2021ല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് 67% വരെ വരുമാനം
2020 ന്റെ രണ്ടാം പകുതി മുതല്‍ ഇക്വിറ്റി സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ കണ്ട വളർച്ച മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരെ വന്‍ തോതില്‍ ആകർഷിക്കുകയുണ്ടായി. ഈ മേഖലയില്‍ മികച്ച വരുമാനം നിക്ഷേപകർക്ക് നേടാൻ കഴിഞ്ഞു എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. പല വിഭാഗങ്ങളിലായി മിക്ക പദ്ധതികളിലുമുള്ള നിക്ഷേപകര്‍ക്ക് വലിയ രീതിയില്‍ പ്രതിഫലം ലഭിക്കാന്‍ ഇത് കാരണമായിട്ടുണ്ട്. നിഫ്റ്റി, സെന്‍സെകസ്് തുടങ്ങിയ അടിസ്ഥാന സൂചികകളെ മറികടന്ന് ശരാശരി ഇക്വിറ്റി ഫണ്ടുകള്‍ 2021 ല്‍ വലിയ മാര്‍ജിനോടെ 22 ശതമാനത്തിലധികം ഉയര്‍ന്നു. ഇക്വിറ്റി ഫണ്ടുകളുടെ […]
2020 ന്റെ രണ്ടാം പകുതി മുതല്‍ ഇക്വിറ്റി സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ കണ്ട വളർച്ച മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരെ വന്‍ തോതില്‍ ആകർഷിക്കുകയുണ്ടായി. ഈ മേഖലയില്‍ മികച്ച വരുമാനം നിക്ഷേപകർക്ക് നേടാൻ കഴിഞ്ഞു എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
പല വിഭാഗങ്ങളിലായി മിക്ക പദ്ധതികളിലുമുള്ള നിക്ഷേപകര്‍ക്ക് വലിയ രീതിയില്‍ പ്രതിഫലം ലഭിക്കാന്‍ ഇത് കാരണമായിട്ടുണ്ട്. നിഫ്റ്റി, സെന്‍സെകസ്് തുടങ്ങിയ അടിസ്ഥാന സൂചികകളെ മറികടന്ന് ശരാശരി ഇക്വിറ്റി ഫണ്ടുകള്‍ 2021 ല്‍ വലിയ മാര്‍ജിനോടെ 22 ശതമാനത്തിലധികം ഉയര്‍ന്നു.
ഇക്വിറ്റി ഫണ്ടുകളുടെ വിവിധ വിഭാഗങ്ങളായ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഫണ്ടുകള്‍, ഫ്‌ലെക്‌സി ക്യാപ് എന്നിവ ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് ഫണ്ടുകള്‍ക്കൊപ്പം എങ്ങനെ പ്രകടനം നടത്തിയെന്ന് നമുക്ക് നോക്കാം.
- ലാര്‍ജ് ക്യാപ് പ്രകടനം
ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. ഫ്‌ളെക്‌സി ക്യാപ് (35%), ലാര്‍ജ്-മിഡ് ക്യാപ് (41%), മിഡ് ക്യാപ് (48%), സ്‌മോള്‍ ക്യാപ് (67%) എന്നിവയേക്കാള്‍ കുറവായിരുന്നെങ്കിലും, ശരാശരി 30% ത്തിലധികമാണ് അവ പ്രദാനം ചെയ്യുന്നത്. ലാര്‍ജ് ക്യാപ് വിഭാഗത്തിലെ മികച്ച സ്‌കീമുകള്‍, വിശാലമായ മാര്‍ജിനില്‍ ശരാശരി റിട്ടേണുകളെ മറികടന്നു.
മോണിംഗ് സ്റ്റാര്‍ ഇന്ത്യയുടെ പഠനമനുസരിച്ച്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആക്സിസ് ബ്ലൂചിപ്പ് ഫണ്ട്, കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി, യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് എന്നിവ യഥാക്രമം 39.60%, 42.45%, 48.16% റിട്ടേണുകളുള്ള മികച്ച മൂന്ന് ലാര്‍ജ് ക്യാപ് ഫണ്ടുകളായി.
