ഒഎൻജിസി കരാർ: എഞ്ചിനീയേഴ്സ് ഇന്ത്യ ഓഹരികൾ 2 ശതമാനം മുന്നേറി
എഞ്ചിനീയേഴ്സ് ഇന്ത്യയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.24 ശതമാനം ഉയർന്നു. കമ്പനിക്കു ഒഎൻജിസി യിൽ നിന്നും 249 കോടി രൂപയുടെ കരാർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. എഞ്ചിനീയറിങ്-പ്രൊക്യുർമെൻറ്-കോൺട്രാക്ട് അടിസ്ഥാനത്തിൽ ഹസീറയിലുള്ള ഗ്യാസ് ടെർമിനൽ പ്ലാന്റ് പുനഃസ്ഥാപിക്കൽ മുതലായവയാണ് കരാറിൽ ഉൾപ്പെടുന്നത്. കരാർ പ്രകാരം, 33 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി ഇന്ന് 72.45 രൂപ വരെ ഉയർന്നു. ഒടുവിൽ, 1.94 ശതമാനം നേട്ടത്തിൽ 70.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.