കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്

കിഫ്ബിയുടെ ഇടപെടലോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സംസ്ഥാനത്തെ പൊതു അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടം വളരെ വലുതാണ്. ദേശീയ, അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളും, റേറ്റിംഗ് ഏജന്‍സികളും ഇത് അംഗീകരിക്കുന്നു.

Update: 2022-01-15 05:10 GMT

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) കേരള ഗവണ്‍മെന്റിന്റെ ഒരു കോര്‍പ്പറേറ്റ് ധനകാര്യ സ്ഥാപനമാണ്....

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) കേരള ഗവണ്‍മെന്റിന്റെ ഒരു കോര്‍പ്പറേറ്റ് ധനകാര്യ സ്ഥാപനമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന വരുമാനത്തിന് പുറത്ത് നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായാണ് കിഫ്ബി രൂപവത്ക്കരിച്ചിട്ടുള്ളത്.

1999 ലെ 'കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട്' പ്രകാരം രൂപീകരിച്ച ഒരു നിയമാനുസൃത സ്ഥാപനമാണിത്. കേരളത്തിലെ നിര്‍ണായകവും, വലുതുമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി പണം കണ്ടെത്തുക എന്നതാണ് കിഫ്ബിയുടെ ലക്ഷ്യം. 2016 ലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് (ഭേദഗതി) നിയമം മുഖേന സമഗ്രമായ പരിഷ്‌ക്കരണങ്ങള്‍ കിഫ്ബി നടപ്പിലാക്കിയിട്ടുണ്ട്. ഭേദഗതി ചെയ്ത നിയമമനുസരിച്ച് കിഫ്ബി ഇപ്പോള്‍ ആസൂത്രിതവും, തടസ്സരഹിതവും, സുസ്ഥിരവുമായ വികസനം സുഗമമാക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നു.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അംഗീകരിച്ച സാമ്പത്തിക മാനദണ്ഡങ്ങളനുസരിച്ച് വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം (റോഡുകള്‍, പാലങ്ങള്‍, ജലപാതകള്‍, ലൈറ്റ് മെട്രോ റെയില്‍), വൈദ്യുതി, ജലവിതരണം തുടങ്ങി എല്ലാ സുപ്രധാന മേഖലകളിലും കിഫ്ബി പദ്ധതികള്‍ ഉള്‍പ്പെടുന്നു.

കിഫ്ബിയുടെ ഇടപെടലോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സംസ്ഥാനത്തെ പൊതു അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടം വളരെ വലുതാണ്. ദേശീയ, അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളും, റേറ്റിംഗ് ഏജന്‍സികളും ഇത് അംഗീകരിക്കുന്നു.

 

Tags:    

Similar News