എസ് ബി ഐ കിസാന്‍ കാര്‍ഡ് എങ്ങിനെ എടുക്കാം?

  കര്‍ഷകര്‍ക്ക് കൃഷിയില്‍ അവരുടെ നിക്ഷേപാവശ്യങ്ങള്‍ക്ക് അനുയോജ്യമായ പണം നല്‍കി കൃത്യസമയത്ത് തിരിച്ചടവ് ഉറപ്പാക്കുന്നവയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍. കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിന് പണം മുടക്കാന്‍ ബാങ്കുകള്‍ മുന്‍കൂര്‍ പണം നല്‍കുന്നു. കാര്‍ഷിക വിളവെടുപ്പ് കഴിഞ്ഞ ഈ വായ്പ തിരിച്ചടയ്ക്കാം. ഒരു വര്‍ഷത്തിനുള്ളില്‍ പലിശയും മുതലും ഒരുമിച്ച് അടയ്ക്കാം. മൂന്ന് ശതമാനം പലിശ സബ്സിഡിയായി പിന്നീട് അക്കൗണ്ടിലെത്തും. സാധാരണ ക്രെഡിറ്റ് കാര്‍ഡ് പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എങ്ങനെ എസ്ബിഐ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാം. എസ് […]

Update: 2022-01-17 03:24 GMT

കര്‍ഷകര്‍ക്ക് കൃഷിയില്‍ അവരുടെ നിക്ഷേപാവശ്യങ്ങള്‍ക്ക് അനുയോജ്യമായ പണം നല്‍കി കൃത്യസമയത്ത് തിരിച്ചടവ് ഉറപ്പാക്കുന്നവയാണ് കിസാന്‍...

 

കര്‍ഷകര്‍ക്ക് കൃഷിയില്‍ അവരുടെ നിക്ഷേപാവശ്യങ്ങള്‍ക്ക് അനുയോജ്യമായ പണം നല്‍കി കൃത്യസമയത്ത് തിരിച്ചടവ് ഉറപ്പാക്കുന്നവയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍.

കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിന് പണം മുടക്കാന്‍ ബാങ്കുകള്‍ മുന്‍കൂര്‍ പണം നല്‍കുന്നു. കാര്‍ഷിക വിളവെടുപ്പ് കഴിഞ്ഞ ഈ വായ്പ തിരിച്ചടയ്ക്കാം. ഒരു വര്‍ഷത്തിനുള്ളില്‍ പലിശയും മുതലും ഒരുമിച്ച് അടയ്ക്കാം. മൂന്ന് ശതമാനം പലിശ സബ്സിഡിയായി പിന്നീട് അക്കൗണ്ടിലെത്തും. സാധാരണ ക്രെഡിറ്റ് കാര്‍ഡ് പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എങ്ങനെ എസ്ബിഐ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാം.

എസ് ബി ഐ കിസാന്‍ കാര്‍ഡ്

നിങ്ങളുടെ അടുത്തുള്ള എസ്ബിഐയുടെ ശാഖയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ ലഭ്യമാണ്. മാത്രമല്ല എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാനുമാകും.

അപേക്ഷ പൂരിപ്പിച്ച് ആധാര്‍, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ രേഖയോടൊപ്പം നല്‍കുക. കരം അടച്ച രസീതും, കൂടാതെ ഫോട്ടോ ആവശ്യമെങ്കില്‍ അതും നല്‍കണം. അപേക്ഷ പരിശോധിച്ച ശേഷം ബാങ്ക് നിങ്ങള്‍ക്ക് കിസാന്‍ കാര്‍ഡ് അനുവദിക്കും.

യോനോ ആപ്പ് വഴി

എസ്ബിഐ യോനോ ആപ്പിലൂടെയും നിങ്ങള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. എസ്ബിഐ യോനോ ആപ്പില്‍ 'യോനോ കൃഷി' ക്ലിക് ചെയ്യുക. ശേഷം 'കിസാന്‍ ക്രെഡിറ്റ്കാര്‍ഡ്' ഓപ്ഷനില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കികൊണ്ട് അപേക്ഷ സമര്‍പ്പിക്കാം.

എല്ലാ കര്‍ഷകര്‍ക്കും എസ് ബി ഐ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍, കൂട്ടുകൃഷി നടത്തുന്നവര്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിങ്ങനെയുള്ളവരും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അര്‍ഹരാണ്.

മൂന്ന് ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഏഴ് ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് അതാത് സമയത്തെ പലിശ നിരക്കാകും കണക്കാക്കുക.

ഇന്‍ഷുറന്‍സും സെക്യൂരിറ്റിയും

70 വയസ്സിന് താഴെയുള്ള കിസാന്‍ കാര്‍ഡ് ഉടമകള്‍ക്കായി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന പദ്ധതിപ്രകാരമുള്ള വിളകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. വിള തന്നെയാണ് ഈ വായ്പയുടെ ഈട്. കൂടാതെ കരം അടച്ച രസീത് ബാങ്കുകള്‍ ആവശ്യപ്പെടും.

 

Tags:    

Similar News