ആഗോള വിപണിയിലെ സ്ഥിരത, ആഭ്യന്തര വിപണിയും നേട്ടത്തില്‍

Update: 2023-01-16 06:27 GMT


മുംബൈ: ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന ട്രെന്‍ഡിനൊപ്പം ഐടി ഓഹരികളിലെ നിക്ഷേപവും വര്‍ധിച്ചതോടെ ആഭ്യന്തര വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തില്‍. സെന്‍സെക്സ് 325.59 പോയിന്റ് ഉയര്‍ന്ന് 60,586.55 ലും, നിഫ്റ്റി 93.05 പോയിന്റ് ഉയര്‍ന്ന് 18,049.65 ലും എത്തി.

വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രടെക് സിമെന്റ്, ഇന്‍ഫോസിസ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ഡിസംബറിലവസാനിച്ച പാദത്തില്‍ 2.8 ശതമാനം കണ്‍സോളിഡേറ്റഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത വിപ്രോ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഒരു ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ ്സറ്റീല്‍, എന്‍ടിപിസി, മാരുതി, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.

മറ്റ് ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ടോക്കിയോ വിപണി മാത്രം നഷ്ടത്തിലാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.54 ശതമാനം താഴ്ന്ന് 84.82 ഡോളറായി.

വെള്ളിയാഴ്ച്ച സെന്‍സെക്സ് 303.15 പോയിന്റ് ഉയര്‍ന്ന് 60,261.18 ലും, നിഫ്റ്റി 98.40 പോയിന്റ് നേട്ടത്തില്‍ 17,956.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച 2,422.39 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.


Tags:    

Similar News