ടിസിഎസിന്റെ ഓഹരി 'തിരിച്ചുവാങ്ങൽ' നാളെ തുടങ്ങും

ന്യൂഡല്‍ഹി : ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 18,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ ഓഫര്‍ മാര്‍ച്ച് 9-ന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. മാര്‍ച്ച് 23ന് ഓഫര്‍ അവസാനിക്കും. ഫെബ്രുവരി 12ന് കമ്പനി ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. ഓരോന്നിനും 4,500 രൂപ നിരക്കില്‍ 4 കോടി ഓഹരികളാണ് തിരിച്ചുവാങ്ങാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2022 ഏപ്രില്‍ 1 ആണ് ബിഎസ്ഇ ഫയലിങ് പ്രകാരം, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലേലങ്ങള്‍ തീര്‍പ്പാക്കുന്നതിനുള്ള അവസാന തീയതിയായി ടിസിഎസ് നിശ്ചയിച്ചിരിക്കുന്നത്. ടിസിഎസ് പ്രൊമോട്ടര്‍മാരായ ടാറ്റ സണ്‍സും […]

Update: 2022-03-07 22:48 GMT

ന്യൂഡല്‍ഹി : ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 18,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ ഓഫര്‍ മാര്‍ച്ച് 9-ന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. മാര്‍ച്ച് 23ന് ഓഫര്‍ അവസാനിക്കും.

ഫെബ്രുവരി 12ന് കമ്പനി ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. ഓരോന്നിനും 4,500 രൂപ നിരക്കില്‍ 4 കോടി ഓഹരികളാണ് തിരിച്ചുവാങ്ങാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

2022 ഏപ്രില്‍ 1 ആണ് ബിഎസ്ഇ ഫയലിങ് പ്രകാരം, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലേലങ്ങള്‍ തീര്‍പ്പാക്കുന്നതിനുള്ള അവസാന തീയതിയായി ടിസിഎസ് നിശ്ചയിച്ചിരിക്കുന്നത്.

ടിസിഎസ് പ്രൊമോട്ടര്‍മാരായ ടാറ്റ സണ്‍സും ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ടിഐസിഎല്‍) ഓഹരികള്‍ ടെന്‍ഡര്‍ ചെയ്തുകൊണ്ട് ബൈബാക്ക് ഓഫറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഫയല്‍ ചെയ്തതു പ്രകാരം ഏകദേശം 12,993.2 കോടി രൂപയുടെ ഓഹരികളാണ് ടിഐസിഎല്‍ ടെന്‍ഡര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ഏകദേശം 266.91 കോടി ഓഹരികള്‍ കൈവശമുള്ള ടാറ്റ സണ്‍സ്, 2.88 കോടി ഓഹരികളാണ് ടെന്‍ഡര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം, ടിഐസിഎല്‍ 11,055 ഓഹരികള്‍ ടെന്‍ഡര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

ഓരോന്നിനും 4,500 രൂപ നിരക്കില്‍, രണ്ട് സ്ഥാപനങ്ങള്‍ക്കും ഏകദേശം 12,993.2 കോടി രൂപ വരെ ലഭിക്കും.

2020 ഡിസംബര്‍ 18 നായിരുന്നു ഇതിന് മുമ്പ് ടിസിഎസ് ഓഹരി തിരിച്ചുവാങ്ങല്‍ നടത്തിയത്. 16,000 കോടി രൂപയുടെ ഓഹരി തിരിച്ചെടുക്കല്‍ ഓഫര്‍ 2021 ജനുവരി 1-ന് ഓഫര്‍ അവസാനിപ്പിച്ചു. ആ ഓഫറില്‍ ടാറ്റ സണ്‍സ് 9,997.5 കോടി രൂപയുടെ ഓഹരികള്‍ ടെന്‍ഡര്‍ ചെയ്തു.

5.33 കോടിയിലധികം ഇക്വിറ്റി ഓഹരികള്‍ അക്കാലത്ത് വാങ്ങുകയും (ഓഫര്‍ വില 3,000 രൂപ വീതം) ടാറ്റ സണ്‍സിന്റെ 3,33,25,118 ഓഹരികള്‍ ബൈബാക്ക് ഓഫര്‍ പ്രകാരം സ്വീകരിക്കുകയും ചെയ്തിരുന്നു.

2018-ല്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടിസിഎസ് ഓരോ ഓഹരിയ്ക്കും 2,100 രൂപ നിരക്കില്‍ 16,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങിയിരുന്നു. 2017-ലും സമാനമായ ഓഹരി തിരിച്ചുവാങ്ങല്‍ നടത്തിയിരുന്നു.

 

Tags:    

Similar News