225 കോടി രൂപയുടെ ഓർഡർ: സ്കിപ്പർ ഓഹരികൾ വൻ കുതിപ്പിൽ

സ്കിപ്പർ ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 19.32 ശതമാനം ഉയർന്നു. ടെലികോം അടക്കമുള്ള ആഭ്യന്തര-അന്താരാഷ്ട്ര ട്രാൻസ്മിഷൻ, വിതരണ പദ്ധതികൾക്കായി 225 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യൻ വിപണികളിലുള്ള വിവിധ ട്രാൻസ്മിഷൻ, വിതരണ പദ്ധതികൾക്കായി 125 കോടി രൂപയുടെ കയറ്റുമതി ഓർഡറും കമ്പനിയുടെ എഞ്ചിനീറിങ് ബിസിനസ്സ് സ്വന്തമാക്കിയിട്ടുണ്ട്. പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ, സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുകൾ, ടെലികോം കമ്പനികൾ എന്നിവരിൽ നിന്നും […]

Update: 2022-09-05 09:33 GMT

സ്കിപ്പർ ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 19.32 ശതമാനം ഉയർന്നു. ടെലികോം അടക്കമുള്ള ആഭ്യന്തര-അന്താരാഷ്ട്ര ട്രാൻസ്മിഷൻ, വിതരണ പദ്ധതികൾക്കായി 225 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യൻ വിപണികളിലുള്ള വിവിധ ട്രാൻസ്മിഷൻ, വിതരണ പദ്ധതികൾക്കായി 125 കോടി രൂപയുടെ കയറ്റുമതി ഓർഡറും കമ്പനിയുടെ എഞ്ചിനീറിങ് ബിസിനസ്സ് സ്വന്തമാക്കിയിട്ടുണ്ട്. പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ, സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുകൾ, ടെലികോം കമ്പനികൾ എന്നിവരിൽ നിന്നും 100 കോടി രൂപയുടെ കരാറും ലഭിച്ചിട്ടുണ്ട്.

കമ്പനിയുടെ ലേല ഘട്ടത്തിലുള്ള പദ്ധതികൾ എക്കാലത്തെയും ഉയർന്ന 9,500 കോടി രൂപയുടേതാണ്. ഇതിന്റെ ഭാഗമായി, അന്താരാഷ്ട്ര തലത്തിലെ 4,500 കോടി രൂപയുടെയും, ആഭ്യന്തര തലത്തിലെ 5,000 കോടി രൂപയുടെയും കരാറുകൾ പുരോഗമന ഘട്ടത്തിലാണ്. അന്താരാഷ്ട്ര ബിസിനസ്സിൽ കമ്പനിയുടെ ഓർഡർ വിഹിതം അടുത്ത രണ്ട് വർഷത്തിനുള്ളിൽ 75 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 74.70 രൂപ വരെ ഉയർന്ന ഓഹരി ഒടുവിൽ 17.97 ശതമാനം നേട്ടത്തിൽ 73.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News