ആഗോള ഭീമന്മാർ നിരാശപ്പെടുത്തുന്നു; വിപണിയിൽ ചാഞ്ചല്യം

കൊച്ചി: വീണ്ടുമൊരു അവധിക്കു ശേഷം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ വിപണിക്ക് ആവേശം പകരാൻ പ്രത്യേകിച്ച് ഒന്നുമില്ല. കൂടാതെ, ആഗോള ഭീമന്മാരുടെ പ്രതീക്ഷക്കൊത്തുയരാത്ത ഫലപ്രഖ്യാപനങ്ങളും, രൂപ 83-നടുത്തു തുടരുന്നതും വിപണിയിൽ സമ്മർദ്ദം ഉയർത്തുന്നുണ്ട്. മെറ്റായുടെ സെപ്റ്റംബർ പാദത്തിലെ വരുമാനം കഴിഞ്ഞ സെപ്റ്റംബറിനെക്കാൾ 4 ശതമാനം കുറഞ്ഞു 27.71 ബില്യൺ ഡോളറായി. അറ്റവരുമാനം 9.19 ബില്യൺ ഡോളറിൽ നിന്നും 4.39 ബില്യൺ ഡോളറായി. സിംഗപ്പൂർ എസ്‌ ജി എക്സ് നിഫ്റ്റി രാവിലെ 7.30-നു 105.50 പോയിന്റ് ഉയർന്നു 17,919.00 ൽ […]

Update: 2022-10-26 20:30 GMT

കൊച്ചി: വീണ്ടുമൊരു അവധിക്കു ശേഷം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ വിപണിക്ക് ആവേശം പകരാൻ പ്രത്യേകിച്ച് ഒന്നുമില്ല. കൂടാതെ, ആഗോള ഭീമന്മാരുടെ പ്രതീക്ഷക്കൊത്തുയരാത്ത ഫലപ്രഖ്യാപനങ്ങളും, രൂപ 83-നടുത്തു തുടരുന്നതും വിപണിയിൽ സമ്മർദ്ദം ഉയർത്തുന്നുണ്ട്. മെറ്റായുടെ സെപ്റ്റംബർ പാദത്തിലെ വരുമാനം കഴിഞ്ഞ സെപ്റ്റംബറിനെക്കാൾ 4 ശതമാനം കുറഞ്ഞു 27.71 ബില്യൺ ഡോളറായി. അറ്റവരുമാനം 9.19 ബില്യൺ ഡോളറിൽ നിന്നും 4.39 ബില്യൺ ഡോളറായി.

സിംഗപ്പൂർ എസ്‌ ജി എക്സ് നിഫ്റ്റി രാവിലെ 7.30-നു 105.50 പോയിന്റ് ഉയർന്നു 17,919.00 ൽ വ്യാപാരം നടക്കുന്നു. സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ്, ടോക്കിയോ തുടങ്ങിയ ഏഷ്യന്‍ വിപണികളും നേരിയ ലാഭത്തിലാണ്.

ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്‌ട്രിക്കൽസിന്റെ രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായം 17.69 ശതമാനം ഇടിഞ്ഞ് 130.71 കോടി രൂപയായി (ചൊവ്വാഴ്ച ഓഹരിക്ക് 376.00 രൂപ).

ഡാബര്‍ ഇന്ത്യയുടെ ഏകീകൃത അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 2.85 ശതമാനം ഇടിഞ്ഞ് 490.86 കോടി രൂപ യിലെത്തി (ചൊവ്വാഴ്ച ഓഹരിക്ക് 532.50 രൂപ).

അമേരിക്കയിലെ ചില വമ്പൻ കമ്പനികളും പ്രതീക്ഷക്കൊത്തു ഉയർന്നില്ല; ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ്ന്റെ പരസ്യ വരുമാനം കുറഞ്ഞു; മൈക്രോസോഫ്റ്റിനും മെറ്റയ്ക്കും പ്രവചനത്തിനൊപ്പമെത്താനായില്ല.

സൗദി അരാംകോ, ആമസോൺ, ആപ്പിൾ, വാൾമാർട്, സാംസങ്, ഫൈസർ എന്നീ ഭീമന്മാരാണ് ഇന്ന് ഫലപ്രഖ്യാപനങ്ങൾ നടത്തുന്നത്.

ഇന്നലെ അമേരിക്കന്‍ വിപണികള്‍ തുടർച്ചയായ രണ്ടാം ദിവസവും താഴ്ചയിലായിരുന്നു. നസ്‌ഡേക് കോംപോസിറ്റും (-228.13) എസ് ആൻഡ് പി 500 (-28.51) യും ഇടിഞ്ഞപ്പോൾ ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജ് (2.37) അല്പം ഉയർന്നു. ലണ്ടൻ ഫുട്‍സീ 100 (42.59), പാരീസ് യുറോനെക്സ്റ്റ് (25.76), ഫ്രാങ്ക്ഫർട് സ്റ്റോക് എക്സ്ചേഞ്ച് (142.85) എന്നീ യൂറോപ്യൻ സൂചികകൾ ഉയന്നാണ്‌ അവസാനിച്ചത്.

