രണ്ടാം ദിവസവും നഷ്ടത്തില്‍ അവസാനിച്ച് വിപണി

Update: 2022-12-05 11:56 GMT

Bombay Stock Exchange 


മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാകാതെ വിപണി അവസാനിച്ചു. സെന്‍സെക്‌സ് 33.9 പോയിന്റ് ഇടിഞ്ഞ് 62,834.60 ലും നിഫ്റ്റി 4.95 പോയിന്റ് നേട്ടത്തിൽ 18,701.05 ലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 360.62 പോയിന്റ് ഇടിഞ്ഞ് 62,507.88 ലെത്തിയിരുന്നു. സെന്‍സെക്‌സില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക്ക് മഹിന്ദ്ര, അള്‍ട്രാ ടെക് സിമന്റ്, ഡോ. റെഡ്ഢി, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സേര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ നഷ്ടത്തിലായി.

ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, സ്റ്റേറ്റ്ബാങ്ക്ഓഫ്ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ് എന്നിവ ലാഭത്തിലായിരുന്നു. ഏഷ്യന്‍ വിപണിയില്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ലാഭത്തില്‍ അവസാനിച്ചപ്പോള്‍ സിയോള്‍ നഷ്ടത്തിലായി.

യൂറോപ്യന്‍ വിപണികള്‍ ഉച്ച കഴിഞ്ഞുള്ള സെഷനില്‍ ദുര്‍ബലമായാണ് വ്യപാരം ചെയ്തിരുന്നത്. വെള്ളിയാഴ്ച യുഎസ് വിപണി സമ്മിശ്രമായാണ് അവസാനിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 1.73 ശതമാനം ഉയര്‍ന്ന് ബാരലിന് 87.05 ഡോളറായി. വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച 214.76 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

Tags:    

Similar News