പ്രായം കണക്കാക്കേണ്ട, എംപ്ലോയ്‌മെന്റ് പോര്‍ട്ടലില്‍ പേര് ചേർക്കാം

  സമൂഹത്തില്‍ വയോജനങ്ങള്‍ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. മാത്രമല്ല അവരില്‍ പലരും ചൂഷണങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും ഇരയാകുന്നതും നാം കണ്ടുവരുന്നു. ഇവര്‍ക്ക് എല്ലാ രീതിയിലുള്ള കരുതലും സംരക്ഷണവും നല്‍കുന്നതോടൊപ്പം സുസ്ഥിരവും സന്തോഷകരവുമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്നത് പ്രധാനമാണ്. പലരും ഇന്ന്് വയോജനങ്ങളെ ബാധ്യതയായി കാണുന്നു. എന്നാല്‍ പ്രായം അന്‍പത്തിയാറ് കഴിഞ്ഞാലും ശരീരവും മനസ്സും സമ്മതിക്കുന്നുണ്ടെങ്കില്‍ ജോലി ഉറപ്പാക്കുകയാണ് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം. വയോജനങ്ങള്‍ക്കായുള്ള സേവനങ്ങള്‍ കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും മന്ത്രാലയം […]

Update: 2022-01-17 04:24 GMT

സമൂഹത്തില്‍ വയോജനങ്ങള്‍ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. മാത്രമല്ല അവരില്‍ പലരും ചൂഷണങ്ങള്‍ക്കും...

 

സമൂഹത്തില്‍ വയോജനങ്ങള്‍ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. മാത്രമല്ല അവരില്‍ പലരും ചൂഷണങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും ഇരയാകുന്നതും നാം കണ്ടുവരുന്നു. ഇവര്‍ക്ക് എല്ലാ രീതിയിലുള്ള കരുതലും സംരക്ഷണവും നല്‍കുന്നതോടൊപ്പം സുസ്ഥിരവും സന്തോഷകരവുമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്നത് പ്രധാനമാണ്. പലരും ഇന്ന്് വയോജനങ്ങളെ ബാധ്യതയായി കാണുന്നു. എന്നാല്‍ പ്രായം അന്‍പത്തിയാറ് കഴിഞ്ഞാലും ശരീരവും മനസ്സും സമ്മതിക്കുന്നുണ്ടെങ്കില്‍ ജോലി ഉറപ്പാക്കുകയാണ് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം. വയോജനങ്ങള്‍ക്കായുള്ള സേവനങ്ങള്‍ കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്.

സീനിയര്‍ ഏബിള്‍ സിറ്റിസന്‍സ് ഫോര്‍ റീ എംപ്ലോയിമെന്റ് ഇന്‍ ഡിഗ്‌നിറ്റി

ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വയോജനങ്ങള്‍ക്ക് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് പോര്‍ട്ടല്‍ വഴി വിവിധ ജോലികള്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് സ്വകാര്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍- തദ്ദേശ സ്ഥാപനങ്ങളിലെ കണ്‍സല്‍റ്റന്‍സി ജോലികള്‍ തുടങ്ങിയവയില്‍ വയോജനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തും. ജോലികള്‍ തേടുന്ന വയോജനങ്ങള്‍ക്കും ജോലി നല്‍കാന്‍ സന്നദ്ധതരായവര്‍ക്കും എംപ്ലോയിമെന്റ് എക്സ്ചേഞ്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി പോര്‍ട്ടലിന്റെ 'സീനിയര്‍ ഏബിള്‍ സിറ്റിസന്‍സ് ഫോര്‍ റീ എംപ്ലോയിമെന്റ് ഇന്‍ ഡിഗ്‌നിറ്റി' (സേക്രഡ്) എന്ന സേവനം സൗജന്യമായിരിക്കും.

സീനിയര്‍ കെയര്‍ ഏജിങ് ഗ്രോത്ത് എന്‍ജിന്‍

ഇതിന് പുറമേ 'സീനിയര്‍ കെയര്‍ ഏജിങ് ഗ്രോത്ത് എന്‍ജിന്‍' (സേജ്) എന്ന പദ്ധതിയും വയോജനങ്ങള്‍ക്കായി നടപ്പാക്കുന്നുണ്ട്. വയോജനങ്ങള്‍ക്കായുള്ള ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ തയ്യറാക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനും പ്രത്യേക പോര്‍ട്ടല്‍ ലഭ്യമാണ്. ജീവിക്കാനായി മക്കളില്‍ നിന്നും ജീവനാംശം തേടി വയോജനങ്ങള്‍ നല്‍കുന്ന പരാതികളുടെ എണ്ണം വര്‍ധിച്ചു വരുന്ന ഈ കാലത്ത് ഇത്തരം പദ്ധതികള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ അവരെ സഹായിക്കുന്നു.

 

Tags:    

Similar News