വീണ്ടും നേട്ടം കൈവരിച്ചു വിപണി; സെൻസെക്സ് 59,756-ൽ

കൊച്ചി: വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 212.88 പോയിന്റ് അഥവാ 0.36 ശതമാനം വർധിച്ച് 59,756.84 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 80.60 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ 17,736.95 ലും ക്ലോസ് ചെയ്തു. ഇന്നലെ ദീപാവലി പ്രമാണിച്ചു ഇന്ത്യൻ വിപണി അവധിയായിരുന്നു. ആഗോള വിപണികളിലെ സമ്മിശ്രമായ പ്രവണതകള്‍ക്കിടയിലും, ആഭ്യന്തര വിപണി മികച്ച നേട്ടത്തോടെയാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 415.98 പോയിന്റ് നേട്ടത്തോടെ 59,959.94 ലും, നിഫ്റ്റി 127.55 പോയിന്റ് വര്‍ധിച്ച് 17,783.90 […]

Update: 2022-10-27 05:36 GMT

കൊച്ചി: വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 212.88 പോയിന്റ് അഥവാ 0.36 ശതമാനം വർധിച്ച് 59,756.84 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 80.60 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ 17,736.95 ലും ക്ലോസ് ചെയ്തു.

ഇന്നലെ ദീപാവലി പ്രമാണിച്ചു ഇന്ത്യൻ വിപണി അവധിയായിരുന്നു.

ആഗോള വിപണികളിലെ സമ്മിശ്രമായ പ്രവണതകള്‍ക്കിടയിലും, ആഭ്യന്തര വിപണി മികച്ച നേട്ടത്തോടെയാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 415.98 പോയിന്റ് നേട്ടത്തോടെ 59,959.94 ലും, നിഫ്റ്റി 127.55 പോയിന്റ് വര്‍ധിച്ച് 17,783.90 ലും എത്തിയിരുന്നു.

നിഫ്റ്റി 50-യിൽ 38 ഓഹരികൾ ഉയർന്നപ്പോൾ 12 എണ്ണം ഇടിഞ്ഞു.

മേഖല തിരിച്ചു നോക്കിയാൽ നിഫ്റ്റി മെറ്റൽ (2.46 ), റിയാലിറ്റി (2.19%) സൂചികകൾ നല്ല നേട്ടം കൈവരിച്ചു. ഐ ടി യും (-0.55%) എഫ് എം സി ജി (-0.13) യുമാണ് ഏറ്റവും നഷ്ടം സഹിച്ചത്.

നിഫ്റ്റി 50-ൽ ടാറ്റ സ്റ്റീല്‍, ജെ എസ്കൊ ഡബ്ലിയു, ഹിൻഡാൽകോ, അദാനി പോർട്സ്, പവർ ഗ്രിഡ് ന്നിവ നേട്ടത്തിൽ എത്തിയപ്പോൾ ബജാജ് ഫിൻസേർവ്, ബജാജ് ഫിനാന്‍സ്, ഏഷ്യൻ പയിന്റ്സ്, ബജാജ് ഓട്ടോ, നെസ്‌ലെ എന്നിവ നഷ്ടത്തിലായി.

"ആഗോള വിപണികളിൽ ഉണ്ടായ ദുർബല പ്രവണതയും, എണ്ണ വിലയുടെ വർധനവും ആഭ്യന്തര വിപണിയുടെ നേട്ടം നിലനിർത്തുന്നതിൽ വെല്ലുവിളി ഉയർത്തിയിരുന്നു. യു എസ്സിലെ ഐ ടി ഭീമന്മാരുടെ ത്രൈമാസ ഫലം നിരാശാജനകമായത് യു എസ് വിപണിയിലെ വില്പന സമ്മർദ്ദം കൂടുന്നതിന് കാരണമായി. യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് 75 ബേസിസ് പോയിന്റ് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിക്കുന്നതിൽ അയവു വരുത്തുമെന്നാണ് നിക്ഷേപകർ പ്രതീഷിക്കുന്നത്. ഇത് അടുത്ത വർഷത്തിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്യും," ജിയോ ജിത് ഫിനാൻഷ്യൽ സർവീസിന്റെ റീസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ഏഷ്യന്‍ വിപണിയില്‍, സിയോള്‍ , ഹോങ്കോങ് എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടോക്കിയോ, ഷാങ്ങ്ഹായ് എന്നിവ നഷ്ടത്തിലായി. സിംഗപ്പൂർ എസ്‌ ജി എക്സ് നിഫ്റ്റി 4.30-നു 53.50 പോയിന്റ് ഉയർന്നു 17,792.00 ൽ വ്യാപാരം നടക്കുന്നു.

ഇന്നലെ അമേരിക്കന്‍ വിപണികള്‍ തുടർച്ചയായ രണ്ടാം ദിവസവും താഴ്ചയിലായിരുന്നു. നസ്‌ഡേക് കോംപോസിറ്റും (-228.13) എസ് ആൻഡ് പി 500 (-28.51) യും ഇടിഞ്ഞപ്പോൾ ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജ് (2.37) അല്പം ഉയർന്നു. ലണ്ടൻ ഫുട്‍സീ 100 (42.59), പാരീസ് യുറോനെക്സ്റ്റ് (25.76), ഫ്രാങ്ക്ഫർട് സ്റ്റോക് എക്സ്ചേഞ്ച് (142.85) എന്നീ യൂറോപ്യൻ സൂചികകൾ ഉയന്നാണ്‌ അവസാനിച്ചത്..

ചൊവ്വാഴ്ച സെന്‍സെക്‌സ് 287.70 പോയിന്റ് അഥവാ 0.48 ശതമാനം നഷ്ടത്തില്‍ 59,543.96 യിലും നിഫ്റ്റി 74.40 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞു 17,656.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.27 ശതമാനം ഉയര്‍ന്ന് ബാരലിന് 95.95 ഡോളറിലെത്തി.

Similar News