സെൻസെക്‌സും നിഫ്റ്റിയും താഴ്ന്നു; ലോഹം, പവർ ഓഹരികൾ നേട്ടമുണ്ടാക്കി
വ്യാപാരത്തിന്റെ രണ്ടാം ഘട്ടത്തിൽ വിപണി നേരിയ തിരിച്ചു വരവ് നടത്തിയെങ്കിലും നിഫ്റ്റി 4.60 പോയിന്റ് (0 .03 ശതമാനം) നഷ്ടത്തിൽ 16,216 ൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 86.61 പോയിന്റ് (0.16 ശതമാനം) നഷ്ടത്തിൽ 54,395.23 യിലും ക്ലോസ് ചെയ്തു. ഓട്ടോ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി, പവർ സൂചികകൾ 1-4 ശതമാനം ഉയർന്നപ്പോൾ ഐടി സൂചിക ഏകദേശം 3 ശതമാനം ഇടിഞ്ഞു. ഐടി ഓഹരികളിലെ കനത്ത വില്‍പ്പനയും, ഏഷ്യന്‍ വിപണികളിലെ ദുര്‍ബലമായ പ്രവണതകള്‍ക്കും ഇടയില്‍ […]
വ്യാപാരത്തിന്റെ രണ്ടാം ഘട്ടത്തിൽ വിപണി നേരിയ തിരിച്ചു വരവ് നടത്തിയെങ്കിലും നിഫ്റ്റി 4.60 പോയിന്റ് (0 .03 ശതമാനം) നഷ്ടത്തിൽ 16,216 ൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 86.61 പോയിന്റ് (0.16 ശതമാനം) നഷ്ടത്തിൽ 54,395.23 യിലും ക്ലോസ് ചെയ്തു.
ഓട്ടോ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി, പവർ സൂചികകൾ 1-4 ശതമാനം ഉയർന്നപ്പോൾ ഐടി സൂചിക ഏകദേശം 3 ശതമാനം ഇടിഞ്ഞു.
ഐടി ഓഹരികളിലെ കനത്ത വില്‍പ്പനയും, ഏഷ്യന്‍ വിപണികളിലെ ദുര്‍ബലമായ പ്രവണതകള്‍ക്കും ഇടയില്‍ സെന്‍സെക്‌സ് 330 പോയിന്റ് ഇടിഞ്ഞാണ് തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചത്. ആദ്യഘട്ട വ്യാപാരത്തില്‍, ബിഎസ്ഇ സൂചിക 330.14 പോയിന്റ് ഇടിഞ്ഞ് 54,151.70 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 102.75 പോയിന്റ് താഴ്ന്ന് 16,117.85 ലുമാണ് വ്യാപാരം തുടങ്ങിയത്.