വരുമാനം കണക്കാക്കാൻ ഇൻഫ്ലേഷൻ അഡ്ജസ്റ്റഡ് റിട്ടേൺ

സമ്പദ്ഘടനയിലെ പണപ്പെരുപ്പത്തിന്റെ തോത് കണക്കിലെടുത്തുകൊണ്ട് ഒരുനിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കണക്കാക്കുന്നതിനെയാണ് ഇൻഫ്ലേഷൻ അഡ്ജസ്റ്റഡ് റിട്ടേൺ എന്നു വിളിക്കുന്നത്. ഇതിനെ റിയല്‍ റിട്ടേണ്‍ (real return) എന്നും വിളിക്കുന്നു. ഉദാഹരണമായി, 5 വര്‍ഷ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കണക്കാക്കുമ്പോള്‍ ആ കാലയളവില്‍ ഉണ്ടായേക്കാവുന്ന പണപ്പെരുപ്പത്തിന്റെ തോതും (inflation) കണക്കിലെടുക്കണം. ഒരു നിക്ഷേപത്തില്‍ നിന്നുള്ള യഥാര്‍ത്ഥ വരുമാന വളര്‍ച്ച (true earnings growth) മനസിലാക്കണമെങ്കില്‍ ആ കാലയളവിലുണ്ടായിട്ടുള്ള പണപ്പെരുപ്പത്തെ മൊത്തം വളര്‍ച്ചാനിരക്കില്‍ നിന്നു കുറയ്ക്കണം. രാജ്യങ്ങളില്‍ നിന്നുള്ള വരുമാന വളര്‍ച്ചാനിരക്കിനെ […]

Update: 2022-01-08 04:39 GMT
story

സമ്പദ്ഘടനയിലെ പണപ്പെരുപ്പത്തിന്റെ തോത് കണക്കിലെടുത്തുകൊണ്ട് ഒരുനിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കണക്കാക്കുന്നതിനെയാണ് ഇൻഫ്ലേഷൻ...

സമ്പദ്ഘടനയിലെ പണപ്പെരുപ്പത്തിന്റെ തോത് കണക്കിലെടുത്തുകൊണ്ട് ഒരു
നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കണക്കാക്കുന്നതിനെയാണ് ഇൻഫ്ലേഷൻ അഡ്ജസ്റ്റഡ് റിട്ടേൺ എന്നു വിളിക്കുന്നത്. ഇതിനെ റിയല്‍ റിട്ടേണ്‍ (real return) എന്നും വിളിക്കുന്നു.

ഉദാഹരണമായി, 5 വര്‍ഷ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കണക്കാക്കുമ്പോള്‍ ആ കാലയളവില്‍ ഉണ്ടായേക്കാവുന്ന പണപ്പെരുപ്പത്തിന്റെ തോതും (inflation) കണക്കിലെടുക്കണം. ഒരു നിക്ഷേപത്തില്‍ നിന്നുള്ള യഥാര്‍ത്ഥ വരുമാന വളര്‍ച്ച (true earnings growth) മനസിലാക്കണമെങ്കില്‍ ആ കാലയളവിലുണ്ടായിട്ടുള്ള പണപ്പെരുപ്പത്തെ മൊത്തം വളര്‍ച്ചാനിരക്കില്‍ നിന്നു കുറയ്ക്കണം.

രാജ്യങ്ങളില്‍ നിന്നുള്ള വരുമാന വളര്‍ച്ചാനിരക്കിനെ താരതമ്യപ്പെടുത്താന്‍
ഇൻഫ്ലേഷൻ അഡ്ജസ്റ്റഡ് റിട്ടേൺ സഹായകരമാണ്. ഉദാഹരണമായി, ഇന്ത്യയിലെ ഒരു ക്ഷേപം 12% വളര്‍ച്ച രേഖപ്പെടുത്തിയെന്ന് വിചാരിക്കുക. ഇതില്‍ പണപ്പെരുപ്പത്തിന്റെ അളവ് 6% ആണെങ്കില്‍ ബാക്കി 6% ആയിരിക്കും യഥാര്‍ത്ഥ നിക്ഷേപ വളര്‍ച്ച. ചൈനയില്‍ 15% വരുമാന വളര്‍ച്ച രേഖപ്പെടുത്തിയെന്നിരിക്കട്ടെ. ഇതില്‍ പണപ്പെരുപ്പം 5% ആണെങ്കില്‍ ബാക്കിയുള്ള 10% ആയിരിക്കും യഥാര്‍ത്ഥ നിക്ഷേപ വളര്‍ച്ച.

 

Tags:    

Similar News