നെറ്റ്‌വെബ് ടെക്‌നോളജീസ് ഐപിഒ: രണ്ടാം ദിനത്തില്‍ ലഭിച്ചത് 7.85 മടങ്ങ് അപേക്ഷകള്‍

  • ഓഫര്‍ ചെയ്തതിനേക്കാള്‍ 7.82 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്
  • 88.58 ലക്ഷം ഇക്വിറ്റി ഷെയറുകളാണ് കമ്പനി ഓഫര്‍ ചെയ്തത്
  • ജുലൈ 19 വരെയാണ് ഐപിഒ

Update: 2023-07-18 11:35 GMT

നെറ്റ്‌വെബ് ടെക്‌നോളജീസിന്റെ കന്നി ഐപിഒയ്ക്കു വമ്പിച്ച പ്രതികരണം. രണ്ടാം ദിവസമായ ജുലൈ 18ന് നെറ്റ്‌വെബ് ടെക്‌നോളജീസ് ഓഫര്‍ ചെയ്തതിനേക്കാള്‍ 7.82 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്.

88.58 ലക്ഷം ഇക്വിറ്റി ഷെയറുകളാണ് കമ്പനി ഓഫര്‍ ചെയ്തത്. എന്നാല്‍ ഓഹരിക്കായി 6.95 കോടി അപേക്ഷകള്‍ ലഭിച്ചു.

ജുലൈ 17നായിരുന്നു ഐപിഒ. ആദ്യ ദിനം തന്നെ ഓഫര്‍ ചെയ്തതിനേക്കാള്‍ 2.33 മടങ്ങ് അപേക്ഷകള്‍ ലഭിച്ചിരുന്നു. ജുലൈ 19 വരെയാണ് ഐപിഒ.

ഹൈ എന്‍ഡ് കമ്പ്യൂട്ടിംഗ് സൊല്യൂഷന്‍സ് പ്രൊവൈഡറായ നെറ്റ്‌വെബ് ടെക്‌നോളജീസ് ഐപിഒയിലൂടെ 631 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 189 കോടി രൂപ ആങ്കര്‍ ഇന്‍വെസ്റ്റേഴ്‌സില്‍ (anchor investors) നിന്നും ജുലൈ 14ന് സമാഹരിച്ചു.

206 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യു, പ്രമോട്ടര്‍മാരുടെ 425 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍സും ഉള്‍പ്പെടുന്നതാണ് ഐപിഒ.

പ്രൊപ്രൈറ്ററി മിഡില്‍വെയര്‍ സൊല്യൂഷനുകള്‍, എന്‍ഡ്-യൂസര്‍ യൂട്ടിലിറ്റികള്‍, പ്രീ കംപൈല്‍ഡ് ആപ്ലിക്കേഷന്‍ സ്റ്റാക്ക് എന്നിവ ഉള്‍പ്പെടുന്ന ഹൈ-എന്‍ഡ് കമ്പ്യൂട്ടിംഗ് സൊല്യൂഷനുകള്‍ നെറ്റ്‌വെബ് ടെക്‌നോളജീസ് നിര്‍മിക്കുന്നു. ലോകത്തിലെ മികച്ച 500 സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ 10 തവണ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് കമ്പനിയുടെ രണ്ട് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍.

Tags:    

Similar News