള്ള വില വര്‍ധനയിലേയ്ക്ക് നയിക്കുന്നതെന്നാണ് വ്യപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഹോള്‍സെയില്‍ വില്‍പ്പനയിലടക്കം വില വര്‍ധന അഭ്യൂഹങ്ങള്‍ നിലവില്‍ക്കുകയാണ്. വന്‍കിട കമ്പനികളുടെ ഈ തന്ത്രം അധിക വില്‍പ്പന ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഹോള്‍സെയില്‍ വ്യാപാരികളും വ്യക്തമാക്കുന്നത്. അതേസമയം ടിഎംടി സ്റ്റീല്‍ കമ്പനിയ്ക്ക് 15 രൂപയുടെ വര്‍ധനയാണ് ഒരു വര്‍ഷം കൊണ്ടുണ്ടായത്. കൊവിഡിന് ശേഷം നിര്‍മ്മാണ മേഖല കാര്യക്ഷമായതോടെയാണ് സിമന്റ് അടക്കമുള്ളവയുടെ വില ഉയരാന്‍ തുടങ്ങിയത്. വിലക്കയറ്റം സാധാരണക്കാരേയും വന്‍കിട കരാറുകരേയും ബാധിച്ച് കഴിഞ്ഞു.
പെയിന്റ്, പിവിസി ഉത്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ സാമഗ്രികള്‍, ടൈല്‍സ് എന്നിവയ്ക്കും 15 ശതമാനം മുതല്‍ 30 ശതമാനം വരെ വില ഉയര്‍ന്നിട്ടുണ്ട്. നിര്‍മാണ മേഖലയിലെ മിക്ക ഉത്പന്നങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ കാര്യക്ഷമായ വില നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റിന്റെ ഉത്പാദനം 25 ശതമാനമെങ്കിലും വര്‍ധിപ്പിച്ചാല്‍ ഒരുപരിധി വരെ കുത്തക കമ്പനികളെ നിയന്ത്രിക്കാനാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മലബാര്‍ സിമന്റിന് വിപണിയില്‍ നേരിട്ട് വില നിയന്ത്രണം സാധ്യമല്ല. നിലവില്‍ ഈ മേഖലയില്‍ സ്വകാര്യ കമ്പനികളാണ് ഭൂരപക്ഷവും കയ്യാളുന്നത്.
Tags:    

Similar News