ബജാജ് ഹെൽത്ത് കെയർ ഓഹരികൾക്ക് 5 ശതമാനം വളർച്ച

ബജാജ് ഹെൽത്ത് കെയറിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7 ശതമാനം ഉയർന്നു. ഒപ്പിയേറ്റ് പ്രോസസ്സിംഗ് ബിസിനസ്സിലേക്കുള്ള ചുവടുവെപ്പ് കമ്പനി പ്രഖ്യാപിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. കോൺസെൻട്രേറ്റഡ് പോപ്പി സ്ട്രോ (സിപിഎസ്), ആൽക്കലോയ്ഡ്‌സ്/ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയെന്റ് (എപിഐ) എന്നിവയുടെ നിർമ്മാണത്തിന് കമ്പനിക്ക് ഗവൺമെന്റിൽ നിന്നും രണ്ട് ടെൻഡറുകൾ ലഭിച്ചിരുന്നു. ഒപ്പിയേറ്റ് പ്രോസസ്സിങ്ങിനു ടെൻഡർ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമ്പനിയാണ് ബജാജ് ഹെൽത്ത് കെയർ. ഇന്നുവരെ ഇത് പൂർണ്ണമായും ഗവൺമെന്റിന്റെ നിയന്ത്രണത്തിലായിരുന്നു. ഒപ്പിയേറ്റ് പ്രോസസ്സിങ്ങിൽ ദീർഘകാലത്തേക്ക് പ്രവർത്തിക്കുന്ന […]

Update: 2022-07-13 09:30 GMT

ബജാജ് ഹെൽത്ത് കെയറിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7 ശതമാനം ഉയർന്നു. ഒപ്പിയേറ്റ് പ്രോസസ്സിംഗ് ബിസിനസ്സിലേക്കുള്ള ചുവടുവെപ്പ് കമ്പനി പ്രഖ്യാപിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. കോൺസെൻട്രേറ്റഡ് പോപ്പി സ്ട്രോ (സിപിഎസ്), ആൽക്കലോയ്ഡ്‌സ്/ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയെന്റ് (എപിഐ) എന്നിവയുടെ നിർമ്മാണത്തിന് കമ്പനിക്ക് ഗവൺമെന്റിൽ നിന്നും രണ്ട് ടെൻഡറുകൾ ലഭിച്ചിരുന്നു.

ഒപ്പിയേറ്റ് പ്രോസസ്സിങ്ങിനു ടെൻഡർ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമ്പനിയാണ് ബജാജ് ഹെൽത്ത് കെയർ. ഇന്നുവരെ ഇത് പൂർണ്ണമായും ഗവൺമെന്റിന്റെ നിയന്ത്രണത്തിലായിരുന്നു. ഒപ്പിയേറ്റ് പ്രോസസ്സിങ്ങിൽ ദീർഘകാലത്തേക്ക് പ്രവർത്തിക്കുന്ന ഏക സ്വകാര്യ കമ്പനി ബജാജ് ഹെൽത്ത് കെയർ മാത്രമാകുമെന്നതിനാൽ വമ്പിച്ച വളർച്ചാ സാധ്യതകളുള്ള ഒരു ബിസിനസി​ന്റെ തുടക്കമാണിതെന്ന് കമ്പനി പറഞ്ഞു. നിലവിലുള്ള പ്ലാന്റി​ന്റെ ശേഷി മികച്ച രീതിയിൽ വിനിയോഗിക്കാനാവും എന്നതിനാൽ പുതിയ ഓർഡർ കമ്പനിക്ക് മൊത്തത്തിലുള്ള മാർജിൻ വർദ്ധനവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

“ഞങ്ങളുടെ ശക്തമായ എപിഐ നിർമ്മാണ വൈദഗ്ധ്യവും, അടിസ്ഥാന സൗകര്യങ്ങളും മൂലമാണ് ഇത്തരത്തിലൊരു ഓർഡർ ഞങ്ങൾക്കു ലഭിച്ചത്. ഈ ഓർഡറിലൂടെ ഞങ്ങൾ ഒപ്പിയെറ്റ് പ്രോസസ്സിംഗ് വിഭാഗത്തിലേക്ക് ചുവടുവയ്പ്പ് നടത്തുകയാണ്. വളരെ വിദഗ്ദരായ ജീവനക്കാരുള്ളതിനാൽ ഈ ബിസിനസ്സിലും ഞങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോവും," ജോയിന്റ് മാനേജിങ് ഡയറക്ടർ അനിൽ ജെയിൻ പറഞ്ഞു. ഓഹരി ഇന്ന് 4.62 ശതമാനം ഉയർന്ന് 356.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News