ഐടിആര്‍ ഫയലിംഗ്, അവസാന തീയതി ജൂലൈ 31

  • ഒരു മാസം മുന്‍പാണ് പുതിയ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫോമുകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി) അവതരിപ്പിച്ചത്.

Update: 2023-02-15 08:57 GMT

ഡെല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാനവുമായി ബന്ധപ്പെട്ട ആദായ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ 31 ആണെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ച് അധികൃതര്‍. മുന്‍പ് പലകാരണങ്ങളാല്‍ ആദായ നികുതി അടയ്‌ക്കേണ്ട തീയതി പലതവണ നീട്ടിയിട്ടുണ്ടെങ്കിലും ഇക്കുറി അതിനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്.

മാത്രമല്ല ഒരു മാസം മുന്‍പാണ് പുതിയ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫോമുകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി) അവതരിപ്പിച്ചത്. ഫെബ്രുവരി 10 മുതല്‍ ഇത് ഇന്‍കം ടാക്‌സ് വെബ്‌സൈറ്റിലും ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്‍കം ടാക്‌സ് വകുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കുള്‍പ്പടെ വിധേയരായവര്‍ക്ക് 2023-24 വര്‍ഷത്തേക്കുള്ള പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഐ.ടി.ആര്‍- ഒന്ന് സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയന്നെ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തികള്‍ക്കും പ്രഫഷനലുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റുമായുള്ള ആറ് ഫോറങ്ങളില്‍ കാര്യമായ മാറ്റമില്ലെന്ന് സിബിഡിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി.

നികുതി നല്‍കേണ്ട വരുമാനം രണ്ടര ലക്ഷത്തിനുതാഴെയുള്ളവര്‍ സമര്‍പ്പിക്കേണ്ട ഐ.ടി.ആര്‍-ഒന്ന് ഫോമില്‍ ചില മാറ്റങ്ങളുണ്ട്. ഇങ്ങനെയുള്ളവരുടെ സ്ഥിരനിക്ഷേപം ഒരു കോടിയില്‍ കവിഞ്ഞാലും അക്കാര്യം ഐ.ടി.ആറില്‍ കാണിക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News