അറിയാം സംഘടിത, അസംഘടിത തൊഴില്‍ മേഖലകള്‍

അസംഘടിത മേഖലയിലെ ഈ തൊഴിലാളികളില്‍ 24.6 കോടി തൊഴിലാളികള്‍ കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്.

Update: 2022-01-16 04:29 GMT

സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടിതമായ തൊഴില്‍ മേഖലയാണ് സംഘടിത മേഖല എന്ന് വിളിക്കുന്നത്. ഈ മേഖലയില്‍, കൃത്യമായ തൊഴിലും...

സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടിതമായ തൊഴില്‍ മേഖലയാണ് സംഘടിത മേഖല എന്ന് വിളിക്കുന്നത്. ഈ മേഖലയില്‍, കൃത്യമായ തൊഴിലും സ്ഥിരവും ക്രമവുമായ തൊഴില്‍നിയമങ്ങളുമുണ്ടായിരിക്കും. ഫാക്ടറികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് സംഘടിത മേഖലില്‍ വരുന്നവയാണ് ഈ മേഖലയെ നിയന്ത്രിക്കുന്നത് സര്‍ക്കാരാണ്. ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്.

തൊഴില്‍ സുരക്ഷയുടെ പ്രയോജനം, മറ്റ് അനുബന്ധ ആനുകൂല്യങ്ങള്‍, വിവിധ അലവന്‍സുകള്‍ എന്നിവ ലഭിക്കുന്നു. കൂടാതെ നിശ്ചിത പ്രതിമാസ വേതനം, മാറ്റമില്ലാത്ത ജോലി സമയം, കൃത്യമായ ഇടവേളകളില്‍ ശമ്പളവര്‍ദ്ധനവ് എന്നിവയെല്ലാം സംഘടിത മേഖലയുടെ പ്രത്യേകതയാണ്.

തൊഴില്‍, അവയുടെ നിലവാരം, പ്രതിഫലം, സാമൂഹിക സുരക്ഷ തുടങ്ങിയവക്ക് ഒരു വ്യവസ്ഥ സംഘടിത മേഖല സജ്ജമാക്കിയിട്ടുണ്ട്. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കാലാകാലങ്ങളായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ പങ്ക് കുറവാണ്.

എന്നാല്‍ അസംഘടിത മേഖല രാജ്യത്ത് അതിവ പ്രാധാന്യമുളളതാണ്. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്ത അസംഘടിത മേഖലയിലെ തൊഴില്‍ വ്യവസ്ഥകള്‍ സ്ഥിരമല്ല. ഈ മേഖലയില്‍, സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കപ്പെടുന്നില്ല. അതിനാല്‍ ഈ മേഖലയില്‍ ജോലി ലഭിക്കുവാന്‍ കൂടുതല്‍ എളുപ്പമാണ്.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അല്ലാത്തതിനാല്‍ അസംഘടിത മേഖലയ്ക്ക് നികുതി അടയ്ക്കേണ്ടതായി വരുന്നില്ല. ചെറുകിട സംരംഭങ്ങള്‍, കുറഞ്ഞ വൈദഗ്ധ്യവും ഉത്പാദനക്ഷമമല്ലാത്തതുമായ വര്‍ക്ക്ഷോപ്പുകള്‍ എന്നിവയെല്ലാം അസംഘടിത മേഖലയില്‍ ഉള്‍പ്പെടുന്നു.

അസംഘടിത മേഖലയുടെ പ്രവര്‍ത്തനം തൊഴിലാളികളുടെ ജോലി സമയം കൃത്യമായി നിശ്ചയിച്ചു കൊണ്ടുള്ളതല്ല. മാത്രമല്ല, ചിലപ്പോള്‍ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കേണ്ടതായി വരും. സര്‍ക്കാര്‍ നിശ്ചയിക്കുന്നതിനേക്കാള്‍ കുറവ് വേതനമായിരിക്കും ഇവര്‍ക്ക് ലഭിക്കുന്നത്. പല തൊഴിലുകള്‍ക്കും ദിവസക്കൂലിയാണ് ഇവര്‍ക്ക് ലഭിക്കുക.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍ എസ് എസ് ഒ) 2009-10ല്‍ നടത്തിയ സര്‍വേ പ്രകാരം, രാജ്യത്തെ മൊത്തം തൊഴിലവസരങ്ങള്‍ 46.5 കോടിയാണ്, ഇതില്‍ 2.8 കോടി സംഘടിത മേഖലയിലും ബാക്കിയുള്ള 43.7 കോടി തൊഴിലുകള്‍ അസംഘടിത മേഖലയിലുമാണ്.

അസംഘടിത മേഖലയിലെ ഈ തൊഴിലാളികളില്‍ 24.6 കോടി തൊഴിലാളികള്‍ കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. ഏകദേശം 4.4 കോടി തൊഴിലാളികള്‍ നിര്‍മ്മാണ ജോലികളിലും സേവന മേഖലയിലും ഉള്‍പ്പെടുന്നു.

 

Tags:    

Similar News