"മികച്ച വളർച്ച, ഉയർന്ന പ്രൊവിഷൻ നീക്കിവെപ്പ്, ആസ്തിയുടെ ഗുണനിലവാരം, ശക്തമായ മൂലധന അടിത്തറ എന്നിവ കാരണം പൊതുമേഖലാ ബാങ്കുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ക്രെഡിറ്റ് ഡിമാൻഡ് വർധിച്ചതോടെ അറ്റ ​​പലിശ വരുമാനം (NII) ഉയർന്നതോടൊപ്പം ട്രഷറി നഷ്ടം മൂലം മറ്റു വരുമാനവും കാര്യമായ കുതിപ്പ് കാണിക്കുന്നുണ്ട്. നേരത്തെ സ്വകാര്യ-പൊതുമേഖലാ ബാങ്കുകൾ തമ്മിൽ മൂല്യനിർണ്ണയത്തിൽ വലിയ വിടവുണ്ടായിരുന്നു; എന്നാൽ, ഈ വിടവ് അതിവേഗം കുറഞ്ഞു, ഹ്രസ്വകാല നേട്ടം പരിമിതപ്പെടുത്തുന്നു", ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ അഭിപ്രായപ്പെട്ടു. .

ചൊവ്വാഴ്ച സെന്‍സെക്‌സ് 287.70 പോയിന്റ് അഥവാ 0.48 ശതമാനം നഷ്ടത്തിൽ 59,543.96 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 74.40 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 17,656.35 ൽ ക്ലോസ് ചെയ്തു.

ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറയുന്നു: "ഇപ്പോൾ വിപണിയിലെ ഒരു പ്രധാന പ്രവണത ഇൻട്രാ സെക്ടറൽ വ്യതിചലനമാണ്, അതായത് ഒരു മേഖലയ്ക്കുള്ളിലെ ചില ഓഹരികൾ മുന്നോട്ട് നീങ്ങുന്നു; എന്നാൽ, മറ്റുള്ളവ പിന്നിലാണ്. ഉദാഹരണത്തിന്, കഴിഞ്ഞ സംവത് കാലത്ത് ടിവിഎസ് മോട്ടോഴ്‌സ്, എം, എം, ഐഷർ എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ടാറ്റ മോട്ടോഴ്‌സും ഹീറോ മോട്ടോഴ്‌സും പിന്നിലായിരുന്നു. അതുപോലെ ഫാർമയിൽ, സിപ്ലയും സൺ ഫാർമയും ലുപിൻ, ഐപിസിഎ, അരബിന്ദോ എന്നിവയെ പിന്തള്ളി. ഐടി മേഖലയിൽ പിന്നാക്കാവസ്ഥയിലാണെങ്കിലും വിപ്രോയുടെ പ്രകടനം 40 ശതമാനത്തിനടുത്താണ്. മറ്റ് വകുപ്പുകളിലും സമാനമായ കേസുകളുണ്ട്. ഈ ഇൻട്രാ സെക്ടറൽ വ്യതിചലനത്തിൽ നിന്നുള്ള എടുത്തുചാട്ടം, നിക്ഷേപകർ ടോപ്പ്-ഡൌൺ സെക്ടറൽ കോൾ എടുക്കുന്നതിനുപകരം നിർദ്ദിഷ്ട സ്റ്റോക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താഴെയുള്ള സമീപനം സ്വീകരിക്കണം എന്നതാണ്".

എൻ എസ്‌ ഇ ഫയലിംഗ് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ചൊവ്വാഴ്ച 872.88 കോടി രൂപയ്ക്കു അറ്റ വാങ്ങൽ നടത്തിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -247.0 കോടി രൂപയുടെ അറ്റ വില്പന നടത്തി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,700 രൂപ.

യുഎസ് ഡോളർ = 82.81 രൂപ.

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 96.10 ഡോളർ

ബിറ്റ് കോയിൻ = 16,33,960 രൂപ.

ഇന്ന് ഇൻഡസ് ടവർ, ലോയിഡ് സ്റ്റീൽ, പി എൻ ബി ഹൌസിങ്‌, എസ്ബിഐ കാർഡ്, ടാറ്റ കെമിക്കൽസ്, വി ഗാർഡ് എന്നീ ഒട്ടനവധി കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.

Tags:    

Similar News