ഈട് നല്‍കി വായ്പ എടുക്കുന്നുണ്ടോ? അറിയാം മോട്ട്‌ഗേജ് ലോണുകളെ

പണയ ഉരുപ്പടികളുടെ ഈടില്‍ വായ്പകള്‍ വാങ്ങുന്നതും കൊടുക്കുന്നതും പഴയകാല രീതിയാണ്. വീട്, സ്ഥലം ഇങ്ങനെ അചഞ്ചലമായ വസ്തുക്കള്‍ പണയമായി നല്‍കി എടുക്കുന്ന വായ്പകളാണ് ഇത്. ഇവിടെ വായ്പ നല്‍കുന്ന ബാങ്കുകള്‍ ഈ വസ്തുവകകള്‍ ഈടായി കരുതി വയ്ക്കുകയും പണം പലിശ അടക്കം അടച്ച് തീരുന്ന മുറയ്ക്ക് ഇത് ഒഴിവാക്കി നല്‍കുകയും ചെയ്യുന്നു. സ്വര്‍ണ പണയം ഇതിന്റെ മറ്റൊരു രൂപമാണ്. വിവിധ ആവശ്യങ്ങള്‍ സാധാരണ ഇത്തരം വായ്പകള്‍ മൂന്ന് തരത്തിലാണ്. ഭവന വായ്പ, കൊമേര്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ലോണ്‍, വസ്തുവകകളുടെ […]

Update: 2022-01-16 05:56 GMT

പണയ ഉരുപ്പടികളുടെ ഈടില്‍ വായ്പകള്‍ വാങ്ങുന്നതും കൊടുക്കുന്നതും പഴയകാല രീതിയാണ്. വീട്, സ്ഥലം ഇങ്ങനെ അചഞ്ചലമായ വസ്തുക്കള്‍ പണയമായി...

പണയ ഉരുപ്പടികളുടെ ഈടില്‍ വായ്പകള്‍ വാങ്ങുന്നതും കൊടുക്കുന്നതും പഴയകാല രീതിയാണ്. വീട്, സ്ഥലം ഇങ്ങനെ അചഞ്ചലമായ വസ്തുക്കള്‍ പണയമായി നല്‍കി എടുക്കുന്ന വായ്പകളാണ് ഇത്. ഇവിടെ വായ്പ നല്‍കുന്ന ബാങ്കുകള്‍ ഈ വസ്തുവകകള്‍ ഈടായി കരുതി വയ്ക്കുകയും പണം പലിശ അടക്കം അടച്ച് തീരുന്ന മുറയ്ക്ക് ഇത് ഒഴിവാക്കി നല്‍കുകയും ചെയ്യുന്നു. സ്വര്‍ണ പണയം ഇതിന്റെ മറ്റൊരു രൂപമാണ്.

വിവിധ ആവശ്യങ്ങള്‍

സാധാരണ ഇത്തരം വായ്പകള്‍ മൂന്ന് തരത്തിലാണ്. ഭവന വായ്പ, കൊമേര്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ലോണ്‍, വസ്തുവകകളുടെ ഈടിന്‍മേലുള്ള വായ്പ. ഇതില്‍ ആദ്യത്തെ രണ്ട് വായ്പകളും വീട്/ ഫ്‌ളാറ്റ് അല്ലെങ്കില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കാനാവുന്ന സ്ഥലം എന്നിവയ്ക്ക് വേണ്ടിയാണ് നല്‍കുന്നത്. എന്നാല്‍ മൂന്നാമത്തെ വായ്പ നിശ്ചിതമായ വ്യവസ്ഥകളില്ല. എന്ത് ആവശ്യത്തിനും ഉപയോഗിക്കാം. ഉദാഹരണത്തിന് വീട് നന്നാക്കല്‍, കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, വിദേശ യാത്ര അങ്ങനെ എന്തും ഇതിലൂടെ നടത്താം.

പല തരം

മോര്‍ട്ടഗേജ് വായ്പകള്‍ പല തരത്തിലുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് സിമ്പിള്‍ മോര്‍ട്ട്‌ഗേജ്. ഇവിടെ തിരിച്ചടവ് മുടങ്ങിയാല്‍ ആസ്തി വില്‍പന നടത്താനുള്ള അവകാശം വായ്പ നല്‍കിയ ആള്‍ക്കുണ്ട്. കണ്ടീഷണല്‍ സെയില്‍ മോര്‍ട്ട്‌ഗേജ് എന്ന രണ്ടാം വിഭാഗത്തില്‍ വായ്പ അടവ് മുടങ്ങിയാല്‍ വില്‍ക്കാനും അടവ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈട് തിരികെ നല്‍കാനും കരാറില്‍ വ്യവസ്ഥകളുണ്ടാകും. ആധാരം ഈട് നല്‍കുന്ന മൂന്നാം വിഭാഗത്തില്‍ വായ്പ അടവ് തീരുന്ന മുറയ്ക്ക് ഇത് വീണ്ടെടുക്കാം. അടവ് മുടങ്ങിയാല്‍ ജപ്തി നടപടികളുമായി സ്ഥാപനങ്ങള്‍ക്ക് മുന്നോട്ട് പോകാം.

പ്രത്യേകതകള്‍

ഇവിടെ മറ്റ് വായ്പകളെ അപേക്ഷിച്ച് നിബന്ധനകള്‍ കാര്യമായി ഉണ്ടാകില്ല. ശമ്പള വരുമാനക്കാര്‍ക്ക് 58 വയസു വരെ വായ്പ ലഭിക്കും. മറ്റുള്ളവര്‍ക്ക് ഇത് 78 വയസാണ്. അണ്‍ സെക്യൂര്‍ഡ് (റിസ്‌ക് കൂടുതലുള്ള) വായ്പകളെ അപേക്ഷിച്ച് ഇവിടെ പലിശ നിരക്കില്‍ ഇളവ് ലഭിക്കും. കാരണം അടവ് മുടങ്ങിയാല്‍ ആസ്തി വിറ്റ് ബാങ്കുകള്‍ക്ക് ഇവിടെ പണമാക്കി മാറ്റാം.

രേഖകള്‍

മറ്റ് വായ്പകളെ പോലെ ഒട്ടനവധി രേഖകള്‍ ഇവിടെ ആവശ്യമില്ല. കെ വൈ സി, അഡ്രസ് പ്രൂഫ്, പണയ ആസ്തയുടെ ആധാരമടക്കമുള്ള രേഖകള്‍, ശമ്പള സ്ലിപ്പ്, ആദായ നികുതി റിട്ടേണ്‍ രേഖ എന്നിവയാണ് വേണ്ടത്. 20 വര്‍ഷം വരെ കാലയളവില്‍ ഇവിടെ വായ്പ ലഭിക്കും.

 

Tags:    

Similar News