ഡീലിസ്റ്റിം​ഗ്: ഡിഎഫ്എം ഫുഡ്സി​ന്റെ ഓഹരികൾ അപ്പർ സർക്യുട്ടിലെത്തി

ഡിഎഫ്എം ഫുഡ്സി​ന്റെ ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യുട്ടിലെത്തി. സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ നിന്നും കമ്പനിയുടെ ഓഹരികൾ ഡീലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയതിനെ തുടർന്നാണ് വില ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട മീറ്റിംഗ് ഓഗസ്റ്റ് 25 നു നടത്തും. മീറ്റിംഗിൽ, വിവിധ ഘടകങ്ങൾ പരിഗണിച്ച് നടപടിയുമായി മുന്നോട് പോവുന്നതിനോ, ഉപേക്ഷിക്കുന്നതിനോ ഉള്ള അന്തിമ തീരുമാനമെടുക്കും. കമ്പനിയുടെ 73.70 ശതമാനം ഓഹരികളും എഐ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് (സൈപ്രസ്) പിസിസി ആണ് കൈവശം വച്ചിരിക്കുന്നത്. കമ്പനി പ്രൊമോട്ടർമാരായ എഐ […]

Update: 2022-08-16 09:24 GMT

ഡിഎഫ്എം ഫുഡ്സി​ന്റെ ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യുട്ടിലെത്തി. സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ നിന്നും കമ്പനിയുടെ ഓഹരികൾ ഡീലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയതിനെ തുടർന്നാണ് വില ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട മീറ്റിംഗ് ഓഗസ്റ്റ് 25 നു നടത്തും. മീറ്റിംഗിൽ, വിവിധ ഘടകങ്ങൾ പരിഗണിച്ച് നടപടിയുമായി മുന്നോട് പോവുന്നതിനോ, ഉപേക്ഷിക്കുന്നതിനോ ഉള്ള അന്തിമ തീരുമാനമെടുക്കും. കമ്പനിയുടെ 73.70 ശതമാനം ഓഹരികളും എഐ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് (സൈപ്രസ്) പിസിസി ആണ് കൈവശം വച്ചിരിക്കുന്നത്.

കമ്പനി പ്രൊമോട്ടർമാരായ എഐ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് (സൈപ്രസ്) പിസിസിയും, എഐ ഡാർവിൻ (കെയ്മാൻ) ലിമിറ്റഡും പബ്ലിക് ഓഹരിയുടമകൾ വ്യക്തിഗതമായോ കൂട്ടായോ കൈവശം വച്ചിരിക്കുന്ന എല്ലാ ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കി ബിഎസ്ഇ യിൽ നിന്നും എൻഎസ്ഇ യിൽ നിന്നും ഡീലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഈ നടപടിയിലൂടെ പ്രൊമോട്ടർമാർക്കും, പ്രൊമോട്ടർ ഗ്രൂപ്പിനും കമ്പനിയുടെ പൂർണ്ണ ഉടമസ്ഥാവകാശം ലഭിക്കുകയും അതു വഴി കമ്പനിയുടെ പ്രവർത്തനക്ഷമത ഉയർത്തി ബിസിനസ് വർധിപ്പിക്കാനും സാധിക്കും. ഇത്തരത്തിലൊരു നീക്കം പൊതു ഓഹരി ഉടമകൾക്ക് തങ്ങളുടെ കൈവശമുള്ള ഓഹരിയുടെ മൂല്യം തിരിച്ചറിയുന്നതിനും സഹായിക്കും. ഓഹരി ഇന്ന് 19.99 ശതമാനം നേട്ടത്തിൽ 304.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News