വിപണി ഇന്ന് തിരിച്ചുവന്നേക്കാം, ഫെഡ് തീരുമാനം ഇന്നറിയാം
ഇന്ത്യന്‍ വിപണി ഇന്ന് തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. ക്രൂഡോയിലിന്റെ വിലക്കുറവും, റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളും വിപണിയെ സഹായിച്ചേക്കും. അമേരിക്കന്‍ വിപണി ഇന്നലെ ലാഭത്തിലാണ് അവസാനിച്ചത്. കുറഞ്ഞ ഉത്പ്പാദന ചെലവ് കണക്കുകള്‍ പണപ്പെരുപ്പ ഭീതി ഒഴിവാക്കാന്‍ സഹായിച്ചിട്ടുണ്ട്. അടുത്ത നിര്‍ണ്ണായക സംഭവം ഫെഡറല്‍ റിസര്‍വ്വിന്റെ നയതീരുമാനം തന്നെയാണ്. ഇന്ന് രാത്രിയോടെ (ബുധനാഴ്ച്ച) പ്രഖ്യാപനം പ്രതീക്ഷിക്കാം. ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി 500, നാസ്ഡാക്ക് എന്നിവ യഥാക്രമം 1.82 ശതമാനം, 2.4 ശതമാനം, 2.92 ശതമാനം ഉയര്‍ന്നു. വിപണി 25 […]
ഇന്ത്യന്‍ വിപണി ഇന്ന് തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. ക്രൂഡോയിലിന്റെ വിലക്കുറവും, റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളും വിപണിയെ സഹായിച്ചേക്കും.
അമേരിക്കന്‍ വിപണി ഇന്നലെ ലാഭത്തിലാണ് അവസാനിച്ചത്. കുറഞ്ഞ ഉത്പ്പാദന ചെലവ് കണക്കുകള്‍ പണപ്പെരുപ്പ ഭീതി ഒഴിവാക്കാന്‍ സഹായിച്ചിട്ടുണ്ട്. അടുത്ത നിര്‍ണ്ണായക സംഭവം ഫെഡറല്‍ റിസര്‍വ്വിന്റെ നയതീരുമാനം തന്നെയാണ്. ഇന്ന് രാത്രിയോടെ (ബുധനാഴ്ച്ച) പ്രഖ്യാപനം പ്രതീക്ഷിക്കാം. ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി 500, നാസ്ഡാക്ക് എന്നിവ യഥാക്രമം 1.82 ശതമാനം, 2.4 ശതമാനം, 2.92 ശതമാനം ഉയര്‍ന്നു.
വിപണി 25 ബേസിസ് പോയിന്റ് വര്‍ദ്ധനവ് കണക്കാക്കുന്നുണ്ട്. സിങ്കപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വ്യാപാരികളെ അലോസരപ്പെടുത്തുന്ന ഒരു ഘടകം പണപ്പെരുപ്പ നിരക്കിലെ വര്‍ദ്ധനവാണ്. ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്) 6.07 ശതമാനം വര്‍ദ്ധനവ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തി. മൊത്ത വില സൂചിക (ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ്) 13.11 ശതമാനം വര്‍ദ്ധിച്ചു. ക്രൂഡോയില്‍, ഭക്ഷ്യ ഇതര ഉത്പ്പന്നങ്ങള്‍ എന്നിവയുടെ വിലയിലാണ് പ്രധാനമായും വര്‍ദ്ധനവുണ്ടായത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന ഇന്നലെയും തുടര്‍ന്നു. 1,249.74 കോടി രൂപ വിലയുള്ള ഓഹരികളാണ് ഇന്നലെ വിറ്റത്. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 98.25 കോടി രൂപ വിലയുള്ള ഓഹരികള്‍ വാങ്ങി.
കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു:
"സാങ്കേതികമായി, ഹ്രസ്വകാല വിപണി ഇപ്പോഴും ബുള്ളിഷാണ്. നിഫ്റ്റിയുടെ ഡെയിലി ചാര്‍ട്ടുകളില്‍ രൂപപ്പെട്ടിരിക്കുന്നത് ബെയറിഷ് കാന്‍ഡിലാണ്. ഇത് താത്ക്കാലികമായ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്. ഞങ്ങളുടെ അഭിപ്രായത്തില്‍ നിഫ്റ്റി 16500-16400 ലെവല്‍ നിലനിര്‍ത്തിയാല്‍, മുന്നേറ്റം സാധ്യമാണ്. മുകളിലേക്ക് പോയാല്‍, തൊട്ടടുത്ത പ്രതിസന്ധി 16900-16950 ലെവലില്‍ പ്രതീക്ഷിക്കാം. താഴേക്ക് പോയാല്‍, 16400 ന് താഴെയുള്ള ഏത് വീഴ്ച്ചയും 16350-16300 വരെ എത്തിച്ചേരാം. വരും ദിവസങ്ങളില്‍ വിപണി കൂടുതല്‍ ചാഞ്ചാട്ടം പ്രകടിപ്പിച്ചേക്കാം. അതിനാല്‍ ദിവസ വ്യാപാരികള്‍, 'ലെവല്‍ ബേസ്ഡ് ട്രേഡിങ്' നടത്തുന്നതാവും ഉചിതം."
കൊച്ചി 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,760 രൂപ (മാര്‍ച്ച് 16)
ഒരു ഡോളറിന് 76.65 രൂപ (മാര്‍ച്ച് 16)
1 ബിറ്റ് കൊയ്ന്‍ = 32,49,676 രൂപ (@7.53 am ; വസിര്‍ എക്‌സ്)
ബ്രെന്റ് ക്രൂഡ് വില ബാരലിന് 100.59 ഡോളര്‍
