ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ

ബാങ്കിംഗ് സേവനങ്ങള്‍ക്കൊപ്പം, ഇന്‍ഷുറന്‍സ് സേവനങ്ങളും രാജ്യത്തിന്റെ ജിഡിപിയില്‍ ഏകദേശം ഏഴ് ശതമാനത്തോളം സംഭാവന നല്‍കുന്നു. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ മേല്‍നോട്ടം വഹിക്കുന്ന നിയന്ത്രണ സ്ഥാപനമാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). പോളിസി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വ്യവസായത്തെ ഐആര്‍ഡിഎഐ നിയന്ത്രിക്കുന്നു. 1999 ല്‍ നിയമപരമായി സ്ഥാപിതമായ ഒന്നാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. രാജ്യത്തെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ലൈസെന്‍സ്, രജിസ്റ്റട്രേഷന്‍, ഇന്‍ഷുറന്‍സ് കമ്പനിയുടെ നിയന്ത്രണങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ […]

Update: 2022-02-01 05:22 GMT

ബാങ്കിംഗ് സേവനങ്ങള്‍ക്കൊപ്പം, ഇന്‍ഷുറന്‍സ് സേവനങ്ങളും രാജ്യത്തിന്റെ ജിഡിപിയില്‍ ഏകദേശം ഏഴ് ശതമാനത്തോളം സംഭാവന നല്‍കുന്നു....

ബാങ്കിംഗ് സേവനങ്ങള്‍ക്കൊപ്പം, ഇന്‍ഷുറന്‍സ് സേവനങ്ങളും രാജ്യത്തിന്റെ ജിഡിപിയില്‍ ഏകദേശം ഏഴ് ശതമാനത്തോളം സംഭാവന നല്‍കുന്നു. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ മേല്‍നോട്ടം വഹിക്കുന്ന നിയന്ത്രണ സ്ഥാപനമാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).

പോളിസി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വ്യവസായത്തെ ഐആര്‍ഡിഎഐ നിയന്ത്രിക്കുന്നു. 1999 ല്‍ നിയമപരമായി സ്ഥാപിതമായ ഒന്നാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. രാജ്യത്തെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ലൈസെന്‍സ്, രജിസ്റ്റട്രേഷന്‍, ഇന്‍ഷുറന്‍സ് കമ്പനിയുടെ നിയന്ത്രണങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഉത്തരവാധിത്വത്തോടെ ചെയ്യുന്ന സ്വയംഭരണ സ്ഥാപനാമണ്ഐആര്‍ഡിഎഐ.

ലക്ഷ്യങ്ങള്‍

വേഗത്തില്‍ ക്ലെയിം ഉറപ്പാക്കുക, ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സുകളുമായി ബന്ധപ്പെട്ട മറ്റ് ദുരുപയോഗങ്ങള്‍ തടയുക ഇന്‍ഷുറന്‍സ് വിപണികളുടെ നിലവാരം മെച്ചപ്പെടുത്തുക,റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ഫലപ്രദമല്ലാത്ത രീതിയില്‍ നടപ്പിലാക്കുമ്പോള്‍ നടപടിയെടുക്കുക എന്നിങ്ങനെ നീളുന്നു ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍.

ഇന്‍ഷുറന്‍സ് ക്ലെയിം സെറ്റില്‍മെന്റ്, പോളിസിയുടെ സറണ്ടര്‍ മൂല്യം, ഇന്‍ഷുറന്‍സ് കരാറുകളുടെ മറ്റ് നിബന്ധനകള്‍ ബന്ധപ്പെട്ട വ്യവസ്ഥകള്‍, പ്രോഡക്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അന്തിമ തീരുമനമെടുക്കുന്നത് ഐആര്‍ഡിഎഐ നിര്‍ദേശങ്ങള്‍ക്ക് അനുസരണമാകും.

വിവിധ ഇന്‍ഷുറന്‍ഡ് കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അംഗീകാരം നല്‍കുന്നതും ഐആര്‍ഡിഎഐയാണ്. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഫണ്ട് നിയന്ത്രക്കുന്നതും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ്. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പരാതികള്‍ എന്തെങ്കിലുമുണ്ടായാല്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനില്‍ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

നിങ്ങളുടെ ജീവന്‍, സ്വത്ത്, വാഹനം, ആരോഗ്യം തുടങ്ങിയവയ്ക്ക് ഒരു പ്രത്യേക കാലയളവിലേക്ക് നല്‍കുന്ന സുരക്ഷാകവചമാണ് ഇന്‍ഷുറന്‍സ്. ഇവയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങളെ അഭിമുഖീകരിക്കാന്‍ നിശ്ചിത തുക നമ്മള്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് മാസത്തവണയായോ, വര്‍ഷാടിസ്ഥാനത്തിലോ നല്‍കുന്നു.

നാശനഷ്ടമുണ്ടാകുമ്പോള്‍ നഷടം നികത്താന്‍ തിരികെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക നമ്മേ സഹായിക്കും. ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ഭവന ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി ഇന്‍ഷുറന്‍സുകള്‍ ഇന്ന് ലഭ്യമാണ്.

Tags:    

Similar News