വിദേശ നിക്ഷേപം, സൂചികകളെ മേലോട്ട് തിരിക്കുന്നു

ആഗോള വിപണികളിലെ മുന്നേറ്റവും, വിദേശ നിക്ഷേപകരുടെ നിക്ഷേപം വര്‍ധിച്ചതും വിപണിയില്‍ മികച്ച തുടക്കമാണ് ഇന്ന് നല്‍ികിയിരിക്കുന്നത്. തുടര്‍ച്ചയായ മൂനാം ദിവസവും നേട്ടത്തില്‍ തുടരുന്ന സെന്‍സെക്‌സ് 563.09 പോയിന്റ് നേട്ടത്തില്‍ 60,522.94 ലും നിഫ്റ്റി 161.55 പോയിന്റ് വര്‍ധിച്ച് 17,948.35 ലുമെത്തി. 10.30 നു സെന്‍സെക്‌സ് 602.94 പോയിന്റ് അഥവാ 1.01 ശതമാനം നേട്ടത്തില്‍ 60,564.02 ലും നിഫ്റ്റി 170.10 പോയിന്റ് അഥവാ 0.95 ശതമാനം നേട്ടത്തില്‍ 17,956.30 ലുമാണ് വ്യാപാരം ചെയുന്നത്. സെന്‍സെക്‌സില്‍ ടെക്ക് മഹീന്ദ്ര, മാരുതി, […]

Update: 2022-10-31 00:14 GMT

ആഗോള വിപണികളിലെ മുന്നേറ്റവും, വിദേശ നിക്ഷേപകരുടെ നിക്ഷേപം വര്‍ധിച്ചതും വിപണിയില്‍ മികച്ച തുടക്കമാണ് ഇന്ന് നല്‍ികിയിരിക്കുന്നത്. തുടര്‍ച്ചയായ മൂനാം ദിവസവും നേട്ടത്തില്‍ തുടരുന്ന സെന്‍സെക്‌സ് 563.09 പോയിന്റ് നേട്ടത്തില്‍ 60,522.94 ലും നിഫ്റ്റി 161.55 പോയിന്റ് വര്‍ധിച്ച് 17,948.35 ലുമെത്തി.

10.30 നു സെന്‍സെക്‌സ് 602.94 പോയിന്റ് അഥവാ 1.01 ശതമാനം നേട്ടത്തില്‍ 60,564.02 ലും നിഫ്റ്റി 170.10 പോയിന്റ് അഥവാ 0.95 ശതമാനം നേട്ടത്തില്‍ 17,956.30 ലുമാണ് വ്യാപാരം ചെയുന്നത്.

സെന്‍സെക്‌സില്‍ ടെക്ക് മഹീന്ദ്ര, മാരുതി, ഡോ റെഡ്ഢി, എച്ച്‌സിഎല്‍ ടെക്നോളജീസ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടൈറ്റന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ നേട്ടത്തിലാണ്. എന്നാല്‍ എന്‍ടിപിസി, ടാറ്റ സ്റ്റീല്‍ എന്നിവ നഷ്ടത്തിലാണ്.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഹോങ്കോങ്, എന്നിവ നേട്ടത്തിലാണ് . ഷാങ്ങ്ഹായ് ദുര്‍ബലമായി. യു എസ് വിപണി നേട്ടത്തിലാണ് വെള്ളിയാഴ്ച വ്യപാരം അവസാനിപ്പിച്ചത്.

'യു എസ് വിപണിയില്‍ നിന്നുള്ള പിന്തുണ ഉള്ളതിനാല്‍ ആഭ്യന്തര വിപണി നേട്ടത്തില്‍ തന്നെ തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായി മാറിയത് മറ്റൊരു ശുഭ സൂചനയാണ്," ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ റീസേര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.

"ഒക്ടോബറിന്റെ ആദ്യ ദിവസങ്ങള്‍ മുതല്‍ ചര്‍ച്ച ചെയ്തിരുന്ന 18,100 എന്ന നിലയെത്തുന്നതില്‍ ഇപ്പോള്‍ അധിക ദൂരമില്ല. ഇത് മറികടന്ന് 18,350 -18,600 നിലയിലേക്ക് നിഫ്റ്റി ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും 18,100 മുകളിലേക്കെത്തിയാല്‍ സമ്മര്‍ദ്ദം ഉണ്ടായേക്കാം. ' ട്രെയ്ലിങ് സ്റ്റോപ്പ് ലോസ് (ടി എസ് എല്‍)' ഇപ്പോള്‍ 17,470, 17,750 എന്നിവയിലാണ്. എന്നാല്‍ വോളാട്ടിലിറ്റി ഇന്‍ഡക്‌സ് ഇപ്പോഴുള്ള ഈ നിലയില്‍ നിന്നും ഉയര്‍ന്നാല്‍ സങ്കീര്‍ണമാകും, ഇതാണ് മുന്നിലുള്ള പ്രധാന അപകടസാധ്യത.' ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റെജിസ്റ്റ് ആനന്ദ് ജെയിംസ് പറഞ്ഞു

വെള്ളിയാഴ്ച സെന്‍സെക്‌സ് 203.01 പോയിന്റ് അഥവാ 0.34 ശതമാനം നേട്ടത്തില്‍ 59,959.85 ലും നിഫ്റ്റി 49.85 പോയിന്റ് അഥവാ 0.28 ശതമാനം നേട്ടത്തില്‍ 17,786.80 ലുമാണ് ക്ലോസ് ചെയ്തത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില 0.52 ശതമാനം ഇടിഞ്ഞു ബാരലിന് 95.27 ഡോളറായി. വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച 1,568.75 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു.

Tags:    

Similar News