യുദ്ധഭീതിയില്‍ വിപണികള്‍ തളരുന്നു

ഇന്ത്യന്‍ വിപണി ഇന്നും ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ട്. യുദ്ധ ഭീതി വര്‍ധിക്കുന്നതിനാലും, ക്രൂഡ് ഓയില്‍ വില ഉയരുന്നതിനാലും നിക്ഷേപകര്‍ ആശങ്കാകുലരാണ്. യു എസ് പലിശനിരക്കുകള്‍ ഉയരാനുള്ള സാധ്യത നിലനില്‍ക്കെ, ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപങ്ങള്‍ അതിവേഗം പിന്‍വലിക്കപ്പെടുന്നു. ഇത് തിങ്കളാഴ്ച നിഫ്റ്റി 17,000 ന് താഴേക്ക് പോവാന്‍ കാരണമായി. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിഫ്റ്റിയില്‍ 'ബെയറിഷ് ഗ്യാപ് ഡൗണ്‍ കാന്‍ഡില്‍ സ്റ്റിക്ക്' രൂപപ്പെട്ടിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് നിഫ്റ്റി നിലവിലെ നിലവാരത്തില്‍ നിന്ന് താഴേക്ക് പോവാന്‍ ഇടയുണ്ടെന്നാണ്. […]

Update: 2022-02-14 21:52 GMT
ഇന്ത്യന്‍ വിപണി ഇന്നും ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ട്. യുദ്ധ ഭീതി വര്‍ധിക്കുന്നതിനാലും, ക്രൂഡ് ഓയില്‍ വില ഉയരുന്നതിനാലും നിക്ഷേപകര്‍ ആശങ്കാകുലരാണ്.
യു എസ് പലിശനിരക്കുകള്‍ ഉയരാനുള്ള സാധ്യത നിലനില്‍ക്കെ, ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപങ്ങള്‍ അതിവേഗം പിന്‍വലിക്കപ്പെടുന്നു. ഇത് തിങ്കളാഴ്ച നിഫ്റ്റി 17,000 ന് താഴേക്ക് പോവാന്‍ കാരണമായി.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിഫ്റ്റിയില്‍ 'ബെയറിഷ് ഗ്യാപ് ഡൗണ്‍ കാന്‍ഡില്‍ സ്റ്റിക്ക്' രൂപപ്പെട്ടിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് നിഫ്റ്റി നിലവിലെ നിലവാരത്തില്‍ നിന്ന് താഴേക്ക് പോവാന്‍ ഇടയുണ്ടെന്നാണ്. നിഫ്റ്റി ഇപ്പോള്‍ 200 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജ് ലെവലിന് അടുത്താണ് വ്യാപാരം നടത്തുന്നത്. സൂചിക 17,050 ന് താഴെ ട്രേഡ് ചെയ്യുന്നതിനാല്‍ അത് 16,750-16,550 എന്നീ നിലകളില്‍ എത്താന്‍ സാധ്യതയുണ്ട്.
യു എസ് വിപണി ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 0.49 ശതമാനവും, S&P 500 0.38 ശതമാനവും, നാസ്ഡാക് 0.03 ശതമാനവും ഇടിഞ്ഞു.
സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി 37 പോയിന്റ് ഉയര്‍ന്നാണ് രാവിലെ വ്യാപാരം ആരംഭിച്ചത്.
ഇക്വിറ്റി 99 സഹ ഉടമ രാഹുല്‍ ശര്‍മ പറയുന്നു: 'വിപണിയിലെ അനിശ്ചിതത്വം കാരണം വ്യാപാരികള്‍ കര്‍ശനമായും സ്റ്റോപ് ലോസ് നിയന്ത്രണങ്ങള്‍ പാലിക്കണം. നല്ല ഓഹരികള്‍ വിലക്കുറവില്‍ വാങ്ങുകയുമാവാം. ലിക്വിഡിറ്റി ഉറപ്പു വരുത്തി തന്ത്രങ്ങള്‍ രൂപീകരിക്കാം. നിഫ്റ്റിയില്‍ 16,745 ല്‍ ശക്തമായ പിന്തുണ ലഭിച്ചേക്കാം. ഈ നില മറികടന്നാല്‍ 16,620 ലോ, അതല്ലെങ്കില്‍ 16,500 ലോ, ശക്തമായ പിന്തുണ അനുഭവപ്പെടാം. മുകളിലേക്ക് പോയാല്‍ 16,900 ല്‍ ശക്തമായ പ്രതിരോധം ഉണ്ടാവാം. ഈ ഘട്ടം മറികടന്നാല്‍ 17,070, അല്ലെങ്കില്‍ 17,200 ല്‍, അടുത്ത പ്രതിരോധം ഉണ്ടാവാനിടയുണ്ട്.'
ഹ്രസ്വകാല ഇടപാടുകാര്‍ക്ക് 16,800 മികച്ച ലക്ഷ്യമാക്കാം. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വീഴ്ചയുടെ ഈ സമയത്ത് നല്ല ഓഹരികള്‍ വാങ്ങാനുള്ള അവസരമാണ്. കാരണം, യുദ്ധ ഭീതിയില്‍ വിപണി ഇടിയുമ്പോള്‍, ചരിത്രപരമായി, മികച്ച ഓഹരികള്‍ വിലക്കുറവില്‍ വാങ്ങാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.
4,253.70 കോടി രൂപ വിലയുള്ള ഓഹരികള്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ അധികവില്‍പ്പന നടത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാവട്ടെ 2,170.29 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങിക്കൂട്ടി.
കൊട്ടക് സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് വിഭാഗം ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോല്‍ അതേവാലയുടെ അഭിപ്രായത്തില്‍, 'നിഫ്റ്റിക്ക് 17,050 നോടടുപ്പിച്ച് പിന്തുണ ലഭിച്ചെങ്കിലും 20 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജിന് മുകളിലേക്ക് പോവാനായില്ല. ഇത് നെഗറ്റീവായ ഒരു സൂചനയാണ്. സാങ്കേതികമായി പറഞ്ഞാല്‍ സൂചിക 50 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജിനോടടുത്ത് ലക്ഷ്യമില്ലാതെ നീങ്ങുന്നതായി തോന്നുന്നു. ദിവസ-ആഴ്ച ചാര്‍ട്ടുകളില്‍ 'ഹയര്‍ ബോട്ടം ഫോര്‍മേഷന്‍' (ഇതൊരു പോസിറ്റീവ് സൂചനയാണ്) രൂപപ്പെടുന്നതായി കാണാം. പക്ഷേ ഇത് 20 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജിനോടടുപ്പിച്ച് പ്രതിരോധം നേരിടുന്നു. അതിനാല്‍ ഹ്രസ്വകാലത്തേയ്ക്ക് വിപണി ലക്ഷ്യമില്ലാതെ നീങ്ങുന്നതായി തോന്നാം. തൊട്ടടുത്ത പിന്തുണ 17,300-17,250 നിലയില്‍ ഉണ്ടാവാം. എന്നാല്‍ 17,600-17,700 നിലയില്‍ ബുള്ളുകള്‍ക്ക് തടസ്സങ്ങളനുഭവപ്പെട്ടേക്കാം.'
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,630 രൂപ (ഫെബ്രുവരി 14).
ഒരു ഡോളറിന് 75.47 രൂപ (ഫെബ്രുവരി 14).
ഒരു ബിറ്റ് കോയിന്റെ വില 34,23,487 രൂപ (@ 7.36 am, വസിര്‍ എക്‌സ്).
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 96.10 ഡോളര്‍.
Tags:    

Similar News