ആഗോളവിപണിയില്‍ ഉണര്‍വ്: സെന്‍സെക്‌സ് 485.98 പോയിന്റ് നേട്ടത്തോടെ ആരംഭം
മുംബൈ: വ്യാപാരം ആരംഭിക്കുമ്പോള്‍ ഓഹരി വിപണി സൂചികള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 485.98 പോയിന്റ് ഉയര്‍ന്ന് 54,273.68 ലാണ് ഇപ്പോഴുള്ളത് (രാവിലെ 11.15 പ്രകാരം). ആഗോള വിപണിയില്‍ ഉണര്‍വുണ്ടായതും ഐടി ഓഹരികളിലെ മികച്ച വില്‍പനയുമാണ് നേട്ടത്തിന് പിന്നില്‍. നിഫ്റ്റി 126 പോയിന്റ് ഉയര്‍ന്ന് 16,175.20ലാണുള്ളത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, സണ്‍ ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ് എന്നീ കമ്പനികള്‍ നേട്ടത്തിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി […]
മുംബൈ: വ്യാപാരം ആരംഭിക്കുമ്പോള്‍ ഓഹരി വിപണി സൂചികള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 485.98 പോയിന്റ് ഉയര്‍ന്ന് 54,273.68 ലാണ് ഇപ്പോഴുള്ളത് (രാവിലെ 11.15 പ്രകാരം). ആഗോള വിപണിയില്‍ ഉണര്‍വുണ്ടായതും ഐടി ഓഹരികളിലെ മികച്ച വില്‍പനയുമാണ് നേട്ടത്തിന് പിന്നില്‍. നിഫ്റ്റി 126 പോയിന്റ് ഉയര്‍ന്ന് 16,175.20ലാണുള്ളത്.
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, സണ്‍ ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ് എന്നീ കമ്പനികള്‍ നേട്ടത്തിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി എന്നിവരാണ് നഷ്ടം നേരിടുന്ന കമ്പനികള്‍. ഏഷ്യന്‍ മാര്‍ക്കറ്റില്‍ സിയോള്‍, ഷങ്ഹായ്, ഹോങ്കോങ് എന്നീ വിപണികളില്‍ ഉണര്‍വ് പ്രകടമാണ്.
വെള്ളിയാഴ്ച യുഎസ് വിപണി ഉയര്‍ച്ചയോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്റ് ക്രൂഡ് 0.72 ശതമാനം ഉയര്‍ന്ന് ബാരലിന് 101.89 ഡോളറിലെത്തി. വെള്ളിയാഴ്ച്ച സെന്‍സെക്സ് 344.63 പോയിന്റ് ഉയര്‍ന്ന് 53,760.78 ലും, നിഫ്റ്റി 110.55 പോയിന്റ് ഉയര്‍ന്ന് 16,049.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്സ്ചേഞ്ച് കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ 1,649.36 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.