- നേട്ടവുമായി മിഡ് ക്യാപ്
നിക്ഷേപകരെ സമ്പന്നമാക്കുന്നതിന് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ട് 48 ശതമാനം നേട്ടമാണ് മിഡ് ക്യാപ് ഫണ്ടുകള്‍ സ്വന്തമാക്കിയത്.
മോണിംഗ്സ്റ്റാറിന്റെ പഠനപ്രകാരം ആക്‌സിസ് മിഡ്ക്യാപ്, പിജിഐഎം ഇന്ത്യ മിഡ്ക്യാപ് ഓപ്സ് ഫണ്ട്, എഡല്‍വെയ്സ് മിഡ് ക്യാപ് എന്നിവ ഈ വിഭാഗത്തില്‍ ഒന്നാമതെത്തി.
- വിജയികളായി സ്മാള്‍ ക്യാപ്
വര്‍ഷങ്ങളോളമുള്ള മോശം പ്രകടനത്തിന് ശേഷം സ്മാള്‍ ക്യാപ് ഫണ്ടുകള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 67 ശതമാനത്തിലധികം റിട്ടേണുകളുള്ള സ്മോള്‍ ക്യാപ് ഫണ്ടുകള്‍ മറ്റുള്ളവരെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ആക്‌സിസ് സ്മാള്‍ ക്യാപ് ഫണ്ട്, കൊട്ടക് സ്മാള്‍ ക്യാപ്, എസ് ബി ഐ സ്മാള്‍ ക്യാപ് ഫണ്ട് എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തില്‍ യഥാക്രമം 60%, 75%, 50% റിട്ടേണുകള്‍ നേടിക്കൊണ്ട് ഈ വിഭാഗത്തില്‍ മുന്നിട്ടു നിന്ന മൂന്ന് ഫണ്ടുകള്‍.
- തന്ത്രപരമായ നീക്കം ഫ്‌ളെക്‌സി ഫണ്ടുകള്‍ക്ക് നേട്ടം നല്‍കുന്നു
ഈ ഫണ്ടുകള്‍ മാര്‍ക്കറ്റ് ക്യാപ്പിലുടനീളമുള്ള മികച്ച സ്റ്റോക്കുകള്‍ തിരഞ്ഞെടുക്കുകയും വലിയ നേട്ടങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഫ്‌ളെക്‌സി ക്യാപിറ്റല്‍ ഫണ്ടുകള്‍ പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ക്ക് പ്രവര്‍ത്തനത്തിനാവശ്യമായ സ്വാതന്ത്ര്യം നല്‍കുന്നു.
നിക്ഷേപകര്‍ക്ക് മിതമായതും ഉയര്‍ന്നതുമായ അപകടസാധ്യതയുണ്ടെന്ന് ഇത് അര്‍ത്ഥമാക്കുമെങ്കിലും, വിഭാഗത്തിലെ മികച്ച മൂന്ന് ഫണ്ടുകള്‍ക്ക് ഈ തന്ത്രം നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരാഗ് പരീഖ് ഫ്‌ളെക്‌സി ക്യാപ്, പി ജി ഐ എം ഇന്ത്യ ഫ്‌ളെക്‌സി ക്യാപ്, യു ടി ഐ ഫ്‌ലെക്‌സി ക്യാപ് എന്നിവയാണിവ.
ഈ വര്‍ഷം ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകള്‍ 34.23% നല്‍കിയപ്പോള്‍ മള്‍ട്ടി ക്യാപ്‌സ് 43.3% റിട്ടേൺ നല്‍കി.
ഫ്‌ളെക്‌സി ക്യാപ്, മള്‍ട്ടി ക്യാപ്, ഇ എല്‍ എസ് എസ്, ഫോക്കസ്ഡ് ഇക്വിറ്റി, ലാര്‍ജ്-മിഡ് ക്യാപ് ഫണ്ടുകള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
