ക്രൂഡ് വിലകയറ്റം, ഇന്ത്യയുടെ റേറ്റിംഗ് കുറച്ച് 'ക്രെഡിറ്റ് സ്വിസ്സ്'

  ഡെല്‍ഹി : ക്രൂഡ് വിലയിലുണ്ടായ കുതിച്ചുചാട്ടം ഇന്ത്യന്‍ ഓഹരികളെ തളര്‍ത്തിയേക്കും എന്ന ആശങ്ക നിലനില്‍ക്കെ, സ്വിസ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ 'ക്രെഡിറ്റ് സ്വിസ്സ് ഇന്ത്യയുടെ റേറ്റിംഗ് കുറച്ചു.  'ഓവര്‍വെയ്റ്റില്‍' നിന്നും 'അണ്ടര്‍വെയിറ്റായി'ട്ടാണ് റേറ്റിംഗ്  കുറച്ചത്. 'തന്ത്രപരം' എന്നാണ് ക്രെഡിറ്റ് സ്വിസ ഇതിനെ വിശേഷിപ്പിച്ചത്. എണ്ണവിലയിലെ വര്‍ധന ഏറ്റവുമധികം ബാധിക്കുന്ന ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. ഇത് മുന്നില്‍ കണ്ട് തന്നെയാണ് ഇന്ത്യയ്ക്കുള്ള റേറ്റിംഗ് കുറച്ചത്. ഇത് ആഭ്യന്തര വിലക്കയറ്റത്തിനും കാരണമാകും. വിലക്കയറ്റം രാജ്യത്തെ വ്യാപാര കമ്മിയേയും കറണ്ട് അക്കൗണ്ട് […]

Update: 2022-03-08 02:32 GMT

 

ഡെല്‍ഹി : ക്രൂഡ് വിലയിലുണ്ടായ കുതിച്ചുചാട്ടം ഇന്ത്യന്‍ ഓഹരികളെ തളര്‍ത്തിയേക്കും എന്ന ആശങ്ക നിലനില്‍ക്കെ, സ്വിസ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ 'ക്രെഡിറ്റ് സ്വിസ്സ് ഇന്ത്യയുടെ റേറ്റിംഗ് കുറച്ചു. 'ഓവര്‍വെയ്റ്റില്‍' നിന്നും 'അണ്ടര്‍വെയിറ്റായി'ട്ടാണ് റേറ്റിംഗ് കുറച്ചത്. 'തന്ത്രപരം' എന്നാണ് ക്രെഡിറ്റ് സ്വിസ ഇതിനെ വിശേഷിപ്പിച്ചത്.

എണ്ണവിലയിലെ വര്‍ധന ഏറ്റവുമധികം ബാധിക്കുന്ന ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. ഇത് മുന്നില്‍ കണ്ട് തന്നെയാണ് ഇന്ത്യയ്ക്കുള്ള റേറ്റിംഗ് കുറച്ചത്. ഇത് ആഭ്യന്തര വിലക്കയറ്റത്തിനും കാരണമാകും. വിലക്കയറ്റം രാജ്യത്തെ വ്യാപാര കമ്മിയേയും കറണ്ട് അക്കൗണ്ട് കമ്മിയെയും സാരമായി ബാധിക്കും. യുഎസ് ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച സമ്മര്‍ദ്ദവും നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും തിരിച്ചെടുത്ത ഫണ്ടുകള്‍ ഉപയോഗിച്ച് ചൈനയുടെ റേറ്റിംഗ് 'മാര്‍ക്കറ്റ് വെയ്റ്റില്‍' നിന്നും 'ഓവര്‍ വെയ്റ്റാക്കി' ഉയര്‍ത്താന്‍ വിനിയോഗിക്കുമെന്നും ക്രെഡിറ്റ് സ്വിസ് അധികൃതര്‍ വ്യക്തമാക്കി. എണ്ണവില വര്‍ധനയില്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നത് ഇന്ത്യയും ഫിലിപ്പീന്‍സുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി നിരോധിക്കാനുള്ള സാധ്യത നിലനില്‍ക്കേ ക്രൂഡ് വില വര്‍ധനയ്ക്കൊപ്പം പണപ്പെരുപ്പ സാധ്യതയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

 

Tags:    

Similar News